1 GBP = 88.00 INR                       

BREAKING NEWS

'സുരക്ഷിതമായ സ്റ്റാഫിങ് ജീവന്‍ രക്ഷിക്കും' എന്നത് ഈ വര്‍ഷത്തെ പ്രധാന ചര്‍ച്ചാ വിഷയം; അന്‍പത്തി രണ്ടാം ആര്‍സിഎന്‍ കോണ്‍ഗ്രസ് ലിവര്‍പൂളില്‍ ആരംഭിച്ചു

Britishmalayali
ബെന്നി അഗസ്റ്റിന്‍

ലിവര്‍പൂള്‍: അന്‍പത്തി രണ്ടാം റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) വാര്‍ഷിക ആര്‍സിഎന്‍ കോണ്‍ഗ്രസ് ലിവര്‍പൂളില്‍ ആരംഭിച്ചു. ഈമാസം 23 വരെ നടക്കുന്ന ഈ വര്‍ഷത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ആനി മരിയ റാഫെര്‍ട്ടി ആണ് ഉദ്ഘാടനം ചെയ്തത്. സുരക്ഷിതമായ സ്റ്റാഫിങ് ജീവന്‍ രക്ഷിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചര്‍ച്ച. ക്ലിനിക്കല്‍, സ്റ്റാഫിങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ നിന്ന് ആശയവിനിമയത്തിനുമായി ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കും.

ആര്‍സിഎന്‍ 2019ല്‍ സംസാരിക്കുന്നതിന് റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകള്‍, രാഷ്ട്രീയക്കാര്‍, പ്രചാരണ പ്രവര്‍ത്തകര്‍, മറ്റു സ്വാധീനശക്തിയുള്ള പ്രഭാഷകര്‍ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. ഹെല്‍ത്ത് ആന്റ് നഴ്സിങ്, നഴ്സ് എജ്യൂക്കേഷന്‍, നഴ്സ് ക്ലിനിക്കല്‍ എജ്യൂക്കേഷന്‍, എള്‍ഡേര്‍ലി കെയര്‍ തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങള്‍ സംബന്ധിച്ച് 2019ലെ ആര്‍സിഎന്‍ പ്രതിനിധി സംഘങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.

ഓരോ വര്‍ഷവും ഇരുപഞ്ചോളം വിഷയങ്ങളില്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. വിവിധ 'വിപ്ലവ'ങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുശേഷം വോട്ടുകള്‍ സ്വീകരിക്കുകയും ഭൂരിപക്ഷം ആര്‍സിഎന്‍ ഭാവി പ്രവര്‍ത്തനങ്ങളെ തീരുമാനിക്കുകയും ചെയ്യും. ആര്‍സിഎന്‍ 2019 എക്സിബിഷനും ആതിഥേയര്‍ വഹിക്കുന്നതായിരിക്കും. ഈ പ്രദര്‍ശനം വഴി പ്രധിനിധികള്‍ക്ക് വിവിധ യൂണിവേഴ്സിറ്റികളില്‍ വന്ന പ്രതിനിധികളെ പരിചയപ്പെടാനും റിക്രൂട്ട്മെന്റ് ഏജന്‍സികളും ആരോഗ്യ സംരക്ഷണ ദാതാക്കളുമായും ഇടപഴകുന്നതിനുള്ള അവസരമാണ് കിട്ടുന്നത്.

തന്റെ ജോലി സ്ഥലത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനുള്ള മികച്ച സ്ഥലം കൂടിയാണ് ആര്‍.സി.എന്‍ 2019. മലയാളികള്‍ക്ക് അഭിമാനമായ എബ്രഹാം പൊന്നുംപുരയിടം പ്രത്യേക ക്ഷണിതാവായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category