1 GBP = 88.00 INR                       

BREAKING NEWS

ഐസിസില്‍ ചേരാന്‍ പോയവര്‍ മടങ്ങിയെത്തിയാല്‍ പത്തുവര്‍ഷം തടവ്; സിറിയയും ഇറാഖും പോലുള്ള ഭീകര രാജ്യങ്ങളില്‍ കാരണങ്ങളില്ലാതെ സഞ്ചരിച്ചാല്‍ അകത്താവുന്ന വിധം പുതിയ നിയമമുണ്ടാക്കാന്‍ ഉറച്ച് ഹോം സെക്രട്ടറി

Britishmalayali
kz´wteJI³

ഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലും ഇറാഖിലും പോയ ബ്രിട്ടീഷ് പൗരന്മാര്‍ മനസ്സുമാറി തിരിച്ചെത്തിയാലും പത്തുവര്‍ഷം തടവുശിക്ഷ നേരിടണമെന്ന രീതിയില്‍ നിയമം കര്‍ക്കശ്ശമാക്കാന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ്. സിറിയയും ഇറാഖും പോലെ ഭീകരതയുടെ താവളങ്ങളായ രാജ്യങ്ങളില്‍ മതിയായ കാരണങ്ങളില്ലാതെ സഞ്ചരിച്ചവര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുന്ന തരത്തിലാണ് ഹോം സെക്രട്ടറി നിയമം പരിഷ്‌കരിക്കാനൊരുങ്ങുന്നത്.

കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ആക്ട് അനുസരിച്ചാണ് ഇസ്ലാമിക് സ്‌റ്റേറ്റും ദായേഷും പോലുള്ളവ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളെ ഭീകരതയുടെ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ വെറുതെ സന്ദര്‍ശിക്കുന്നതുപോലും കുറ്റകരമായി മാറും. അല്ലെങ്കില്‍ സന്ദര്‍ശനത്തിന് മതിയായ കാരണം ചൂണ്ടിക്കാണിക്കാനുണ്ടാവണം. ഉറ്റബന്ധുവിന്റെ ശവസംസ്‌കാരമോ അല്ലെങ്കില്‍ ആ രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനമോ പോലുള്ള മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ നിയമനടപടികള്‍ ഒഴിവാകൂ.

ഇക്കൊല്ലമാദ്യം പ്രാബല്യത്തില്‍വന്ന നിയമത്തിലാണ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ വിദേശത്തെ സാന്നിധ്യം ചെറിയതോതിലെങ്കിലും തെളിയിക്കപ്പെടുകയാണെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം അധികൃതര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. വിദേശത്തുപോയി ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരില്‍നിന്നുള്ള ഭീഷണി ചെറുക്കുന്നതിനായാണ് നിയമം കര്‍ക്കശമാക്കുന്നതെന്ന് സാജിദ് ജാവിദ് പറഞ്ഞു.

ഭീകരര്‍ സജീവമായിരുന്ന ഇടങ്ങളില്‍, പ്രത്യേകിച്ച് സിറിയയില്‍ സന്ദര്‍ശനം നടത്തിയവരെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി സാജിദ് ജാവിദ് പറഞ്ഞു. പ്രത്യേകിച്ചും സിറിയയിലെ ഇഡ്‌ലിബ് നഗരത്തിലും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും സഞ്ചരിച്ചിരുന്നവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. മതിയായ കാരണങ്ങളില്ലാതെ ഇവിടങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കെതിരേ നോട്ടീസ് പുറപ്പെടുവിക്കാനും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനും നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ഭീകരതയുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ പോലും പുതിയ നിയമം അനുസരിച്ച് സംശയത്തിന്റെ നിഴലിലാകും. ഭീകരത സജീവമായിരുന്ന ഇടങ്ങളില്‍ ആവശ്യമില്ലാതെ സഞ്ചരിച്ചവര്‍ക്കും നിയമത്തിന്റെ പരിധിയില്‍നിന്ന് രക്ഷപ്പെടാവില്ല. മതിയായ കാരണങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ പാടില്ലാത്ത ഇടങ്ങളുടെ പട്ടിക ഹോം സെക്രട്ടറിക്ക് അതത് സമയത്തെ സാഹചര്യങ്ങളനുസരിച്ച് പുതുക്കാനും സാധിക്കും. അതോടെ, ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് കുറ്റകരമായി മാറുകയും ചെയ്യും.

ബ്രിട്ടനില്‍നിന്ന് ഐസിസില്‍ ചേരാനായി ഒട്ടേറെ യുവതീയുവാക്കള്‍ പോയിരുന്നു. പലരും കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ അപ്രത്യക്ഷരായി. സിറിയയിലെ ക്യാമ്പുകളില്‍ നരകജീവിതം നയിക്കുന്ന പലരും രാജ്യത്തേക്ക് മടങ്ങിവരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, തിരിച്ചുവരുന്നവര്‍ രാജ്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക ശക്തമാണ്. അതുകൊണ്ടാണ് ഭീകരത സംബന്ധിച്ച ആശയങ്ങളെ അവര്‍ മറികടക്കുന്ന കാലത്തോളം തടവുശിക്ഷ നേരിടണമെന്ന വ്യവസ്ഥ നിയമത്തില്‍ പുതിയതായി ചേര്‍ത്തതെന്ന് വിലയിരുത്തപ്പെടുന്നു.

900-ത്തോളം പേരാണ് ബ്രിട്ടനില്‍നിന്ന് ഐസിസില്‍ ചേരാന്‍ പോയതെന്നാണ് കണക്ക്. ഇതില്‍ നാന്നൂറോളം പേര്‍ തിരിച്ചുവന്നെങ്കിലും അതില്‍ 40 പേര്‍ മാത്രമാണ് നിയമനടപടികള്‍ നേരിട്ടത്. ശേഷിച്ച 360 പേരെ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വെറുതെവിട്ടു. ഇവര്‍ രാജ്യത്ത് പുതിയ ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും നിയമം പരിഷ്‌കരിക്കുന്നതിന് കാരണമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category