1 GBP = 88.00 INR                       

BREAKING NEWS

87ല്‍ മാണിയുടെ ചോര കൊതിച്ച കരുണാകരന് ഒപ്പം നിന്ന ഭീകരന്‍! ആന്‍ണി ഗ്രൂപ്പിന് ആഭ്യന്തരം പോയതും വയലാര്‍ രവിക്ക് രാജിവയ്ക്കേണ്ടി വന്നതും അന്ന് ധനമന്ത്രിയോട് റവന്യു മന്ത്രിക്കുണ്ടായ പക; മാണി ഗ്രൂപ്പിലെ നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുന്ന വൈഭവം കാട്ടുന്ന നേതാവ്; ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖം; ആദര്‍ശ രാഷ്ട്രിയത്തിന്റെ ആള്‍രൂപമെന്നത് പിജെ ജോസഫിന്റെ പൊയ് മുഖമോ? കേരളാ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്

Britishmalayali
ജെയിംസ് വടക്കന്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിലാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി പിടിച്ചെടുക്കാന്‍ പിജെ ജോസഫ് നടത്തുന്ന നീക്കങ്ങളാണ് ഇതിന് കാരണം. പാര്‍ട്ടിയില്‍ ജോസ് കെ മാണിക്കാണ് കൂടുതല്‍ പിന്തുണ. എന്നാല്‍ എങ്ങനേയും ചെയര്‍മാനാവുകയാണ് ജോസഫിന്റെ ലക്ഷ്യം. മുമ്പ് പലപ്പോഴും അധികാരത്തിനായി കാണിച്ച കള്ളക്കളികള്‍ വീണ്ടും ജോസഫ് പുറത്തെടുക്കുന്നു. മാണിയെ എന്നും പിന്നില്‍ നിന്ന് കുത്തിയ നേതാവാണ് പിജെ ജോസഫ്. എന്നും ജോസഫിനെ കേരളാ കോണ്‍ഗ്രസില്‍ മാണി ലയിപ്പിച്ചു. അന്ന് ചില കരുതലുകള്‍ എടുത്തിരുന്നു.


പാര്‍ട്ടി പദവികളിലും കമ്മറ്റികളിലും മാണി ബഹുഭൂരിപക്ഷവും തനിക്കൊപ്പം നില്‍ക്കുന്നവരെയാക്കി. ഭാവിയിലെ ജോസഫിന്റെ ചരടു വലികള്‍ തിരിച്ചറിഞ്ഞ് മാണി നടത്തിയ നീക്കം. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്കാണ് കേരളാ കോണ്‍ഗ്രസിന്റെ ഭാവി നായക പരിവേഷം കിട്ടുന്നത്. ഇത് സംഭവിക്കുമ്പോള്‍ വീണ്ടുമൊരു പിളര്‍പ്പിലേക്ക് കേരളാ കോണ്‍ഗ്രസ് നീങ്ങാനും സാധ്യതയുണ്ട്. ഇടുക്കിയില്‍ മാത്രമുള്ള പാര്‍ട്ടിയായി വീണ്ടും ജോസഫ് വിഭാഗം ചുരുങ്ങും.

പി.ജെ. ജോസഫിന്റെ കരുക്കളും കിനാക്കളും
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വന്നു. പൊടുന്നനെ കേരളാകോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ഒരു മോഹം. മാണിവിഭാഗം വര്‍ഷങ്ങളായി കാത്തു സൂക്ഷിക്കുന്ന കോട്ടയം സീറ്റില്‍ അദ്ദേഹത്തിന് മത്സരിക്കണം. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനും എംഎല്‍എയും ആയ അദ്ദേഹത്തിന്റെത് അതിമോഹമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കരുതി. എന്തേ അദ്ദേഹം ആ സീറ്റ് മറ്റാര്‍ക്കും വേണ്ടി ചോദിച്ചില്ല.

അങ്ങനെ ചിന്തിച്ചവര്‍ക്ക് ഒര കാര്യം തിരിച്ചറിയായനായി 1979 ല്‍ പാര്‍ട്ടി പിളര്‍ത്തി സ്വന്തം വിഭാഗം ഉണ്ടാക്കിയ കാലം മുതല്‍ അതാണ് അദ്ദേഹത്തിന്റെ രീതി തനിക്കു പദവികള്‍ വേണം.അതിന് ആരെയും വെട്ടാനും നിഗ്രഹിക്കാനും തിരസ്‌ക്കരിക്കാനും അദ്ദേഹത്തിന് മടിയില്ല. എന്നിട്ടും അദ്ദേഹത്തെ ആദര്‍ശ രാഷ്ട്രിയത്തിന്റെ ആള്‍രൂപമായി പലരെക്കൊണ്ടും ചിത്രികരിപ്പിക്കുന്നു. പലരെയും കൂടെ നിര്‍ത്തി ഇല്ലാതാക്കുകയും ചെയ്യുന്നു.

പദവികള്‍ക്കു വേണ്ടി സമ്മര്‍ദം
അദ്ദേഹം ഓടി നടന്ന് പലരെയും കണ്ടു. കേരളാ കോണ്‍ഗ്രസ് ആദരവോടെ കരുതുന്നവര്‍. മാണി സാറില്‍ സ്വാധിനം ചൊലുത്താന്‍ സാധിക്കുന്നവര്‍. പാര്‍ട്ടി സമിതികള്‍ കൂടി. തീരുമാനം ചെയര്‍മാന്‍ കെ.എം. മാണിക്കു വിട്ടു. അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചു തോമസ് ചാഴികാടനെ കോട്ടയത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മാണിഗ്രൂപ്പിന്റെ കൈവശമുള്ള പദവികളൊന്നു ജോസഫിനു കൊടുക്കരുത് എന്ന് അണികള്‍ക്കു വ്യക്തമായ സന്ദേശം കൊടുത്തു.. അതായിരുന്നു മാണി സാര്‍ തന്ന അവസാനത്തെ രാഷ്ട്രിയ മാതൃക. പി.ജെ. ജോസഫും മോന്‍സ് ജോസഫും ഉടക്കി. നോക്കി.
മാണി സാര്‍ ഉറച്ചു നിന്നു. പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്താവുന്നവരെ ചെന്നു കണ്ടു. ഒന്നും നടക്കില്ലെന്നു കണ്ടപ്പോള്‍ പത്തി മടക്കി. അവസരത്തിനായി കാത്തിരിക്കുന്നു. ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖമാണ്.

മാണി വിഭാഗത്തിന്റെ പദവി
അപ്രതീക്ഷിതമായി മാണി സാര്‍ മരിച്ചു. പാര്‍ട്ടി ചെയര്‍മാന്റെ പദവി ഒഴിവായി. ഈ പദവി ലയന ധാരണ അനുസരിച്ച് മാണി വിഭാഗത്തിനുള്ള പാര്‍ട്ടി പദവിയാണ്. അതു തനിക്കു കിട്ടണം എന്ന മട്ടില്‍ ജോസഫ് കരുക്കള്‍ നീക്കുകയായി.ജോസഫ് കേരളാ കോണ്‍ഗ്രസിലേക്കു വന്നപ്പോള്‍ കൂടെ വന്ന നേതാക്കളില്‍ 80 ശതമാനവും അണികള്‍ ഭൂരിഭാഗവും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി ഇടതു കൂടാരത്തില്‍ ചേര്‍ന്ന് സാഹചര്യം കൂടി ഓര്‍ക്കണം. ഇടത്തേക്ക് ചെന്നവരെ അവര്‍ വല്ലാതെ ഒതുക്കിയതുകൊണ്ട് അങ്ങോട്ട് പോകാന്‍ ജോസഫിന് ഇപ്പോള്‍ ഭയമാണ്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒഴിവു വന്നാല്‍ പാര്‍ട്ടിയുടെ കേരളാകോണ്‍ഗ്രസിനെ ക്ഷയിപ്പിക്കുവാന്‍ നോക്കിയിരുന്നവര്‍ക്ക് ഈ നീക്കം അവസരമായി.

ജോസഫ് കുറെപ്പേരെ കോട്ടയത്തു വിളിച്ചു ചേര്‍ത്തു പാര്‍ട്ടിയുടെ ചെയര്‍മാന്‍ താനാണെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന കമ്മറ്റിയിലെ നാലിലൊന്നു പേര്‍ പോലും കോട്ടയത്ത് ജോസഫിന്റെ സമ്മേളനത്തിന് ഉണ്ടായില്ല. എന്നിട്ടും തങ്ങളാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ട് അദ്ദേഹം കളികള്‍ തുടങ്ങി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച ജോസഫിനും കൂട്ടര്‍ക്കും എതിരെ നടപടി എടുക്കുവാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചെയര്‍മാന്‍ വി.ടി. സെബാസ്റ്റ്യന്‍ 1979 ജൂലൈ 16 ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയിസ് ഹാളില്‍ വിളിച്ചു കൂട്ടി. സംസ്ഥാനക്കമ്മറ്റിയിലെയും നിയമസഭാ കക്ഷിയിലേയും ബഹുഭുരിപക്ഷം അംഗങ്ങളും പങ്കെടുത്ത യോഗം ജോസഫിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ തീരുമാനിച്ചു. ജോസഫിനെ പുറത്താക്കി.

ജോസഫിന്റെ പാര്‍ട്ടി
1979 ല്‍ ജോസഫ് ഒരു പാര്‍ട്ടി ഉണ്ടാക്കി. കുറെ നേതാക്കളെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്തി. കുറെ പ്രവര്‍ത്തകരും ഒപ്പം നിന്നു. എന്നാല്‍ ആ പാര്‍ട്ടി പടവലങ്ങ പോലെ താഴോട്ടാണ് വളര്‍ന്നത്. ഒരു മുന്നണിക്കും വേണ്ടാതെ കുറെക്കാലം അലസിഭാഗപ്പെട്ടു കഴിഞ്ഞു. അവസാനം പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞു വന്നാല്‍ ഒപ്പം കൂട്ടാം എന്ന ഇ.എം.എസിന്റെ ഉപാധി അംഗികരിച്ച് കേരളാ കോണ്‍ഗ്രസിനെ ഇടതു പാളയത്തില്‍ മൈനര്‍ പാര്‍ട്ടണറായി എത്തിച്ചു. ഏഴു സീറ്റാണ് അവര്‍ക്ക് മത്സരിക്കാന്‍ കിട്ടിയത്. ജോസഫിനൊപ്പം എത്രപേരുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായി. ഇടതു മുന്നണിക്കു കൃത്യമായും മനസിലായി. 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ മത്സരിച്ച ജോസഫിന് കിട്ടിയത് 80,000 വോട്ട്!
അങ്ങനെ ദയനിയമായി കഴിഞ്ഞപ്പോഴാണ് 2008 ല്‍ ചില ആളഹിയ പിതാക്കന്മാരുടെ മധ്യസ്ഥതയില്‍ മാണിക്കൊപ്പം വന്നതും മാണി സാറിന്റെ അവസാനദിനങ്ങളെ വല്ലാതെ കലുഷിതമാക്കിയതും. ജോസഫ്, ജോസഫിനെ മാത്രമാണ് സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ ജോസഫ് വിഭാഗത്തിന്റെ സ്ഥാപകനേതാക്കളെല്ലാം അദ്ദേഹത്തെ വിട്ടുപോയി. തുടക്കം മുതല്‍ ഉണ്ടായിരുന്ന ഡോ. കെ.സി ജോസഫ്, ടി.എസ് ജോണ്‍. പി.സി ജോര്‍ജ് എല്ലാവരും പോയി. അവസാനം ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും വരെ ജീവനും കൊണ്ട് രക്ഷപ്പെട്ടു.

മാണി സാറിന്റെ കരുണ
1979 പുറത്താക്കപ്പെട്ട ജോസഫ് 1987 ല്‍ വീണ്ടും ലയിച്ച് ഒന്നായെങ്കിലും കൂടുതല്‍ വലിയ മുറിവുണ്ടാക്കി പുറത്തു പോയി. അവസാനം 2008 ല്‍ ചില പിതാക്കന്മാരുടെ സ്വാധിനം ഉപയോഗിച്ച് മാണി സാറില്‍ സമ്മര്‍ദം ചെലുത്തി. മാണി സാര്‍ മുന്നോട്ടു വച്ച ഉപാധികളെല്ലാം അംഗികരിച്ചു മാണി ഗ്രുപ്പിലെത്തി. അന്ന് പുതിയ ക്രമത്തില്‍ മാണി ഗ്രൂപ്പിന് കേരളാ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കേണ്ട പദവികളെക്കുറിച്ച് മാണിസാര്‍ കൃത്യമായ മാതൃക കാണിച്ചു തന്നിട്ടുണ്ട്.

സിനിയോറിട്ടിക്കഥ
ലയനകാലത്ത് മാണി സാറിന്റെ സീനിയോറിട്ടി അംഗികരിച്ചു താന്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു എന്ന മട്ടില്‍ തിരുവനന്തപുരത്ത് ജോസഫ് സംസാരിച്ചു.അതല്ല സത്യം. രണ്ടു പദവിയും മാണി ഗ്രൂപ്പിന് എന്ന് മാണിസാര്‍ തീരുമാനിച്ചതാണ്. ശേഷിയുണ്ടെങ്കില്‍ അങ്ങനെ സീനിയോറിട്ടു നോക്കി എല്ലാം ചെയ്യുന്ന ആളല്ല ജോസഫ് എന്നതാണ് ചരിത്രം. 1987 ല്‍ മാണി ജോസഫ് ഗ്രൂപ്പുകള്‍ ലയിച്ചതാണ്. അന്ന് ജോസഫിന് കുറക്കൂട് ജനപിന്തുണ ഉണ്ടായിരുന്നു. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം നിര്‍ബന്ധപൂര്‍വം സ്വന്തമാക്കി. 2008 ല്‍ അതു നടക്കില്ലെന്നു കണ്ടപ്പോള്‍ എങ്ങനെയും തിരിച്ചു കയറിയതാണ് അദ്ദേഹം. ആ പദവി പോലും മാണി സാറിന്റെ ഔദാര്യമായിരുന്നു.
ഇടതു മുന്നണി ഭരണത്തില്‍ പലതരത്തിലുള്ള അപവാദങ്ങളില്‍ പെട്ട് മന്ത്രി സ്ഥാനം പോലും രാജി വയ്‌ക്കേണ്ടി വന്ന ജോസഫിനെ തിരിച്ചു കൊണ്ടു വന്നതിന് മാണി സാറിന് വലിയ വില അന്നും കൊടുക്കേണ്ടി വന്നു. കോണ്‍ഗ്രസ് ജോസഫിന് വേണ്ടി മാണിക്കു ഒരു സീറ്റു പോലും കൂടുതല്‍ തന്നില്ല. മനസ്തപിതച്ചു വന്ന ധൂര്‍ത്ത പുത്രനെ എല്ലാം സഹിച്ചു മാണിസാര്‍ കൂടെ കൂട്ടുകയായിരുന്നു. അതിന് അദ്ദേഹം വലിയ വിലയും കൊടുക്കേണ്ടി വന്നു. ഏറെ മാനസികവേദന സഹിച്ചു. തയ്യറാക്കിയ ആളഹകതപോലും പ്രസിദ്ധികരിച്ചില്ല.

ചതിക്കപ്പെട്ടവര്‍
മാണി ഗ്രൂപ്പില്‍ നിന്നും നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുവാന്‍ ജോസഫ് എന്നും വലിയ വൈഭവം കാണിച്ചിട്ടുണ്ട്. 1987 ല്‍ പാര്‍ട്ടി പിളര്‍ത്തിയപ്പോള്‍ മാണി വിഭാഗത്തിന്റെ ചെയര്‍മാനായിരുന്ന ഒ.ലൂക്കോസ്, ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി ജോസഫ,് കാഞ്ഞിരപ്പള്ളി എം. എല്‍.എ ആയിരുന്നു തോമസ് കല്ലമ്പള്ളി തുടങ്ങി നിരവധി പേരെ ചതിച്ച് കൂടെ നിര്‍ത്തി. ഇവരിലാരും പിന്നീട് കേരള രാഷ്ട്രിയത്തില്‍ ഒന്നുമായിട്ടില്ല. ഒ. ലൂക്കോസ് മാണി ഗ്രൂപ്പില്‍ മടങ്ങി എത്തുകയും ചെയ്തു. അതാണ് ജോസഫിന്റെ തന്ത്രം.

മാണിക്കെതിരെ കള്ളച്ചുരിക പ്രയോഗിച്ച ജോസഫ്
1987 ല്‍ മാണിയുടെ ചോര കൊതിച്ച കരുണാകരനോട് ഒപ്പം നിന്ന് മാണിയില്‍ നിന്നും ധനകാര്യവകുപ്പു പിടിച്ചെടുക്കുവാന്‍ കൂട്ടു നിന്ന ഭീകരനാണ് ജോസഫ്. ജോസഫിന്റെയും മറ്റും ആ നിലപാടുകൊണ്ടാണ് ആന്റണി ഗ്രൂപ്പിന്റെ കൈയില്‍ നിന്നും കരുണാകരന്‍ ആഭ്യന്തരം പിടിച്ചെടുക്കുന്നതിനും വയലാര്‍ രവിക്കു മന്ത്രിസഭയില്‍ നിന്നും രാജി വയക്കേണ്ടി വന്നതും. അക്കാലത്ത് റവന്യു മന്ത്രിയായിരുന്ന ജോസഫ് മാണിയോടുള്ള പകയുടെ പേരില്‍ മാണിയുടെ മരുമകനെ വരെ ഔദ്യോഗിക രംഗത്ത് വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നിട്ടു പറയുന്നു മാണി സാറിനെ ഞാന്‍ വേദനിപ്പിച്ചിട്ടില്ലെന്ന്

ബാര്‍ ക്കോഴക്കേസിലും ജോസഫ് മാണി സാറിനെ കൃത്യമായി പിന്നില്‍ നിന്നും കുത്തി. ഹൈക്കോടതി വിധിയുടെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ പാര്‍ട്ടി മന്ത്രിമാര്‍ എല്ലാം രാജി വച്ചു പുറത്തു നിന്ന് മുന്നണിക്കു പിന്തുണ കൊടുക്കാം എന്നായിരുന്നു മാണിയുടെ പക്ഷം. പക്ഷേ ജോസഫ് കൂട്ടാക്കിയില്ല. മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി വച്ചത് അതുകൊണ്ടാണ്. എന്നാല്‍ ജോസഫ് ഗ്രൂപ്പുകാര്‍ കൂട്ടാക്കിയില്ല. മാണിക്ക് ഒറ്റയക്ക് രാജി വയ്‌ക്കേണ്ടി വന്നു.
രാജി വച്ചാല്‍ മുന്നണി വിടുക എന്നാണ് അര്‍ത്ഥമെന്ന് ഇന്ന് ജോസഫ് പറയുന്നു. പക്ഷേ പുറത്തു നിന്നു പിന്തുണ നല്‍കിയാല്‍ എങ്ങനെ മുന്നണി വിടലാകും. മാണി സാറിനോട് കൂടെ നിന്ന് ജോസഫു മോന്‍സും കാണിച്ച ചതിയുടെ വേദന മാണിയെ സ്‌നേഹിക്കുന്നവരുടെ മനസിലുണ്ട്.

ജോസഫ് എന്നും ചെയര്‍മാന്‍
1979 മുതല്‍ 2008 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതുവരെ ജോസഫായിരുന്നു ആ പാര്‍ട്ടിയുടെ ചെയര്‍മാനും നിയമസഭാകക്ഷി നേതാവും ഒരാള്‍ രണ്ടു പദവികള്‍ വഹിക്കരുത് എന്ന് പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിനെ പുറത്താക്കുവാന്‍ കരുക്കള്‍ നീക്കിയവനാണ് ജോസഫ്. ഇപ്പോഴും പാര്‍ട്ടിയില്‍ ഒരാള്‍ക്കു ഒരു പദവി എന്ന് ജേസഫ് പറയുന്നത് വലിയ കള്ള ലാക്കോടെയാണെന്ന് സംശയിക്കണം. 
ആരെയോ വെട്ടാനോ ഇല്ലാതാക്കനോ അദ്ദേഹം ആഗ്രഹിക്കുന്നു.

അതു കഴിയുമ്പോള്‍ എല്ലാ പദവികളും അദ്ദേഹം വഹിക്കുകയും ചെയ്യും. വര്‍ക്കിംഗം ചെയര്‍മാനും എംഎല്‍എയും ആയ ആള്‍ ലോക്‌സഭയിലേക്ക് പോകണം എന്ന് പറഞ്ഞു ബഹളം വച്ചെതങ്കിലും എല്ലാവര്‍ക്കും ഓര്‍ക്കുമല്ലോ അതാണ് ജോസഫ്. പാര്‍ട്ടിയിലെ മറ്റാര്‍ക്കു വേണ്ടി അദ്ദേഹം അതു ചെയ്തിട്ടില്ല. 2014 ല്‍ അങ്ങനെ സമ്മര്‍ദം ഉപയോഗിച്ച് ഇടുക്കി സീറ്റ് സ്വന്തമാക്കിയിരുന്നെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇന്ന് ഇടതു പക്ഷത്താകില്ലായിരുന്നു. ജോസഫ് ആവേശം കാണിക്കാതിരുന്നതുകൊണ്ടാണ് ആ സീറ്റിനു വേണ്ടി അന്ന് പാര്‍ട്ടി വാശി പിടിക്കാതിരുന്നതും.

മാണി സാറിന്റെ മാതൃക
മാണി സാറകട്ടെ ഇക്കാര്യത്തില്‍ വലിയ മാതൃക കാണിച്ചു തന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒന്നിച്ചു വഹിക്കാതെ മറ്റുള്ളവരുമായി പങ്കു വച്ചു. വി.ടി സെബസ്റ്റ്യന്‍, ജോര്‍ജ് ജെ.മാത്യു. ഒ.ലൂക്കോസ്, സി.എഫ് തോമസ് എന്നിവരെല്ലാം പാര്‍ട്ടിയുടെ മുന്‍ചെയര്‍മന്മാരായി. ജോസഫ് വിഭഗത്തില്‍ ഇങ്ങനെ ഒരാളെ കാണിക്കാനാവുമോ?അവസാനകാലത്ത് പാര്‍ട്ടി വല്ലാതെ നിര്‍ബന്ധിച്ചപ്പോഴാണ് രണ്ടു പദവിയും അദ്ദേഹം ഒന്നിച്ചു വഹിച്ചത്.

ചെയര്‍മാന്‍ പദവി
ചെയര്‍മാനു വിപുലമായ അധികാരമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്‌ചെയര്‍മാനാണ് പാര്‍ട്ടി ചിഹ്നത്തിന്റെയും കസ്റ്റോഡിയന്‍. 1979 ല്‍ സംസ്ഥാനകമ്മറ്റി കൂടി പുറത്താക്കിയതു കൊണ്ട് ജോസഫിന് പുതിയ പാര്‍ട്ടി ഉണ്ടാക്കേണ്ടി വന്നു. അതുകൊണ്ട് അന്ന് 1964 മുതലുള്ള പാര്‍ട്ടി ചിഹ്നമായ കുതിര മാണിക്കായിരുന്നു. എന്നാല്‍ 1987 ല്‍ ജോസഫിന് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതുകൊണ്ട് കുതിര ജോസഫിന് കിട്ടി. രണ്ടില മാണി ഗ്രൂപ്പിന്റെ ചിഹ്നമായത് അങ്ങനെയാണ്.
എന്റെ വീട്ടില്‍ നിന്നു ജോസഫ് കട്ടുകൊണ്ടു പോയ കുതിരയെ മടക്കിത്തരണം എന്ന് അന്ന് മാണി സാര്‍ ചങ്കു പൊട്ടി ജോസഫിനോട് പറഞ്ഞതാണ്. പക്ഷേ കേട്ടില്ല.അതാണ് ജോസഫിന്റെ മാണി സ്‌നേഹം.1964 മുതല്‍ കേരളാകോണ്‍ഗ്രസുകാര്‍ അഭിമാനത്തോടെ കൊണ്ടുനടന്ന കുതിരയെയും ജോസഫ് പെരിവഴിയിലാക്കി. മാണി സാര്‍ ഹൃദയത്തോട് ചേര്‍ത്തു കൊണ്ടുനടന്നു വളര്‍ത്തിയ പാര്‍ട്ടിയെയും അങ്ങനെയാക്കണം അതിനാണ് കള്ളച്ചുരികകളുമായി പുത്തന്‍ അരിങ്ങോടര്‍ വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category