1 GBP = 88.00 INR                       

BREAKING NEWS

മകളുടെ രോഗവിവരം പറയുന്നത് മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സില്‍; മനംമടുത്ത് പണിയുപേക്ഷിക്കാന്‍ സ്റ്റോക്കിലെ വര്‍ഷങ്ങളുടെ പരിചയമുള്ള ജിപി

Britishmalayali
kz´wteJI³

മുഖംമറച്ചുള്ള വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിവാദം ലോകമെങ്ങും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് പടര്‍ന്നുപിടിക്കുകയാണ്. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തുന്നവര്‍ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥരാവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റണമെന്ന ചില നേതാക്കളുടെ അഭിപ്രായപ്രകടനം കഴിഞ്ഞദിവസം കേരളത്തില്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇവിടെ ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല. മുഖാവരണത്തെച്ചൊല്ലിയുള്ള തര്‍ക്കം വകുപ്പുതല അന്വേഷണത്തിലേക്ക് നീങ്ങിയതോടെ, ജോലി തന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ജിപി ഡോ. കെയ്ത്ത് വോള്‍വര്‍സണ്‍.

രോഗബാധിതയായ മകളെയുംകൊണ്ട് ജിപിയെ കാണാനെത്തിയ മാതാവാണ് പരാതിക്കാരി. മുഖാവരണം ധരിച്ചെത്തിയ ഇവര്‍ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ പറഞ്ഞെങ്കിലും അത് വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ലെന്ന് ഡോ വോള്‍വര്‍സണ്‍ പറയുന്നു. തുടര്‍ന്ന് താന്‍ അവരോട് വിനയത്തോടെ, മുഖാവരണം മാറ്റാന്‍ നിര്‍ദേശിച്ചു. അതിന് തയ്യാറാകാതെ മകളെയും കൂട്ടി അവര്‍ പോവുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞയാഴ്ച തനിക്ക് ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സിലില്‍നിന്നുള്ള ഷോക്കോസ് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ യഥാര്‍ഥവശം മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു.

രോഗിയുമായെത്തിയ സ്ത്രീയെ താന്‍ വംശീയമായി അധിക്ഷേപിച്ചുവെന്നും അതിന് കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഡോ. വോള്‍വര്‍സണിനെ ജോലിയില്‍നിന്ന് പുറത്താക്കും. അതിന് മുമ്പ് ജോലിയുപേക്ഷിച്ചാലോ എന്നാണ് ഡോക്ടറിപ്പോള്‍ ആലോചിക്കുന്നത്. 23 വര്‍ഷം നീണ്ട ജിപി കരിയറില്‍ ഒരിക്കല്‍പ്പോലും പരാതി കേട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ഫലംവരുന്നതുവരെ കാത്തിരിക്കണോ എന്ന സംശയത്തിലാണ് അദ്ദേഹം.

തനിക്കെതിരായ പരാതി കടുത്ത അനീതിയാണെന്ന് വോള്‍വര്‍സണ്‍ പറഞ്ഞു. ഇങ്ങനെയാണ് ഡോക്ടര്‍മാരെ നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ ഈ രാജ്യത്ത് ഡോക്ടര്‍മാര്‍ ശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗിയുടെ വിവരങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കുകയെന്നത് ഡോക്ടറുടെ അവകാശമാണ്. മാത്രമല്ല, രോഗിക്ക് ഏറ്റവും വിദഗ്ധ ചികിത്സ നല്‍കുന്നതിന് അത് അത്യാവശ്യവുമാണ്. വിവരങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിനാണ് മുഖാവരണം മാറ്റി സംസാരിക്കാന്‍ താനാവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, കര്‍ത്തവ്യം നിറവേറ്റിയതന്നെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് മെഡിക്കല്‍ കൗണ്‍സിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. മനസ്സില്‍പ്പോലും ചിന്തിക്കാത്ത, വംശീയാധിക്ഷേപമെന്ന കുറ്റമാണ് എതിരേ ചുമത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ ഡോക്ടറായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തോ പതിനൊന്നോ വയസ്സുള്ള മകളെയും കൊണ്ട് റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വോള്‍വര്‍സണിന്റെ ക്ലിനിക്കില്‍ കഴിഞ്ഞവര്‍ഷം ജൂണിലാണ് പരാതിക്കാരിയായ സ്ത്രീയെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category