1 GBP = 88.40 INR                       

BREAKING NEWS

കയ്യില്‍ ആവശ്യത്തിന് പണം ഉള്ളതുകൊണ്ട് സാന്റിയാഗോ മാര്‍ട്ടിന് മനോരമയെ കൊണ്ട് മാപ്പ് പറയിക്കാന്‍ കഴിഞ്ഞു; വ്യാജ വാര്‍ത്തകള്‍ കൊണ്ട് തീര്‍ക്കപ്പെട്ട എത്രയോ ജീവിതങ്ങള്‍ ഇനിയും ബാക്കിയുണ്ട്; മനോരമയും ദേശാഭിമാനിയും അടക്കമുള്ള എല്ലാ മാധ്യമങ്ങളും മാപ്പ് പറയും മുമ്പ് എവിടെയാണ് താങ്കള്‍ക്ക് പിഴച്ചത് എന്നെങ്കിലും വ്യക്തമാക്കേണ്ടതില്ലേ? ഇനി സാന്റിയാഗോ മാര്‍ട്ടിനെ കുറിച്ച് മനോരമ തെളിവുകള്‍ ഉണ്ടെങ്കിലും വാര്‍ത്ത എഴുതില്ലേ?

Britishmalayali
ഷാജന്‍ സ്‌കറിയ

ന്നിറങ്ങിയ മലയാള മനോരമയില്‍ ഒരു വാര്‍ത്തയുണ്ട്. മലയാള മനോരമയും സാന്റിയാഗോ മാര്‍ട്ടിനും തമ്മിലുള്ള കേസുകളെല്ലാം തന്നെ ഒത്തുതീര്‍പ്പായി എന്നതാണ് അത്. ഈ വാര്‍ത്ത കേട്ടാല്‍ നമ്മള്‍ ഓര്‍ക്കും ഒരു സാധാരണ സംഭവമാണ് എന്ന്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഇടയില്‍ മനോരമ എടുത്ത് പറയുന്നു. ലോട്ടറി രാജാവ് ലോട്ടറി മാഫിയ തലവന്‍ കൊള്ളക്കാരന്‍ തുടങ്ങിയ പദങ്ങള്‍ മനോരമ മാര്‍ട്ടിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത് അനുചിതമാണ് ന്നെും അതിന് മാപ്പ് പറയുന്നു എന്നുമാണ്. അതായത് മലയാള മനോരമ സാന്റിയാഗോ മാര്‍ട്ടിനെ കുറിച്ച് എഴുതിയത് ശരിയല്ല എന്ന് മനോരമയ്ക്ക് തന്നെ ബോധ്യമായി എന്ന്. കേസ് വന്നപ്പോള്‍ രക്ഷപ്പെടുന്നതിന് വേണ്ടി മാപ്പ് പറഞ്ഞിരിക്കുന്നു എന്ന് അര്‍ത്ഥം.

കഴിഞ്ഞ 25 വര്‍ഷമായി ഞാനും മാധ്യമ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. എനിക്കും പിശകുകള്‍ സംഭവിച്ചിട്ടുണ്ട്. പിശകുകള്‍ അത് തിരുത്തുന്നത് അന്തസ്സുള്ള കാര്യമാണ്. എന്നാല്‍ പിശകുകള്‍ ഉണ്ടാകുമ്പോള്‍ അത് തിരിച്ചറിഞ്ഞിട്ടും തിരുത്താതിരിക്കുന്നതും ആ പിശകിന് ഇരയായത് ആരാണോ അയാള്‍ കോടതിയില്‍ കയറി ചെന്ന് കേസ് നടത്തി അയാള്‍ വിജയിക്കും എന്ന സാഹചര്യം വരുമ്പോള്‍ മാപ്പ് പറയുകയും ചെയ്യുന്നത് ഉചിതമാണോ എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. അനേകം വ്യാജ വാര്‍ത്തകള്‍ പ്രതികാരം ചെയ്യുന്നതിന് വേണ്ടി വൈരാഗ്യം തീര്‍ക്കാനുമൊക്കെ മനോരമ മാത്രമല്ല കേരളത്തിലെ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു. ഒരാള്‍ക്ക് എതിരെ കേസ് നടത്തി വിജയിക്കണമെങ്കില്‍ ഒട്ടേറെ പണം ആവശ്യമുള്ളതുകൊണ്ട് പ്രമുഖന്മാര്‍ മാത്രമായിരിക്കും നിയമനടപടിക്ക് ഇറങ്ങുന്നത്.

സാധാരണ ഗതിക്ക് പ്രമുഖന്മാരെ കുറിച്ച് ഇവരാരും വാര്‍ത്ത എഴുതുക പതിവില്ലാത്തതിനാല്‍ അത്തരം നിയമനടപടികള്‍ കുറവുമാണ്. അതേസമയം അനേകം പാവപ്പെട്ടവരെ കുറിച്ചും സാധാരണക്കാരെ കുറിച്ചും സത്യവുമായി ഒരു പുലബന്ധവുമില്ലാത്ത എത്രയോ വാര്‍ത്തകള്‍ ഈ മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്നു. അവര്‍ക്ക് വിലപിക്കാനും കരയാനും അവരുചെ ജീവന്‍ അവസാനിപ്പിക്കാനും അല്ലാതെ മറ്റു വഴികള്‍ ഒന്നും തന്നെ ഇല്ല. ഇന്ന് സോഷ്യല്‍ മീഡിയ ഒക്കെ വളരെ സജീവമായ അതുകൊണ്ട് തന്നെ ഇവരൊക്കെ ഫേസ്ബുക്കിലും മറ്റും വന്ന് സത്യം പറയുകയും ഞങ്ങളെ പോലുള്ള മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. ഒരു പൊലീസുകാരന്‍ ഒരിക്കല്‍ മൃതദേഹത്തോട് ലൈംഗിക താല്‍പര്യം തീര്‍ത്തു എന്ന് മനോരമ എഴുതുകയും പിന്നീട് അത് പൂര്‍ണമായും അവാസ്ഥവമാണ് എന്നു തെളിയുകയും ചെയ്തിട്ടും ആ കുടുംബം മനോരമയ്ക്ക് മുന്നില്‍ സത്യാഗ്രഹം ഇരിക്കുകയും ചെയ്ത് ഒരു സംഭവം ഉണ്ട്. ഇതൊന്നും ആരും തിരിച്ചറിയുകയോ അതിന്റെ പേരില്‍ മാപ്പ് പറയുകയോ ഇല്ല.


ചാരക്കേസില്‍ ജീവിതം നഷ്ടപ്പെട്ട നമ്പി നാരായണന് കാശ് കൊടുക്കാന്‍ സുപ്രീ കോടതി പറഞ്ഞപ്പോള്‍ ചാരക്കേസ് ആഘോഷമാക്കിയ മനോരമയോ ദേശാഭിമാനിയോ അടക്കമുള്ള മാധ്യമങ്ങള്‍ അതിന്റെ പേരില്‍ പിന്നീട് മാപ്പ് പറഞ്ഞിട്ടില്ല. കാരണം അവര്‍ക്കെതിരെ ആരും തന്നെ ഈ വിഷയത്തില്‍ കേസ് കൊടുത്തിട്ടില്ല. അങ്ങനെ പണമുള്ളവന്‍ കേസുമായി വരുമ്പോള്‍ മാത്രം മാപ്പ് പറയാന്‍ ഇറങ്ങുന്നത് ശരിയല്ല. മനോരമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണ്. അവരുടെ കച്ചവട താല്‍പര്യത്തിന് എതിര് നില്‍ക്കുകയും അവരെ വേണ്ട പോലെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവരെ കുരുക്കി അവര്‍ സാങ്കേതികമായി എന്തും എഴുതും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category