1 GBP = 88.40 INR                       

BREAKING NEWS

അക്ഷരമധുരം നുണഞ്ഞ് കുഞ്ഞുങ്ങള്‍; പ്രവേശനോത്സവത്തിലേക്ക് എത്തിയത് 43 കുട്ടികള്‍; ബേസിംഗ് സ്‌റ്റോക്കിലെ മലയാളം പഠന കേന്ദ്രത്തിന് വര്‍ണാഭമായ തുടക്കം

Britishmalayali
kz´wteJI³

ബേസിംഗ്‌സ്‌റ്റോക്ക് മലയാളം സ്‌കൂളിന്റെ ആദ്യ മലയാളം ക്ലാസ് നടന്നു. 43 കുട്ടികളാണ് ആദ്യ ക്ലാസില്‍ പങ്കെടുത്തത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഈ കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തിയത്. ഗ്രൂപ്പ് 1 (Year R, 1, 2), ഗ്രൂപ്പ് 2 (Year - 3, 4, 5), ഗ്രൂപ്പ് 3 (Year 6, 7, 8, 9, 10) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരുന്നു ക്ലാസ്. അടുത്ത ക്ലാസ് വരുന്ന ശനിയാഴ്ച 25-ാം തീയതി ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ നടക്കും.

ആറു മാസത്തിലേറെ സമയമെടുത്ത് ആലോചനകളും ചര്‍ച്ചകളും നടത്തിയ ശേഷമാണ് ബേസ്സിങ്‌സ്റ്റോക്കില്‍ മലയാള പഠന കേന്ദ്രം യാഥാര്‍ഥ്യമായത്. കവന്‍ട്രി കേരള സ്‌കൂള്‍ മാതൃകയില്‍ ഗൗരവമുള്ള പഠന രീതികളുമായാണ് ബേസിംഗ്സ്റ്റോക്ക് സ്‌കൂളും യാഥാര്‍ഥ്യമായത്. സ്‌കൂള്‍ ഭാരവാഹികളെയും കുട്ടികളെയും മാതാപിതാക്കളും സാക്ഷിയാക്കി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കോ ഓഡിനേറ്റര്‍ മുരളി വെട്ടം ഉദ്ഘാടനം നടത്തിയ മലയാളം സ്‌കൂളിന്റെ പ്രവേശനോത്സവം വര്‍ണാഭമായാണ് നടന്നത്.

ഓള്‍ഡ്വര്‍ത്ത് കോളേജില്‍ വച്ചാണ് ബേസിംഗ്സ്റ്റോക്ക് മലയാളം സ്‌കൂള്‍ ഉദ്ഘാടനം നടന്നത്. ബേസിംഗ്സ്റ്റോക്കിലെ മലയാളം സ്‌കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മലയാളം സ്‌കൂള്‍ കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒമ്പത് അംഗങ്ങളുണ്ട്. ബേസിങ് സ്റ്റോക്ക് മലയാളം സ്‌കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി പ്രധാന വ്യക്തികളെ എക്സിക്യൂട്ടീവ് കമ്മിറ്റിയായും തിരഞ്ഞെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്‍പത് അധ്യാപകരെ  തെരഞ്ഞെടുത്തിട്ടുണ്ട്. സീജ മനോജ് ആണ് ഹെഡ് ടീച്ചര്‍. സെക്രട്ടറി രശ്മി രാജേഷ്, ട്രഷറര്‍ ടോമി തോമസ് എന്നിവരാണ്.

കുട്ടികള്‍ മലയാളം പറയാന്‍ ഗൗരവമുള്ള ആശയവുമായി കൂടുതല്‍ സ്ഥലങ്ങളില്‍ മലയാളം സ്‌കൂളുകള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ മലയാളം മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ സജീവമായ പ്രവര്‍ത്തനത്തിനും വഴി ഒരുങ്ങുകയാണ്.
നിലവിലെ അഡ്ഹോക് കമ്മിറ്റിക്കു പകരം സ്ഥിരം സമിതി എത്തുമ്പോള്‍ ഇതിനു പരിഹാരം ആകുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ രാജ്യവ്യാപകമായി മിഷന്റെ കീഴില്‍ ഉള്ള മലയാളം സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരെ ചേര്‍ത്ത് കൂട്ടായ്മകള്‍ രൂപം കൊള്ളുകയാണ്.

ഇതോടെ മലയാളവുമായി ആത്മബന്ധമുള്ള വ്യക്തികളെ കണ്ടെത്താനാകുകയും ഇത് സ്ഥിരം സമിതി രൂപം കൊള്ളുമ്പോള്‍ ഗുണകരമായി മാറുകയും ചെയ്യും എന്ന ചിന്തയാണ് മലയാളം മിഷന്‍ ഇപ്പോള്‍ പങ്കിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category