1 GBP = 87.30 INR                       

BREAKING NEWS

22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ വില ഒറ്റയടിക്ക് കുറഞ്ഞത് 2800 രൂപയായി; 6600 രൂപയുടെ മറ്റൊരു മരുന്ന് വില 1840 ആയി കുറഞ്ഞു; ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ അഥോറിറ്റിയുടെ പിടി മുറുക്കിയതോടെ കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ ഉണ്ടായത് ഞെട്ടിക്കുന്ന ഇടിവ്; പാവപ്പെട്ട കാന്‍സര്‍ രോഗികളെ പിഴിഞ്ഞ് മരുന്ന് കമ്പനികള്‍ ഇതുവരെ കീശയിലാക്കിയ ശതകോടികളുടെ കണക്ക് കേട്ട് ഞെട്ടി ഇന്ത്യ

Britishmalayali
kz´wteJI³

ന്ത്യയില്‍ വിറ്റഴിക്കുന്ന ഒമ്പത് പ്രധാനപ്പെട്ട കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 90 ശതമാനം വിലക്കുറവുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതു പ്രകാരം 22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ വില ഒറ്റയടിക്ക് 2800 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ 6600 രൂപയുടെ മറ്റൊരു മരുന്ന് വില 1840 ആയാണ് ഇടിഞ്ഞിരിക്കുന്നത്. ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ അഥോറിറ്റിയുടെ പിടി മുറുക്കിയതോടെ കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ ഉണ്ടായത് ഞെട്ടിക്കുന്ന ഇടിവാണ്.  പാവപ്പെട്ട കാന്‍സര്‍ രോഗികളെ പിഴിഞ്ഞു മരുന്നു കമ്പനികള്‍ ഇതുവരെ കീശയിലാക്കിയ ശതകോടികളുടെ കണക്കു കേട്ട് ഇന്ത്യ ഞെട്ടിയിരിക്കുകയാണ്.

കാന്‍സര്‍ ചികിത്സ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൂടുതല്‍ താങ്ങാവുന്ന വിധത്തിലാക്കിത്തിര്‍ക്കുന്നതിനുള്ള നിര്‍ണായകമായ ഒരു ചുവട് വയ്പാണ് മരുന്നുകളുടെ വില ഇത്തരത്തില്‍ വെട്ടിക്കുറച്ചതിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ശ്വാസകോശ കാന്‍സറിന് പൊതുവായി ഉപയോഗിച്ച് വരുന്ന കീമോതെറാപ്പി ഇന്‍ജെക്ഷനുകള്‍ക്കുള്ള വില കുറച്ചത് നിരവധി രോഗികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് ആശ്വാസമേകാന്‍ പോകുന്നത്. ഇതിന്റെ വിലക്കുറവ് കൃത്യമായി പറഞ്ഞാല്‍ 87 ശതമാനമാണ് ഡ്രഗ് പ്രൈസ് അഥോറിറ്റി വരുത്തിയിരിക്കുന്നത്.

ഡ്രഗ് മാനുഫാക്ചറര്‍മാരില്‍ നിന്നും ശേഖരിച്ച ഡാറ്റ പുനരവലോകനം ചെയ്തതിനെ തുടര്‍ന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി (എന്‍പിപിഎ) മേയ് 15ന് ഒമ്പത് ആന്റി കാന്‍സര്‍ ഡ്രഗുകളെ വിലക്കുറവിന്റെ നിയന്ത്രണത്തിലാക്കുന്നതിനായുള്ള മെമ്മോറാണ്ട മിറക്കുകയും അതിനെ തുടര്‍ന്ന് ഇവയ്ക്ക് വില കുറയുകയുമായിരുന്നു. യൂണിയന്‍ മിനിസ്ട്രി ഓഫ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പര്‍ട്ടുകളുടെ ഒരു സ്വതന്ത്ര ബോഡിയാണ് എന്‍പിപിഎ. ഈ ബോഡിയാണ് ഇന്ത്യയിലെ മരുന്നുവിലകള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

എന്‍പിപിഎ ഇറക്കിയ പുതിയ ഉത്തരവ് അനുസരിച്ച് കീമോതെറാപ്പി ഇന്‍ജെക്ഷനും പെംക്സെല്‍ എന്ന ബ്രാന്‍ഡ് നെയിമിന് കീഴില്‍ വില്‍ക്കപ്പെടുന്നതുമായ  പെര്‍മെട്രെക്സ്ഡിനുള്ള (500 മില്ലിഗ്രാം) പരമാവധി റീട്ടെയില്‍ വില 22,000ത്തില്‍ നിന്നും 2800 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതേ ഇന്‍ജെക്ഷന്റെ നൂറ് മില്ലി ഡോസിനുള്ള വില 7700 രൂപയില്‍ നിന്നും 800 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. അതു പോലെ തന്നെ എര്‍ലോടിനിബിന് 100 മില്ലിഗ്രാം പാക്കിന്റെ വില 6600 രൂപയില്‍ നിന്നും 1840 രൂപയായി വെട്ടിക്കുറച്ചു. 150 ഗ്രാം പായ്ക്കിനും 8800 രൂപയില്‍ നിന്നും 2400 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ഇവെറോലിമുസ് 0.25 മില്ലിഗ്രാമിനും 0.5 മില്ലി ഗ്രാമിനും യഥാക്രമം 726വ രൂപയില്‍ നിന്നും 406 രൂപയായും 1452 രൂപയില്‍ നിന്നും 739 രൂപയുമായാണ് കുറച്ചിരിക്കുന്നത്. ല്യൂപ്രോലൈഡ് അക്ടേറ്റ് ഹോര്‍മോണല്‍ തെറാപ്പി ഇന്‍ജെക്ഷനുള്ള വില 3990 രൂപയില്‍ നിന്നും 2650 രൂപയായി കുറച്ചു.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category