1 GBP = 88.00 INR                       

BREAKING NEWS

സ്വന്തം വീട്ടില്‍ ബന്ധുക്കളൊരുക്കിയ തടവറയില്‍ 48കാരി കഴിഞ്ഞത് രണ്ടുപതിറ്റാണ്ടോളം; കല്ലും മണ്ണും അഴുക്കും വിസര്‍ജ്യവും കുമിഞ്ഞുകൂടിയ മുറിയില്‍ കഴിഞ്ഞിരുന്ന ലത ജീവന്‍ നിലനിര്‍ത്തിയിരുന്നത് സഹോദരി ഒരു നേരം നല്‍കുന്ന ആഹാരം കഴിച്ച്; ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ മോചിപ്പിച്ച ലതയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി; മാനസികാസ്വാസ്ഥ്യമുള്ള ലതയ്ക്ക് ആവശ്യമായ എല്ലാ ചികില്‍സയും സര്‍ക്കാര്‍ നല്‍കും

Britishmalayali
kz´wteJI³

കൊല്ലം: സ്വന്തം വീട്ടില്‍ ബന്ധുക്കളൊരുക്കിയ തടവറയില്‍ രണ്ടുപതിറ്റാണ്ടോളം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന നാല്‍പ്പത്തെട്ടുകാരിക്ക് സര്‍ക്കാര്‍ ഇടപെടലില്‍ മോചനം. കൊല്ലം നഗരപരിധിയിലുള്ള വാളത്തുംഗല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കവിരിയന്റരികത്ത് ലതയെയാണ് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. ഏകദേശം രണ്ടു പതിറ്റാണ്ടോളം മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവതിക്ക് ഏറെ നാളായി ചികിത്സ പോലും നല്‍കാതെയാണ് വീട്ടുകാര്‍ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

സിമന്റ് കട്ടകൊണ്ട് നിര്‍മ്മിച്ച ഒറ്റമുറിവീട്ടിലാണ് ലതയെ ഇരുപതുവര്‍ഷത്തോളം അടച്ചിട്ടിരുന്നത്. കല്ലും മണ്ണും അഴുക്കും വിസര്‍ജ്യവും കുമിഞ്ഞുകൂടിയ മുറിയിലേക്ക് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരി മഹേശ്വരി ജനാലവഴി ദിവസം ഒരുതവണ ഇട്ടുകൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.പരേതരായ ചിന്നയ്യന്‍ ചെട്ടിയാരുടെയും രാജമ്മയുടെയും ഏഴുമക്കളില്‍ ഒരാളായ ലത കൊല്ലം എസ്.എന്‍.കോളേജില്‍ പ്രീഡിഗ്രിവരെ പഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചു. പതിനേഴുകാരനായ ഏക മകന്‍ പോളയത്തോട്ടിലെ ചെരിപ്പുകടയില്‍ ജീവനക്കാരനാണ്.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെയും വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെയും നിര്‍ദ്ദേശമനുസരിച്ച് മോചിപ്പിച്ച ലതയെ ഞായറാഴ്ച രാത്രി പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യമുള്ള ലതയ്ക്ക് ആവശ്യമായ എല്ലാ ചികില്‍സയും സര്‍ക്കാര്‍ ഏര്‍പ്പാടാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

വ്യാഴാഴ്ച സന്ധ്യക്ക് വനിതാ കമ്മിഷന്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ ഇരവിപുരം പൊലീസ് എത്തി കതകു തകര്‍ത്താണ് ലതയെ മോചിപ്പിച്ചത്. മുഷിഞ്ഞു കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, തലമുടി ജടകെട്ടി, അസ്ഥികൂടം പോലെയായ അവസ്ഥയിലായിരുന്നു ഇവര്‍.നേരത്തേ മനോരോഗത്തിന് ചികില്‍സ നടത്തിയിരുന്ന ലത വീട്ടില്‍നിന്ന് ചാടിപ്പോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്ന് സഹോദരി പറഞ്ഞു. സഹോദരിയുടെ വീട്ടിലാണ് ലതയുടെ മകന്‍ താമസിക്കുന്നത്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category