1 GBP = 93.20 INR                       

BREAKING NEWS

ജയറാമിനൊപ്പം മേളപൊലിമ മുഴക്കിയ കവന്‍ട്രി ചെണ്ട മേളത്തിന്റെ 22 പേരുള്ള പഞ്ചാരി; കുമ്മിയടിക്കാന്‍ തിരുവാതിര സംഘം; നാട്ടുകാര്‍ ഒറ്റക്കെട്ടായി ആഘോഷ മേളവുമായി അവാര്‍ഡ് നൈറ്റിന്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ആഴ്ചകള്‍ക്ക് മുന്‍പ് തൃശൂര്‍ പൂര തലേന്ന് ലണ്ടനില്‍ മേളപ്പെരുമ മുഴങ്ങിയപ്പോള്‍ ആയിരങ്ങളെ ആവേശത്തിലാക്കിയ മേള സംഘം. ലാസ്യ നടനത്തിന്റെ അഴകായി തിരുവാതിര കുമ്മിയുമായി എട്ടു അംഗ തിരുവാതിര സംഘം. പ്രളയ നാടിനെ ഓര്‍മിപ്പിച്ചു എട്ടു അംഗ കൗമാരക്കാരായ നീലപ്പറവകള്‍. കൂടെ ആഘോഷ മേളവുമായി ഒറ്റക്കെട്ടോടെ നാട്ടുകാരും. ജൂണ്‍ ഒന്നിനെത്തുന്ന അവാര്‍ഡ് നൈറ്റിനായി കാത്തിരിക്കാന്‍ പോലും ക്ഷമ ഇല്ലാത്ത വിധം കവന്‍ട്രി ഒരുങ്ങുകയാണ്.

ആളും ആരവവും മുഴക്കിയുള്ള ജനകീയ ഉത്സവത്തിന്റെ കേളികൊട്ട് മുഴക്കി പലവട്ടം സംഘടാക സമിതി കൂടിക്കഴിഞ്ഞു. അയല്‍നാടുകളില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുകകള്‍ക്കും പലരുടെ വകയായി ക്ഷണക്കത്തും എത്തിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടായി കവന്‍ട്രിയിലെ മലയാളി കുടുക്കിയേറ്റത്തിനിടയില്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ജനകീയ കൂട്ടായ്മയില്‍ രൂപം കൊള്ളുന്ന നാട്ടുത്സവത്തിന്റെ പ്രതീതിയില്‍ കടന്നു വരുന്ന അവാര്‍ഡ് നൈറ്റിന് ആതിഥ്യം വഹിക്കുന്നതിനൊപ്പം ആവേശം കൊള്ളിക്കാനും തയ്യാറെടുക്കുകയാണ് കവന്‍ട്രി മലയാളികള്‍.

ഒരു വര്‍ഷം മുന്‍പ് ചെണ്ട മേള പഠനം തുടങ്ങിയ സംഘം മേളത്തിന്റെ അഴകും അലകും അടുത്തറിഞ്ഞ നടന്‍ ജയറാം നയിച്ച മേളപ്പെരുമയില്‍ മിന്നിത്തിളങ്ങിയ കവന്‍ട്രി മേളപ്പൊലിമ ചെണ്ട മേളത്തിന്റെ വക പഞ്ചാരി ഇത്തവണ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ആവേശത്തെ ഏറ്റവും ഹൃദ്യമാക്കാന്‍ കാരണമാക്കുകയാണ്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ തുടക്കം തന്നെ ചെണ്ടമേള സംഘത്തിനൊപ്പമായിരുന്നു എന്നത് ഓരോ വര്‍ഷവും ഓര്‍ത്തെടുക്കാന്‍ എന്ന വിധമാണ് ഏറ്റവും മികച്ച ചെണ്ട മേള സംഘത്തിന് അവസരം നല്‍കുന്നത്.

അപൂര്‍വ്വം വര്‍ഷങ്ങളില്‍ മാത്രമാണ് ഈ പതിവ് ഇല്ലാതെ പോയിട്ടുള്ളത്. അവാര്‍ഡ് നൈറ്റ് പിറന്നു വീണ സ്വിണ്ടനില്‍ സംഭവിച്ചത് പോലെ കവന്‍ട്രിയിലും നാട്ടുകാര്‍ തന്നെ മേളപ്പൊലിമ സൃഷ്ടിക്കുന്നു എന്നതും യാദൃശ്ചികത ആയി മാറുകയാണ്. പല വര്‍ഷങ്ങളിലും വിരുന്നുകാര്‍ ആയി എത്തുന്നവര്‍ ആയിരുന്നു മേളം നയിച്ചതെങ്കില്‍ ഇത്തവണ നാട്ടുകാര്‍ തന്നെ ആ റോള്‍ കൂടി ഏറ്റെടുക്കുകയാണ്.
സ്വിണ്ടനില്‍ ചെണ്ടമേളം ടീം തന്നെയാണ് അവാര്‍ഡ് നൈറ്റിന്റെ പിന്നണിയില്‍ നേടും തൂണ്‍ ആയി നിലനിന്നതും. അതിനു സമാനമായി ഇത്തവണയും ചെണ്ട മേളത്തിലെ പ്രധാനികളില്‍ പലരും തന്നെയാണ് അവാര്‍ഡ് നൈറ്റിന്റെ ചുക്കാന്‍ ഏറ്റെടുക്കുന്നതും. സാജു പള്ളിപ്പാടന്‍, ഹരീഷ് പാലാ, ഷാജു പള്ളിപ്പാടന്‍ എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ വനിതകളും കുട്ടികളും അടക്കം 22 അംഗ സംഘമാണ് പഞ്ചാരിയുടെ ശുദ്ധ താളം അവതരിപ്പിക്കുന്നത്.

മേള സംഘം രൂപം കൊണ്ട ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യം എത്താന്‍ കഴിയുന്നത് അവാര്‍ഡ് നൈറ്റിലൂടെ ആണെന്നത് മേലാപ്പൊലിമ ടീമിന് കൂടുതല്‍ ആവേശം നല്‍കുകയാണ്. അരങ്ങേറ്റം കഴിഞ്ഞു ഒരു മാസം തികയും മുന്‍പ് തന്നെ ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി സദസ്സിനു മുന്നില്‍ മേളം മുഴക്കാന്‍ സാധിക്കുന്നു എന്നതാണ് കവന്‍ട്രി ചെണ്ട മേളത്തെ വ്യത്യസ്തമാക്കുന്നത്. ബ്രിട്ടനില്‍ ഒരു ഡസനോളം സ്ഥലങ്ങളില്‍ ചെണ്ട മേള ടീമിന് രൂപം നല്‍കിയ വിനോദ് നവധാരയുടെ ശിക്ഷണത്തിലാണ് കവന്‍ട്രി മേളപ്പൊലിമയും താളപ്പെരുക്കം തിരിച്ചറിഞ്ഞത്.
യുകെ മലയാളികള്‍ക്കിടയില്‍ ചെണ്ട മേള സംഘങ്ങള്‍ ഹരമായി മാറിയ കാലത്തു ശിങ്കാരി മേളത്തില്‍ ആവേശം സൃഷ്ടിക്കാനാണ് മിക്ക സംഘങ്ങളും താല്‍പ്പര്യം കാട്ടിയത്. എന്നാല്‍ മേളത്തിന്റെ ഒന്നാം പടിയില്‍ നില്‍ക്കുന്ന പഞ്ചാരി കൊട്ടാന്‍ കൂടുതല്‍ താളബോധവും പരിശീലനവും ആവശ്യമായതിനാല്‍ ചെണ്ടക്കോല്‍ സൃഷ്ടിക്കുന്ന നാദ വിസ്മയത്തില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുന്ന ഈ ക്ഷേത്ര വാദ്യത്തെ പലരും തൊടാന്‍ മടിക്കുക ആയിരുന്നു. ഉത്സവ കാലങ്ങളില്‍ ദേവന് മുന്നില്‍ കൊട്ടാന്‍ അനുവാദമുള്ള മേളം കൂടിയാണ് പഞ്ചാരി. ആ നിലയ്ക്ക് അവാര്‍ഡ് നൈറ്റ് വേദിയില്‍ മേളത്തിന്റെ ദിവ്യോപാസന കൂടിയാണ് മേളപ്പൊലിമ സംഗം ഏറ്റെടുക്കുന്നത്.

ശിങ്കാരിയെ അസുരവാദ്യം എന്നും പഞ്ചാരിയെ ദേവമേളം എന്നും വിശേഷിപ്പിക്കുന്നതിനാല്‍ കേരളത്തിന്റെ തനതു വാദ്യ കലയായ ചെണ്ടയില്‍ കൂടുതല്‍ ആസ്വാദകരുള്ള പഞ്ചാരിയില്‍ കഴിവുറ്റ പ്രകടനം നടത്തുവാനാണ് കവന്‍ട്രി ടീമിന്റെ ശ്രമം. ഇതിനായി സാജു പള്ളിപ്പാടന്‍, ഹരീഷ് പാലാ, രാജു ജേക്കബ്, നിബു സിറിയക്, ജോബി മത്തായി, ഗോകുല്‍ ദിനേശ്, ജിറ്റോ, ഷാജു പള്ളിപ്പാടന്‍, ബിജു കെ മാണി, ജോര്‍ജ് എബ്രഹാം, അലന്‍ സിബു, അല്‍ബര്‍ട്ട് സിബു, രാജീവ് നായര്‍, ജെഫിന്‍ എന്നിവര്‍ ചെണ്ടയില്‍ മേളപ്പെരുക്കം നടത്തുമ്പോള്‍ വലംതലയില്‍ മൂപ്പനായി ഷാജി പീറ്റര്‍ മുന്നില്‍ നില്‍ക്കും.
ഇലത്താളത്തിന്റെ വശ്യത പകരാന്‍ അഞ്ജു ജോഷി, രേവതി നായര്‍, രാഹുല്‍ ദിനേശ് എന്നിവര്‍ കൂടി എത്തുമ്പോള്‍ മേളപ്പൊലിമ ആവേശ താളത്തിന്റെ ആള്‍രൂപങ്ങളായി മാറും. മറ്റു ചെണ്ട മേളങ്ങള്‍ നാല് കാലത്തില്‍ കൊട്ടി തിമിര്‍ക്കുമ്പോള്‍ അഞ്ചു കാലങ്ങളും കൊട്ടാന്‍ കഴിയുന്ന മികവും പഞ്ചാരി മേളത്തിനാണ്. കനമുള്ള കോല്‍ ഉപയോഗിച്ച് ഇടം കൈ ഉപയോഗിക്കാതെ പതിഞ്ഞ താളത്തില്‍ ഉള്ള പഞ്ചാരി മേളം എത്ര സമയം വേണമെങ്കിലും കൊട്ടിക്കയറാന്‍ കഴിയുന്നതുമാണ്. പഞ്ചാരി കൊട്ടി പഠിച്ചാല്‍ ഏതു ചെണ്ടമേളവും കൈകാര്യം ചെയ്യാം എന്നതും പ്രത്യേകതയാണ്.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category