1 GBP = 95.35 INR                       

BREAKING NEWS

അവസാന ലാപ്പില്‍ ഇന്ന് ജനമനസു നിശ്ചയിക്കുന്നത് 59 മണ്ഡലങ്ങളില്‍; സ്ഥാനാര്‍ത്ഥിയായ മോദി മത്സരത്തിന് മുന്നേ സന്യസിക്കാന്‍ പോയി; സമുദ്രനിരപ്പില്‍ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്ത് അടക്കം എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം; വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 44 സീറ്റും ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്സഭയിലേക്കുള്ള അവസാനഘട്ട വിധിയെഴുത്ത് ഇന്ന്. ഏഴാം ഘട്ടത്തില്‍ പോളിങ് നടക്കുന്ന 7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോക്സഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിങ്. ബിഹാറിലെ 8, ഹിമാചല്‍ പ്രദേശിലെ 4, ജാര്‍ഖണ്ടിലെ 3, മധ്യപ്രദേശിലെ 8, പഞ്ചാബിലെ 13, ഉത്തര്‍പ്രദേശിലെ 13, പശ്ചിമ ബംഗാളിലെ 9, ചണ്ഡിഗഢിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തില്‍ വോട്ട് ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നാണ് നരേന്ദ്ര മോദി ജനവിധി തേടുക. ഉത്തര്‍പ്രദേശില്‍ മഹാസഖ്യവും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക് നേര്‍ വരുന്ന മധ്യപ്രദേശിലും എന്‍ഡിഎ ഘടകക്ഷിയായ ശിരോമണി അകാലിദളിനെതിരെ മത്സരിക്കുന്ന പഞ്ചാബില്‍ നിന്നും കോണ്‍ഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ ആറാംഘട്ട തെരഞ്ഞെടുപ്പിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് എഴുനൂറിലധികം കമ്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങള്‍ പൂര്‍ണ്ണമായും സൈന്യം ഏറ്റെടുത്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്‍ ഹിമാചല്‍ പ്രദേശിലെ ഗോത്ര ഗ്രാമമായ താഷിഗാങ്ങിനെ ഇന്ത്യന്‍ തിരഞ്ഞെടുപ്പു ഭൂപടത്തില്‍ രേഖപ്പെടുത്തുക അങ്ങനെയാണ്. വോട്ടര്‍ പട്ടികയില്‍ ആകെയുള്ളത് 49 അംഗങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്നു.2017ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ സമീപത്തെ ഹിക്കിം പോളിങ് സ്റ്റേഷനായിരുന്നു ഏറ്റവും ഉയരത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കാ പോളിങ് സ്റ്റേഷനും ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വോട്ടര്‍ എന്നു വിശേഷിപ്പിക്കുന്ന ശ്യാം സരന്‍ നേഗിയും ഹിമാചലിലാണ്. താഷിഗാങ്ങും കായും ഉള്‍പ്പെടുന്ന മാണ്ഡി ഉള്‍പ്പെടെ ഇന്ത്യയിലെ 59 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ് നടക്കുകയാണ്.

വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 44 സീറ്റും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഉത്തര്‍പ്രദേശിലാകട്ടെ പതിനാലില്‍ പന്ത്രണ്ടും ബിജെപി കഴിഞ്ഞതവണ ഒറ്റയ്ക്ക് നേടിയതാണ്. ഒരെണ്ണം എന്‍.ഡി.എ ഘടകക്ഷിയായ അപ്നാദളിന്റെയും. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങളിലെല്ലാം എസ്പിബി.എസ്പിആര്‍.എല്‍.ഡി മഹാസഖ്യം കടുത്ത വെല്ലുവിളിയാണ് ബിജെപിക്ക് ഉയര്‍ത്തുന്നത്.ഡല്‍ഹിയിലെ ഏഴു സീറ്റിലും ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ഹരിയാനയിലെ പത്ത് സീറ്റുകളില്‍ ചതുഷ്‌കോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ ഐ.എന്‍.എല്‍.ഡിയും ആം ആദ്മിയുമാണ് രംഗത്തുള്ളത്.ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന തൃണമൂലിന്റെ എട്ടു സിറ്റിങ് സീറ്റുകളിലും ബിജെപി വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറും കോണ്‍ഗ്രസിന്റെ ദിഗ്വിജയ് സിംഗും ഏറ്റുമുട്ടുന്ന ഭോപ്പാല്‍, മേനക ഗാന്ധി ജനവിധി തേടുന്ന സുല്‍ത്താന്‍പുര്‍ തുടങ്ങിയവയാണ് ആറാം ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയിലും ഇന്നാണു വോട്ടെടുപ്പ്. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 10.01 കോടിയിലേറെ വോട്ടര്‍മാരാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കുക. ഒരുക്കിയിരിക്കുന്നത് 1.12 ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകള്‍. വൈകിട്ട് ആറരയോടെ എക്സിറ്റ് പോള്‍ ഫലങ്ങളെത്തും. മെയ് 23ന് വോട്ടെണ്ണലും. 38 ദിവസങ്ങളിലായി ഇതുവരെ നടന്ന ആറു ഘട്ട വോട്ടെടുപ്പില്‍ 66.88 ആണ് വോട്ടിങ് ശതമാനം.

നിശ്ശബ്ദ പ്രചാരണദിവസമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ സോമനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി. നായിഡു പിന്നീട് അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനായി ലഖ്നൗവിലെത്തി. നേരത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി.

ബിജെപിയുടെ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കിഷന്‍ കപൂര്‍ ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ ഹിമാചലില്‍ മത്സരിക്കുന്നുണ്ട്. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ബിജെപി ടിക്കറ്റിലും മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.

മധ്യപ്രദേശില്‍ നിലവില്‍ ബിജെപിക്കു കീഴിലുള്ള എട്ടു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. മുന്‍ കേന്ദ്രമന്ത്രിമാരായ കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭൂരിയ, അരുണ്‍ യാദവ് എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ത്തന്നെ അരലക്ഷത്തിലേറെ സുരക്ഷാഭടന്മാരെയാണു പോളിങ് മേഖലകളില്‍ വിനിയോഗിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മോദി ഉള്‍പ്പെടെ 25 സ്ഥാനാര്‍ത്ഥികളാണുള്ളത്. കോണ്‍ഗ്രസിന്റെ അജയ് റായി, എസ്പിബിഎസ്പി സഖ്യത്തിന്റെ ശാലിനി യാദവ് എന്നിവരാണ് എതിരാളികള്‍. കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഗസ്സിപുരിലും ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ ചന്ദൗലിയിലും മത്സരിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 13ല്‍ 11 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. രണ്ടിടത്ത് സഖ്യകക്ഷിയായ അപ്നാദളാണ്.

പഞ്ചാബിയില്‍ ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബിര്‍ സിങ് ബാദല്‍, കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍, ഹര്‍ദീപ് സിങ് പുരി എന്നിവരുള്‍പ്പെടെ 278 പേര്‍ ഇന്നു ജനവിധി തേടുന്നു. നടന്‍ സണ്ണി ഡിയോള്‍, പഞ്ചാബ് കോണ്‍ഗ്രസ് തലവന്‍ സുനില്‍ ജഖാര്‍, എഎപിയുടെ പഞ്ചാബ് യൂണിറ്റ് തലവന്‍ ഭഗ്വന്ത് മന്‍ എന്നിവരും പഞ്ചാബില്‍ മത്സരിക്കുന്നു. ബംഗാളിലെ ഒന്‍പതു സീറ്റിലേക്ക് 111 സ്ഥാനാര്‍ത്ഥികളാണു മത്സരിക്കുന്നത്. കൊല്‍ക്കത്തയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ പ്രചാരണ ദിവസങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. മെയ് 17നു വൈകിട്ട് ആറു വരെ പ്രചാരണത്തിന് സമയമുണ്ടായിരുന്നെങ്കിലും 16നു രാത്രി പത്തിലേക്കു ചുരുക്കുകയായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി.

ബിഹാറില്‍ മത്സരിക്കുന്ന 157 സ്ഥാനാര്‍ത്ഥികളില്‍ കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, റാം കൃപാല്‍ യാദവ്, ആര്‍.കെ.സിങ്. അശ്വിനി കുമാര്‍ തൗബെ എന്നിവരുണ്ട്. രവി ശങ്കറിനെതിരെ പട്ന സാഹിബ് മണ്ഡലത്തില്‍ മത്സരിക്കുന്നത് ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ശത്രുഘ്നനന്‍ സിന്‍ഹയാണ്. ഝാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ ഉള്‍പ്പെടെ 42 പേര്‍ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ സുനില്‍ സോറനാണ് ഷിബുവിന്റെ എതിരാളി.

കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളിലെ കള്ളവോട്ട് സ്ഥിരീകരിച്ച ഏഴുബൂത്തില്‍ ഞായറാഴ്ച റീപോളിങ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 
കാസര്‍കോട് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കൂളിയാട് ജിഎച്ച്എസ് ന്യൂബില്‍ഡിങ് (ബൂത്ത് നമ്പര്‍ 48), കല്യാശേരിയിലെ പിലാത്തറ യുപി (ബൂത്ത് നമ്പര്‍ 19), പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക് (ബൂത്ത് നമ്പര്‍ 69), ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് (ബൂത്ത് നമ്പര്‍ 70), കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ധര്‍മടം നിയോജകമണ്ഡലത്തിലെ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് (ബൂത്ത് നമ്പര്‍ 52), കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് (ബൂത്ത് നമ്പര്‍ 53) തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപിഎസ് (ബൂത്ത് നമ്പര്‍ 166) എന്നിവിടങ്ങളിലാണ് റീപോളിങ്. വോട്ടര്‍മാരുടെ ഇടതുകൈയിലെ നടുവിരലിലാകും മഷി പുരട്ടുക.

മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന പനജിയിലേക്കും, കര്‍ണാടകയിലെ കുണ്ടഗോല്‍, ചിന്‍ചോലി നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. തമിഴ്നാട്ടിലെ സൂലൂര്‍, തിരുപ്പ്രംകുണ്ട്റം, അരവക്കുറിച്ചി, ഒറ്റപ്പീഡാരം(സംവരണം) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category