1 GBP = 87.30 INR                       

BREAKING NEWS

അബോധാവസ്ഥയിലുള്ള ഇന്ത്യക്കാരിയെ നാടുകടത്താന്‍ ഉത്തരവിട്ട് ഹോം ഓഫീസ്; ജീവന്‍ കാക്കാന്‍ അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ; ഭവാനിയ്ക്കുവേണ്ടി ഒപ്പുശേഖരണവുമായി അനേകംപേര്‍

Britishmalayali
kz´wteJI³

ത്യപൂര്‍വ രോഗം ബാധിച്ച് ലണ്ടനില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിയെ നാടുകടത്താനുള്ള ഹോം ഓഫീസിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം വ്യാപകം. ക്രോണ്‍സ് ഡിസീസ് എന്ന മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭവാനി എസ്പതി എന്ന 31-കാരിയെയാണ ഹോം ഓഫീസ് നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരേ ഭവാനിയുടെ പ്രതിശ്രുതവരനും ജര്‍മന്‍ വോള്‍ക്കാനോളജിസ്റ്റുമായ മാര്‍ട്ടിന്‍ മാംഗ്ലര്‍ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗിലൂടെ നല്‍കിയ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഇതിനകം ഒന്നരലക്ഷത്തിലേറെപ്പേര്‍ ഒപ്പുവെച്ചു.

മാനുഷികമായ കാരണങ്ങളാല്‍ ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കണമെന്ന ഭവാനിയുടെ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് പ്രശ്‌നം വിവാദമായത്. ഭവാനിയെ ലണ്ടനില്‍ താമസിപ്പിച്ച് ചികിത്സിപ്പിക്കമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി. എന്നാല്‍, ഹോം ഓഫീസിന് ഭവാനിയെ ഇന്ത്യയിലേക്ക് നാടുകടത്തണം. അബോധാവസ്ഥയില്‍ കഴിയുമ്പോഴും ഹോം ഓഫീസ് ഭവാനിക്കെതിരേ നാടുകടത്തല്‍ നടപടികളുമായി മുന്നോട്ടുപോയെന്നും മാര്‍ട്ടിന്‍ കുറ്റപ്പെടുത്തുന്നു.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന അത്യപൂര്‍വമായ രോഗമാണ് ക്രോണ്‍സ് ഡിസീസ്. ഇതിനാവശ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇത്തരമൊരു അവസ്ഥയില്‍ കഴിയുന്നയാളെപ്പോലും സഹായിക്കാത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ റദ്ദാക്കപ്പെടുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഭവാനിയുടെ അപേക്ഷ നിരസിച്ച ഹോം ഓഫീസ്, അതിനെ ന്യായീകരിക്കുന്ന പുതിയ തെളിവുകള്‍ ലഭിച്ചുവെന്നും മാര്‍ച്ചില്‍ അവകാശപ്പെട്ടിരുന്നു.

തീര്‍ത്തും നിസ്സഹായാവസ്ഥയിലായ ഒരു രോഗിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് നിവേദനത്തില്‍ ഒപ്പുവെച്ച പലരും അഭിപ്രായപ്പെട്ടു. ഇത്തരമൊരു അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും നിവേദനത്തില്‍ ഒപ്പുവെച്ച ഒരു നഴ്‌സ് അഭിപ്രായപ്പെട്ടു. ഭവാനിയുടെ നാടുകടത്തല്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍, ഹോം ഓഫീസ് ഇതൊന്നും കേട്ടതായി നടിച്ചിട്ടില്ല.

2010-ല്‍ വിദ്യാര്‍ഥിയായി ബ്രിട്ടനിലെത്തിയ ഭവാനി എസ്പതി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാമ്പെയിനുകളുടെ പേരില്‍ മുമ്പുതന്നെ പ്രശസ്തയാണ്. ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ഇന്‍വിസിബിള്‍ ലാബ്‌സ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത് ഭവാനിയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ശസ്ത്രക്രിയക്ക് വിധേയയായ ഭവാനിക്ക് തുടര്‍ന്നാണ് രോഗം ബാധിച്ചത്. വീണ്ടും വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നതും സ്ഥിതി ഗുരുതരമാക്കി.

ഡ്രിപ്പിലൂടെയാണ് ഭവാനിക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത്. ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെയുള്ള താനാണ് ഇതിനാവശ്യമായ ചികിത്സപോലും ലഭ്യമല്ലാത്ത ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്ന് ഹോം ഓഫീസ് നിര്‍ദേശിക്കുന്നതെന്ന് ഭവാനി ചൂണ്ടിക്കാട്ടി. മതിയായ ചികിത്സ ലഭിക്കുന്നിടത്തുനിന്ന് പാലിയേറ്റീവ് കെയര്‍ മാത്രം ലഭിക്കുന്ന സ്ഥലത്തേക്ക് പോകാനാണ് അവര്‍ നിര്‍ദേശിക്കുന്നതെന്നും ഭവാനിയും മാര്‍ട്ടിനും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category