1 GBP = 87.30 INR                       

BREAKING NEWS

ഇംഗ്ലണ്ടിനെതിരെ പാക് താരം ആസിഫ് അലി അവസാന ഏകദിനം കളിച്ചത് മകള്‍ നഷ്ടപ്പെട്ട വേദനയില്‍; രണ്ട് വയസ്സുകാരി നൂര്‍ ഫാത്തിമ മരിച്ചത് അമേരിക്കയില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയവെ; മകളുടെ മരണം സ്ഥിരീകരിച്ച് ആസിഫിന്റെ പിഎസ്എല്‍ ക്ലബ്ബ് ഇസ്ലാമാബാദ് യുണൈറ്റഡ്

Britishmalayali
kz´wteJI³

ലണ്ടന്‍: രണ്ട് വയസ്സുകാരിയായ മകള്‍ മരിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. രണ്ട് വയസ്സായ മകള്‍ നൂര്‍ ഫാത്തിമ കുറച്ചു കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു നൂര്‍ ഫാത്തിമയുടെ മരണം.


പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് മരണം സ്ഥിരീകരിച്ചു. ഇന്നലെ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന് വേണ്ടി കളിക്കുന്നതിനിടയിലാണ് മരണ വാര്‍ത്ത എത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആസിഫ് അലി നേടിയത് 22 റണ്‍സാണ്. ഈ മത്സരത്തില്‍ പാക്കിസ്ഥാന്‍ 54 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. പരമ്പരയില്‍ മികച്ച ഫോമിലുള്ള ആസിഫ് രണ്ട് അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ പ്രാഥമിക ടീമില്‍ ആസിഫ് അലി ഇടം നേടിയിട്ടുണ്ട് മെയ് 23 നാണ് അന്തിമ പട്ടിക നല്‍കാനുള്ള അവസാന ദിനം. നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നത് സംബന്ധിച്ച് പാക് താരം ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അഥോറിറ്റികളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category