1 GBP = 88.00 INR                       

BREAKING NEWS

മകനെയും കുടുംബത്തെയും കാണാന്‍ ബ്രി സ്റ്റോളിലെത്തിയ പിണറായി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; പി.വി. രാമകൃഷ്ണന്‍ യുകെയിലെത്തിയത് ഒരു മാസം മുമ്പ്

Britishmalayali
kz´wteJI³

ബ്രിസ്‌റ്റോള്‍: മകനെയും കുടുംബത്തെയും കാണുവാനും പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കാനുമായി ബ്രിസ്റ്റോളിലെത്തിയ റിട്ട. അധ്യാപകന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശി ചെമ്പിലോട്ട് ഹൈസ്‌കൂള്‍ റിട്ട: അദ്ധ്യാപകനായ പി.വി. രാമകൃഷ്ണനാണ് മരിച്ചത്. 69 വയസായിരുന്നു പ്രായം. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്.

അതിരാവിലെ നെഞ്ചു വേദന അനുഭവപ്പെടുകയും ഭാര്യ മകനെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

മാര്‍ച്ച് 31നാണ് പി.വി. രാമകൃഷ്ണനും ഭാര്യ സ്‌നേഹയും ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കില്‍ താമസിക്കുന്ന മകന്‍ രാം നിഷാദിന്റെ വീട്ടിലെത്തിയത്. ജൂണ്‍ ഒന്‍പതിന് തിരികെ നാട്ടിലേക്ക് പോകുവാനായിരുന്നു തീരുമാനം. അതിനിടെയാണ് കുടുംബത്തിന് തീരാവേദന നല്‍കിക്കൊണ്ട് പി.വി. രാമകൃഷ്ണന്റെ മരണം എത്തുന്നത്.

മാതാപിതാക്കള്‍ ബ്രിസ്‌റ്റോളില്‍ എത്തിയതോടെ സന്തോഷം നിറഞ്ഞു നില്‍ക്കുകയായിരുന്നു ഈ കുടുംബത്തില്‍. സന്തോഷം കണ്ണീരിനു വഴിമാറിയപ്പോള്‍ പി.വി. രാമകൃഷ്ണന്റെ വിയോഗം യുകെ മലയാളികള്‍ക്കും കണ്ണുനീരാണ് സമ്മാനിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കിയിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

തൃശൂര്‍ എഞ്ചനീയറിങ്ങ് കോളേജ് അദ്ധ്യാപകനായ രാംപ്രസീത് ഇളയമകനാണ്. പയ്യന്നൂര്‍ സ്വദേശിനി നിത്യ ആണ് മരുമകള്‍. കൊച്ചുമകള്‍ നിയരാം നിഷാദ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category