1 GBP = 87.30 INR                       

BREAKING NEWS

ഒന്നും മുടക്കാതെ 5000 പൗണ്ട് മൂല്യം ഉയര്‍ത്താം; 4000 പൗണ്ട് മുടക്കിയാല്‍ 40,000 ആയി വിലകൂട്ടാം; വീടു വില ഉയര്‍ത്താന്‍ 10 വഴികള്‍

Britishmalayali
kz´wteJI³

വീടുള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അതുപോലെ, വീട് വില്‍ക്കുമ്പോഴും മുടക്കിയതിനേക്കാള്‍ കൂടുതല്‍ കിട്ടണെമെന്ന് ആഗ്രഹിക്കുന്നവരാകും എല്ലാവരും. ഉള്ള വീടിന് ചില ചെറിയ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍ വിലകിട്ടുന്നതാക്കി മാറ്റുന്നതിനുള്ള ചില പൊടിക്കൈകളാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ നിക്ഷേപത്തിലൂടെ വലിയ ലാഭത്തിലേക്ക് നയിക്കുന്നതാണ് ഈ മാര്‍ഗങ്ങള്‍.

വീടിന്റെ മുന്‍ഭാഗം പെയിന്റടിച്ച് വൃത്തിയാക്കുക
ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെടുകയെന്നതാണ് ഒരു വീടിന്റെ മൂല്യം ഉയര്‍ത്തുന്ന സംഗതി. പുതിയതായി പെയിന്റടിച്ച ചുവരുകയും വൃത്തിയുള്ള വാതിലും ജനാലകളും വീടിന്റെ മതിപ്പുവില ഉയര്‍ത്തും. മികച്ച രീതിയില്‍ പരിപാലിക്കുന്ന വീടാണെന്ന തോന്നലും അതുണ്ടാക്കും. വീട് വാങ്ങാനെത്തുന്നവരില്‍ അത് മതിപ്പുണ്ടാക്കുകയും വീട്ടുടമ പറയുന്ന വില ന്യായമാണെന്ന് തോന്നുകയും ചെയ്യും. ഫലത്തില്‍ ആയിരം പൗണ്ട് മുടക്കി പെയിന്റടിച്ചാല്‍ വിലയില്‍ 5000 പൗണ്ടെങ്കിലും ഉയര്‍ത്താനാകും.

വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ എല്ലായ്‌പ്പോഴും ശ്രദ്ധാകേന്ദ്രമാണ്. വീട് വാങ്ങാനെത്തുന്നവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും ഈ വാതിലാകും. ഏറ്റവും നൂതനമായ രീതിയിലുള്ള അലങ്കാരപ്പണികള്‍കൊണ്ട് മുന്‍ഭാഗത്തെ വാതില്‍ ഭംഗിയായി സൂക്ഷിക്കാനായാല്‍, വീട് വാങ്ങാനെത്തുന്നവരില്‍ അത് താത്പര്യം ഇരട്ടിയാക്കും. ഒരു മണി, അല്ലെങ്കില്‍ ഭംഗിയുള്ള ലെറ്റര്‍ ബോക്‌സ് തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. 70 പൗണ്ട് ഉപയോഗിച്ചുള്ള ഈ അറ്റകുറ്റപ്പണികള്‍ക്ക് 1000 പൗണ്ടെങ്കിലും അധികം നേടിത്തരാനാകും.

വീടിന് സ്വന്തമായൊരു പേരുണ്ടാവുകയെന്നത് ആരെയും ആകര്‍ഷിക്കുന്ന കാര്യമാണ്. വീടുവില ഉയര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള കാര്യവും ആകര്‍ഷകമായ ഒരു പേര് നല്‍കുകയെന്നതാണ്. ഫലത്തില്‍ ഒരു പൗണ്ടുപോലും ചെലവില്ലാത്ത ഇക്കാര്യം കൊണ്ട് 5000 പൗണ്ടെങ്കിലും അധികം നേടാനാവുമെന്നാണ് വിലയിരുത്തല്‍. കേട്ടാല്‍ ഒരു ആകര്‍ഷണീയത തോന്നുന്ന തരത്തിലുള്ളതാവണം വീട്ടുപേര്. ക്രൗണ്‍ കോട്ടേജെന്നോ ക്ലാരന്‍സ് എസ്‌റ്റേറ്റ് എന്നോ ഒക്കെയുള്ള പൊലിമയുള്ള പേരുകള്‍ ഉപയോഗിക്കാം.

വീടുപോലെതന്നെ പരിസരവും അടിയന്തര ശ്രദ്ധ പതിയേണ്ട സ്ഥലമാണ്. വീടിന് മുന്നിലൊരു പൂന്തോട്ടമുണ്ടെങ്കില്‍ വാങ്ങാനെത്തുന്നവരുടെ മനസ്സും കുളിര്‍ക്കും. ഒരു ചെറിയ പുല്‍ത്തകിടി കൂടിയുണ്ടെങ്കില്‍ ഉഷാറായി. 200 പൗണ്ടുണ്ടെങ്കില്‍ അത്യാവശ്യം ഭംഗിയുള്ള പൂന്തോട്ടമൊരുക്കാം. വീട് വിലയില്‍ 5000 പൗണ്ട് കൂട്ടിച്ചോദിക്കുകയുമാവാം. വീടിന് മുന്‍വശം ഇടുങ്ങിയതാണെങ്കിലും കണ്ണാടികളോ മറ്റോ തൂക്കി വിശാലമായൊരു മായിക അന്തരീക്ഷമൊരുക്കാനാകും. ഇതിന് 100 പൗണ്ടേ അധികം മുടക്കേണ്ടതുള്ളൂ. ആയിരം പൗണ്ട് തിരിച്ചുകിട്ടും.

വീടിന് മുന്നിലോ മുകളിലോ എക്‌സ്റ്റന്‍ഷനെടുത്താല്‍ വീടുവില ഉറപ്പായും ഉയരും. എന്നാല്‍, അത്തരമൊരു എക്സ്റ്റന്‍ഷന്‍ എടുക്കുന്നതിന് 20,000 മുതല്‍ 40,000 പൗണ്ടുവരെ മുടക്കേണ്ടിവരും. അങ്ങനെ വലിയതോതില്‍ പണം മുടക്കാതെയും ലാഭം നേടാന്‍ വഴിയുണ്ട്. എക്സ്റ്റന്‍ഷന്‍ എടുക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചാല്‍ മാത്രം മതി. എക്സ്റ്റന്‍ഷന്‍ എടുക്കാനുള്ള അനുമതി ലഭിച്ച വസ്തുവാണെങ്കില്‍ അക്കാര്യം വിലപേശലില്‍ ഉപയോഗിക്കാനാകും. ഫലത്തില്‍ പണമൊന്നും മുടക്കാതെ 5000 പൗണ്ടെങ്കിലും കൂട്ടിച്ചോദിക്കാനാവും.

വൃത്തിയും അടുക്കും ചിട്ടയുമുള്ള അടുക്കള വീടിന്റെ ആകര്‍ഷണീയതയെ സ്വാധീനിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മറ്റേതൊരു മുറിയെക്കാളും അടുക്കള ആകര്‍ഷണീയമായി നിര്‍ത്തണം. അടുക്കിപ്പെറുക്കിവെച്ച്, കാണാന്‍ ഭംഗിയുള്ള പാത്രങ്ങള്‍ നിരത്തി അത്യാവശ്യം വെടിപ്പാക്കുകയാണെങ്കില്‍ അത് വീടുവില തന്നെ കൂട്ടും. 200 പൗണ്ട് അടുക്കളയില്‍ ഇത്തരത്തില്‍ മുടക്കിയാല്‍ 5000 പൗണ്ടെങ്കിലും അധികം വാങ്ങാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

അടുക്കള പോലെതന്നെ പ്രധാനമാണ് ബാത്ത് റൂമുകളും. കാണാന്‍ ഭംഗിയില്ലാതെ, അഴുക്കും ചെളിയും പിടിച്ചുകിടക്കുന്ന ബാത്ത് റൂമുകള്‍ ആരുടെയും മനംമടുപ്പിക്കും. അതുകൊണ്ടുതന്നെ വീട് വില്‍ക്കാനൊരുങ്ങുന്നവര്‍ വിട്ടുവീഴ്ചയില്ലാതെ ബാത്ത്‌റൂമുകളിലുടെ വൃത്തി പരിപാലിക്കേണ്ടതാണ്. മികച്ച ബാത്ത് റൂം ഉപകരണങ്ങള്‍ ഉപയോഗിക്കുക. പുതിയ ടാപ്പുകള്‍, ഷവര്‍, ഗ്ലാസ് സ്‌ക്രീന്‍ എന്നിവയ്ക്കായി ഒരു 2000 പൗണ്ട് മുടക്കാമെങ്കില്‍, വീട് വിലയില്‍ 7000 പൗണ്ടെങ്കിലും നിങ്ങള്‍ക്ക് അധികം ലഭിക്കുമെന്നുറപ്പാണ്.

ചെളിപിടിക്കാത്ത കാര്‍പെറ്റുകളും വീടിന് അത്യാവശ്യമാണ്. വീട് വില്‍ക്കുന്നതിന് മുമ്പ്, കാര്‍പ്പെറ്റുകള്‍ നിര്‍ബന്ധമായും വൃത്തിയാക്കിയിരിക്കണം. റഗ് ഡോക്ടര്‍ പോലുള്ള ഉപകരണങ്ങള്‍ രണ്ടുദിവസത്തേക്ക് വാടകയ്‌ക്കെടുക്കാന്‍ 30 പൗണ്ട് മതി. 5000 പൗണ്ടെങ്കിലും അത് വീടുവിലയില്‍ മാറ്റമുണ്ടാക്കും. വീട്ടിലെ സാധനങ്ങള്‍ വൃത്തിയോടെ അടുക്കിപ്പെറുക്കിവെക്കുകയും വേണം. ആവശ്യമില്ലാത്തവ ഒഴിവാക്കുകയാണെങ്കില്‍ വീട്ടിനുള്ളില്‍ കൂടുതല്‍ സ്‌പേസ് തോന്നിക്കും. ഈ തോന്നല്‍ ആയിരം പൗണ്ടെങ്കിലും കൂടുതല്‍ നേടിത്തരികയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category