1 GBP = 88.40 INR                       

BREAKING NEWS

ബന്ധുവായ 19-കാരിയുമായി അഞ്ചുവര്‍ഷമായി സ്വവര്‍ഗാനുരാ ഗത്തിലാണെന്ന ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ഇന്ത്യന്‍ കായികലോകം; ഏഷ്യന്‍ ഗെയിംസിലെ ഡബിള്‍ വെള്ളിമെഡല്‍ ജേതാവിനെ വീട്ടില്‍നിന്നും പുറത്താക്കി ബന്ധുക്കള്‍; ഇന്ത്യന്‍ സ്പ്രിന്റ് റാണിയുടെ ലൈംഗിക ജീവിതം ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്ത്യന്‍ കായികലോകത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കായികതാരമാണ് ദ്യുതി ചന്ദ്. ട്രാക്കില്‍ ഓടിയെടുത്ത നേട്ടങ്ങളുടെ പേരില്‍ മാത്രമായിരുന്നില്ല അത്. പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്റ്റിറോണ്‍ കൂടുതലാണെന്ന കാരണത്താല്‍ ട്രാക്കില്‍നിന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ മാറ്റിനിര്‍ത്തിയ താരമായിരുന്നു ദ്യുതി. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് പുറത്താക്കിയ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍നിന്ന് അനുകൂല തീരുമാനം നേടിയാണ് ദ്യുതി തിരിച്ചെത്തിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടവെള്ളിമെഡല്‍ നേട്ടത്തിലൂടെ ദ്യുതി ആ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്തു. 100 മീറ്ററില്‍ ഇന്ത്യന്‍ റെക്കോഡിനുടമയായ ഈ ഒഡിഷക്കാരി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മറ്റൊരു കാരണത്താലാണ്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും 19-കാരിയായ ബന്ധുവുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലാണെന്നുമുള്ള ദ്യുതിയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചാവിഷയം. ഭുവനേശ്വര്‍ കോളേജില്‍ രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി നാട്ടില്‍ച്ചെല്ലുമ്പോഴൊക്കെ ഒരുമിച്ച് കഴിയാറുണ്ടെന്നും അവള്‍ക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും ദ്യുതി തുറന്നുപറഞ്ഞു.

ദ്യുതിയുടെ തുറന്നുപറച്ചില്‍ ഇന്ത്യന്‍ കായികലോകത്തുമാത്രമല്ല, ദ്യുതിയുടെ നാട്ടിലും വീട്ടിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗം സംബന്ധിച്ച സെപ്റ്റംബറിലെ സുപ്രീംകോടതി വിധിയാണ് വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യം നല്‍കിയതെന്ന് ദ്യുതി പറഞ്ഞു. സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള പെണ്‍കുട്ടിയെയാണ് താനിഷ്ടപ്പെട്ടത്. അവള്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ സുപ്രീം കോടതി വിധി അനുവദിക്കുന്നുണ്ടെന്നും ദ്യുതി പറഞ്ഞു. കായികരംഗം വിട്ടുകഴിഞ്ഞാലും ജീവിതം വേണമെന്നും ദ്യുതി പറയുന്നു.

ഇക്കാര്യത്തില്‍ ദ്യുതിയുടെ രക്ഷിതാക്കള്‍ ഇതുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് താരം പറയുന്നു. എന്നാല്‍, മൂത്ത സഹോദരി കടുത്ത എതിര്‍പ്പിലാണ്. വീട്ടില്‍നിന്ന് പുറത്താക്കുമെന്നും ജയിലിലാക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായി ദ്യുതി പറഞ്ഞു. വീട്ടില്‍ തന്നിഷ്ടം നടപ്പാക്കുകയാണ് മൂത്ത ചേച്ചിയെന്നും ദ്യുതി പറയുന്നു. തന്റെ സഹോദരനെ അവര്‍ വീട്ടില്‍നിന്ന് പുറത്താക്കിയെന്നും സഹോദരന്റെ ഭാര്യയെ ഇഷ്ടമല്ലാതിരുന്നതാണ് കാരണമെന്നും അവര്‍ സൂചിപ്പിച്ചു. പ്രായപൂര്‍ത്തിയായ തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ദ്യൂതി ചൂണ്ടിക്കാട്ടി.

കരിയറില്‍ മുന്നോട്ടുപോകാന്‍ തന്നെയാണ് ദ്യുതിയുടെ ലക്ഷ്യം. അടുത്ത മാസം നടക്കുന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. ഇക്കൊല്ലമൊടുവില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിനും അടുത്തവര്‍ഷത്തെ ഒളിമ്പിക്‌സിനും യോഗ്യത നേടാനുമുള്ള തീവ്രപരിശീലനത്തിലാണ് ദ്യുതിയിപ്പോള്‍.

കൂട്ടുകാരിയുമായുള്ള പ്രണയം തുറന്നുപറയാന്‍ ദ്യുതിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. 2006-ലെ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണമെഡല്‍ ജേതാവായ പിങ്കി പ്രമാണിക്കിനെതിരേ കൂട്ടുകാരി ബലാത്സംഗമാരോപിച്ചത് വലിയ വിവാദമായിരുന്നു. സ്വവര്‍ഗാനുരാഗികളായി ഒരുമിച്ച് ജീവിച്ചിരുന്ന പെണ്‍കുട്ടിയാണ് പിങ്കിക്കെതിരേ ആരോപണമുയര്‍ത്തിയത്. അത്തരമൊരു സാഹചര്യം ഭാവിയില്‍ വരാതിരിക്കാനാണ് ഇപ്പോള്‍ തുറന്നു പറയുന്നതെന്നും ദ്യുതി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category