1 GBP = 88.00 INR                       

BREAKING NEWS

എല്ലാ എക്സിറ്റ് പോളുകളും ശരിവയ്ക്കുന്നത് എന്‍ഡിഎയുടെ കേവല ഭൂരിപക്ഷം; എല്ലാ റിപ്പോര്‍ട്ടുകളും നല്‍കുന്നത് എന്ത് സംഭവിച്ചാലും മോദി തുടര്‍ ഭരണത്തില്‍ എത്തുമെന്ന സൂചനകള്‍ മാത്രം; കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് യുപിയിലും കര്‍ണ്ണാടകയിലും മോദി വിരുദ്ധ സഖ്യം നിലം തൊടാതെ പോയതും മധ്യപ്രദേശും രാജസ്ഥാനും അടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദി തരംഗം രൂപപ്പെട്ടതും; എക്സിറ്റ് ഫലം സൂചിപ്പിക്കുന്നത് കാവിക്കൊടിയുടെ നിര്‍ണ്ണായക നേട്ടം തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ മോദി തരംഗം ആഞ്ഞടിച്ചുവെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന പൊതുധാരണ. ബിജെപി മുന്നണിക്ക് 220 സീറ്റില്‍ കുറച്ച് സീറ്റുകള്‍ മാത്രമേ കിട്ടൂവെന്ന വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അപ്പോഴും ഇത് ജനവിധിയല്ല. അതുകൊണ്ട് തന്നെ 23ന് വോട്ടെണ്ണല്‍ ദിനം വരെ ആകാംഷ തുടരും. എക്സിറ്റ് പോളുകളെല്ലാം ഉത്തരേന്ത്യയില്‍ ബിജെപി മുന്നേറ്റം പ്രവചിക്കുന്നതു കൊണ്ട് കൂടിയാണ് ഈ എക്സിറ്റ് പോളുകളുടെ പ്രസക്തി കൂട്ടുന്നത്. അതുകൊണ്ടാണ് ബിജെപിക്ക് ഈ പ്രവചനങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നത്. ഏതായാലും ആര്‍എസ്എസ് മോദിയെ കൈവിട്ടില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ ഫലങ്ങള്‍. സീറ്റെണ്ണം കാര്യമായി കുറഞ്ഞാല്‍ എന്‍.ഡി.എ.ക്ക് പുറത്തു നില്‍ക്കുന്ന ടി.ആര്‍.എസ്, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെ പിടിക്കാനായിരിക്കും ബിജെപി.യുടെ ശ്രമം.

ബിജെപി.യുടെ സീറ്റെണ്ണത്തില്‍ 2014-നെക്കാള്‍ കുറവുണ്ടായേക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്. 2014-ല്‍ ബിജെപി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പുറത്തുവന്ന സര്‍വേയില്‍ ഒന്നുപോലും കോണ്‍ഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ല. യുപിയില്‍ ഒരു സീറ്റില്‍ മാത്രമേ കോണ്‍ഗ്രസ് ജയിക്കൂവെന്ന് പോലും പ്രചനമുണ്ട്. അതായത് രാഹുല്‍ അമേഠിയില്‍ തോല്‍ക്കുമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. യുപിയിലെ മായാവതി-അഖിലേഷ് യാദവ് സഖ്യത്തിനും തിരിച്ചടിയാണ് ഫലങ്ങള്‍. യുപിയില്‍ ബിജെപിക്ക് മുന്‍തൂക്കം കിട്ടുമെന്നാണ് മിക്ക സര്‍വ്വേ ഫലങ്ങളും. 70 സീറ്റുവരെ പ്രചവിക്കുന്നവരമുണ്ട്. യുപിയിലും കര്‍ണ്ണാടകയിലും മോദി തരംഗം ആഞ്ഞു വീശുമ്പോള്‍ രാജസ്ഥാനും മധ്യപ്രദേശും ബിജെപി തിരിച്ചു പിടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഇവിടെ ആര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അതായത് മോദിയാണ് ബിജെപിക്ക് വിജയം സമ്മാനിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക് ടുളിയും രാഷ്ട്രീയനീരീക്ഷകന്‍ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപി മുന്നേറ്റം പ്രവചിച്ചിരുന്നു. ബിജെപി.ക്ക് സീറ്റു കുറയുമെങ്കിലും എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നുമായിരുന്നു ഇരുവരുടെയും നിരീക്ഷണം. 2014-ല്‍ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബിജെപി.ക്കു ക്ഷീണമുണ്ടാകും. എന്നാല്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബിജെപി. ഇതിനെ മറികടക്കും. ഉത്തര്‍പ്രദേശില്‍ മഹാസഖ്യവും പഞ്ചാബില്‍ കോണ്‍ഗ്രസും ബിജെപി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് ചില സര്‍വ്വേകള്‍ പറയുന്നുണ്ട്. എന്നാല്‍ നോര്‍ത്തി ഈസ്റ്റിലും നേട്ടമുണ്ടാക്കും. ഇങ്ങനെ ഉത്തരേന്ത്യയില്‍ കുറയുമെന്ന് മനസ്സിലുറപ്പിച്ച് മറ്റിടങ്ങളിലേക്ക് കാലുവച്ച ബിജെപി നീക്കങ്ങള്‍ വിജയിച്ചുവെന്നുവേണം എക്സിറ്റ് പോള്‍ ഫല സൂചനകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ബംഗാളില്‍ ബിജെപിക്ക് കാലിടറുമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തേയും പ്രതീക്ഷ.

ഉത്തര്‍പ്രദേശായിരുന്നു 2014-ല്‍ ബിജെപി.യെ അധികാരത്തിലേറ്റിയത്. 80-ല്‍ 71 സീറ്റ് ബിജെപി. അന്നു നേടി. ഇതിനുപുറമെ സഖ്യകക്ഷിയായ അപ്നാദള്‍ രണ്ടു സീറ്റു സ്വന്തമാക്കി. എന്നാല്‍, യു.പി.യില്‍ ഇക്കുറി എസ്പി-ബി.എസ്പി. സഖ്യം 56 സീറ്റു നേടുമെന്നാണ് എ.ബി.പി. സര്‍വേ പറയുന്നത്. ബിജെപി. 22 സീറ്റില്‍ ഒതുങ്ങും. അതേസമയം, ഉത്തര്‍പ്രദേശില്‍ 65 സീറ്റും ബിജെപി.ക്കു ലഭിക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. ഇന്ത്യാ ടുഡേ സര്‍വ്വേ ബിജെപിക്ക് വന്‍ മുന്‍തൂക്കം നല്‍കുന്നു. ബിഹാറില്‍ കഴിഞ്ഞതവണ നേടിയ സീറ്റെണ്ണം ബിജെപി.-ജെ.ഡി.യു. സഖ്യം വര്‍ധിപ്പിക്കാനാണ് സാധ്യതയെന്നാണു വിലയിരുത്തല്‍. നിതീഷ് കുമാറിനെ എന്‍ഡിഎയില്‍ കൊണ്ടു വന്ന നീക്കം വിജയിക്കുകയാണ്. 2014-ല്‍ എന്‍.ഡി.എ. 33 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ 34 നേടുമെന്നാണു പ്രവചനം. മഹാസഖ്യം ആറുസീറ്റില്‍ ഒതുങ്ങും. അതേസമയം, കനത്ത രാഷ്ട്രീയയുദ്ധം അരങ്ങേറിയ ബംഗാളില്‍ ബിജെപി. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. ഒഡിഷയിലും ബിജെപി. കടന്നുകയറും.

കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ബിജെപി.ക്കു സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നു സര്‍വേഫലങ്ങള്‍ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസോ പ്രാദേശികപാര്‍ട്ടികളോ മേധാവിത്വം തുടരും. കേരളത്തില്‍ ഒരു സീറ്റ് ബിജെപി. നേടുമെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട്ടില്‍ ഡി.എം.കെ.-കോണ്‍ഗ്രസ് സഖ്യം മികച്ചനേട്ടം കൈവരിക്കുമെന്ന് സര്‍വേഫലങ്ങള്‍ പറയുന്നു. നരേന്ദ്ര മോദി മെയ് 23 വരെ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്ന് പ്രതീക്ഷിച്ചവരുണ്ട്. പ്രവചിച്ചവരും നിരവധിയാണ്. അവര്‍ക്കെല്ലാം കനത്ത ദുഃഖം നല്‍കുന്നതാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പറ്റിയ കൈത്തെറ്റാണ് എന്‍ഡിഎ നേടിയ വിജയമെന്ന് പലരും വിലയിരുത്തിയിരുന്നു. അഞ്ച് വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ആഘോഷപൂര്‍വ്വം, ഉത്സാഹപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കെടുതികള്‍ മാത്രമാണുണ്ടാക്കിയത്. പട്ടിണിമാറ്റാനോ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനോ അഭ്യസ്ഥവിദ്യര്‍ക്ക് പണി ലഭ്യമാക്കാനോ കോണ്‍ഗ്രസിനായിട്ടില്ല. പട്ടിണിക്കാരും പണക്കാരും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാനേ അവര്‍ക്കായുള്ളൂ. എന്നാല്‍ 60 മാസം മാത്രം എന്‍ഡിഎ ഭരിച്ചപ്പോള്‍ കാതലായ മാറ്റം എല്ലാം മേഖലയിലും പ്രകടനമായി.

ഇന്നലെ വൈകിട്ട് പുറത്തുവന്ന പ്രധാനപ്പെട്ട എട്ട് എക്‌സിറ്റ് പോളുകളില്‍ അഞ്ചും പ്രവചിച്ചത് 300ല്‍ അധികം സീറ്റ് എന്‍ഡിഎ നേടുമെന്നാണ്. ബാക്കിയുള്ളവയും എന്‍ഡിഎക്ക് ഭൂരിപക്ഷം നല്‍കുന്നുണ്ട്. കേരളത്തിലും നേട്ടം പ്രവചിപ്പിക്കുന്നു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ (542 മണ്ഡലം) ഇങ്ങനെ

എന്‍ഡിടിവി
എന്‍ഡിഎ 300
യുപിഎ 126
മറ്റുള്ളവര്‍ 116

ടൈംസ് നൗ വി എംആര്‍:
എന്‍ഡിഎ 306
യുപിഎ 132
മറ്റുള്ളവര്‍ 104

ജന്‍കി ബാത്ത് പോള്‍
എന്‍ഡിഎ 305
യുപിഎ 124
മഹാഘട്ബന്ധന്‍ 26
മറ്റുള്ളവര്‍ 87

റിപ്പബ്ലിക് സീ വോട്ടര്‍
എന്‍ഡിഎ 287
യുപിഎ 128
എസ്പി+ 40
മറ്റുള്ളവര്‍ 82

ന്യൂസ് നേഷന്‍
എന്‍ഡിഎ 282 290
യുപിഎ 118 126
മറ്റുള്ളവര്‍ 130138

ന്യൂസ് എക്സ്
എന്‍ഡിഎ 298
യുപിഎ 118 126
മറ്റുള്ളവര്‍ 86
എസ്പി+ബിഎസ്പി 40

ന്യൂസ്24 ടുഡെയ്സ് ചാണക്യ
എന്‍ഡിഎ 306
യുപിഎ 122
മറ്റുള്ളവര്‍ 104

സിവോട്ടര്‍
എന്‍ഡിഎ 287
യുപിഎ 128
മറ്റുള്ളവര്‍ 127
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category