1 GBP = 88.40 INR                       

BREAKING NEWS

കമ്മ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്ത് വരുന്നത് എന്നാരോപിക്കുന്ന ലീഗ് നേതൃത്വം ജനാധിപത്യത്തെക്കുറിച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു; വോട്ട് ചെയ്യുമ്പോള്‍ മാത്രമല്ല ഐഡന്റിറ്റി തിരിച്ചറിയാനുള്ള എല്ലാ സാഹചര്യങ്ങളിലും മുഖപടം മാറ്റിയേ മതിയാവൂ എന്ന് നിയമം കൊണ്ടുവരട്ടെ; സത്യം പറഞ്ഞതിന്റെ പേരില്‍ ജയരാജനെ ക്രൂശിക്കുന്നവരോട്

Britishmalayali
ഷാജന്‍ സ്‌കറിയ

ണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കന്മാരായ മൂന്ന് ജയരാജന്മാരും ഇടയ്ക്കിടെ കേരളീയ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ പലപ്പോഴും വലിയ വിവാദമായി മാറുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും മൂന്നു ജയരാജന്മാരും ഒരുപോലെ ശത്രുക്കളാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തന്മാരായ മൂന്നു പേര്‍ക്കും ഒരുപാട് നല്ല കാര്യങ്ങള്‍ എടുത്ത് പറയാനുണ്ട് എന്നതാണ് സത്യം. ഇവര്‍ മൂന്നു പേരും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ശില്‍പികളായി വാഴ്ത്തപ്പെടാറുണ്ടെങ്കിലും അവരുമായി അടുപ്പമുള്ളവര്‍ക്ക് പറയാന്‍ നല്ല കാര്യങ്ങളാണ് ഏറെയും. ഇവരില്‍ വായില്‍ തോന്നുന്നത് ധൈര്യപൂര്‍വം വിളിച്ച് പറയുന്ന ജയരാജന്‍ എം.വി ജയരാജനാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മൂന്നു വര്‍ഷത്തിലധികം ജോലി ചെയ്ത ശേഷം പി. ജയരാജന്‍ എന്ന ജില്ലാ സെക്രട്ടറി വടകരയിലേക്ക് മത്സരിക്കാന്‍ പോയപ്പോള്‍ പകരം ജില്ലാ സെക്രട്ടറിയായി എത്തിയ നേതാവ് പലപ്പോഴും അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയുന്നതില്‍ മുന്‍പിലാണ്. പൊതു സ്ഥലത്തെ പ്രകടനങ്ങള്‍ നിരോധിച്ചതിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടും മാപ്പു പറയാതിരുന്ന നേതാവാണ് എം വി ജയരാജന്‍. ജയരാജന്റെ വാക്ക് നാട്ടിലെ നിയമസംവിധാനത്തെ അപമാനിക്കുന്നതാണെങ്കില്‍ കൂടി ജയരാജന്‍ പറഞ്ഞതില്‍ കുറച്ച് ശരിയൊക്കെ ഉണ്ട് എന്ന് പൊതുസമൂഹം അന്ന് പറഞ്ഞെങ്കില്‍ അത്തരത്തിലുള്ള ചില ഇടപെടലുകള്‍ ഒരു പക്ഷേ കോടതിയില്‍ നിന്നും എത്തിയതുകൊണ്ടാകാം.

അതേ ജയരാജന്‍ കണ്ണൂരിന്റെ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇന്ന് വളരെ വിവാദപരമായ പരാമര്‍ശം നടത്തിയിരിക്കുകയാണ്. വോട്ടു ചെയ്യാന്‍ വരുന്നവര്‍ മുഖപടം മാറ്റിയേ മതിയാകൂ എന്നാണ് ജയരാജന്റെ അഭിപ്രായം. പര്‍ദ്ദയിടുന്നതിനെ ജയരാജന്‍ വിമര്‍ശിക്കുന്നില്ല എന്നാല്‍ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തുന്ന ഒരാളുടെ ഐഡന്റിറ്റി തിരിച്ചറിയുന്ന തരത്തില്‍ മുഖാവരണം മാറ്റിയേ മതിയാകൂ എന്ന് ജയരാജന്‍ പറയുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. പിലാത്തറയിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ 20ല്‍ അധികം പേരുകള്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കോ ബൂത്തിലിരുന്ന പാര്‍ട്ടി ഏജന്റുമാര്‍ക്കോ പോലും സാധിച്ചില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ച്കൊണ്ടാണ് ജയരാജന്‍ ഈ വിവാദം ഉയര്‍ത്തിയത്.

കേട്ടപാതി കേള്‍ക്കാത്ത പാതി ജയരാജനെ മുസ്ലിം വിരുദ്ധനാക്കിക്കൊണ്ട് നേതാക്കന്മാര്‍ രംഗത്ത് വന്നിരിക്കുന്നു. മുസ്ലിം ലീഗിനെ പിന്തുണയ്ക്കാനുള്ള അവസരം എന്ന നിലയിലും സിപിഎമ്മിനെ അപമാനിക്കുന്നതിനുള്ള അവസരം എന്ന നിലയിലും കോണ്‍ഗ്രസ് നേതാക്കന്മാര്‍ മത്സരിച്ചാണ് അഭിപ്രായം പറയുന്നത്. ട.വി രാജേഷിനേയും പികെ ശ്രീമതിയേയും പോലെയുള്ളവര്‍ ജയരാജന്‍ മുന്നോട്ട് വെച്ചത് ന്യാമായ കാര്യമാണ് എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍ ജയരാജനെ തിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. എന്ന് പറഞ്ഞാല്‍ ജയരാജന്‍ പറഞ്ഞത് സത്യമാണ് എന്ന് അംഗീകരിക്കുന്നവര്‍ക്ക് പോലും ഇസ്ലാമിക വോട്ടു ബാങ്കിനെ ഭയമായതുകൊണ്ട് തള്ളിപ്പറയേണ്ടി വരുന്നു.

പര്‍ദ്ദ നിരോധനവും ബുര്‍ഖ നിരോധനവുമൊക്കെ ധൃതി പിടിച്ച് ചെയ്യേണ്ട കാര്യമാണ് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതാണ് എങ്ങനെ വസ്ത്രം ധരിക്കണം എന്നത്. രാജ്യത്തിന്റെ സുരക്ഷയുടെ പേരില്‍ ഏതെങ്കിലും ഒരു വസ്ത്രത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഏതെങ്കിലും ഒരു ഭരണകൂടം തീരുമാനിച്ചാല്‍ അതില്‍ മതം കലരാതിരിക്കാനുള്ള കരുതല്‍ കൂടി വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category