1 GBP = 88.00 INR                       

BREAKING NEWS

എക്സിറ്റ് പോളിന് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിടാന്‍ കരുക്കള്‍ നീക്കി ബിജെപി; കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടണമെന്നും പ്രതിപക്ഷം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി; ഫലമറിയും മുന്‍പ് കോണ്‍ഗ്രസിന് ആദ്യ തിരിച്ചടി

Britishmalayali
kz´wteJI³

ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കവുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വൈകിട്ടോടെ ഗവര്‍ണറെ കാണാന്‍ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമല്‍നാഥ് സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ചൂണ്ടിക്കാട്ടുന്നത്.

എല്ലാ എക്സിറ്റ് പോളുകളും എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. മധ്യപ്രദേശില്‍ ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇവിടെ കോണ്‍ഗ്രസിന് എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയുമുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. എസ്പിയും ബിഎസ്പിയും 2 സ്വതന്ത്രരും പിന്തുണ നല്‍കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. ഇവരെ കൂടെ നിര്‍ത്താനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആണ് മധ്യപ്രദേശിലെ ബിജെപി നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ സഹായിക്കുന്നതിനുള്ള പ്രതിഫലമായി ബിജെപി 100 കോടി വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഒപ്പം ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ മന്ത്രിസ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം നടത്തിയെന്നും ആരോപണമുണ്ട്. വമ്പന്‍ ഓഫറുകള്‍ മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ബൈജ്‌നാഥ് കുശ്വാഹയെ ആണ് ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി ബന്ധപ്പെട്ടത്.

തുടര്‍ന്ന് കുശ്വാഹയേയും കൊണ്ട് ത്രിപാഠി ഭക്ഷണം കഴിക്കാനായി ധാബയിലേക്ക് പോയി. അവിടെ വെച്ച് മുന്‍ ബിജെപി മന്ത്രിമാരായ നരോദം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം. 100 കോടിയും മന്ത്രി സ്ഥാനവും 100 കോടി രൂപയും ബിജെപി സര്‍ക്കാരില്‍ മന്ത്രി സ്ഥാനവും ആണ് ബിജെപി കുശ്വാഹയ്ക്ക് നല്‍കിയ ഓഫര്‍ എന്നും ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2003 മുതലുള്ള അധികാരം നഷ്ടപ്പെട്ട ബിജെപി മധ്യപ്രദേശിലെ മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരേയും ഇത്തരത്തില്‍ വശത്താക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

ചാര്‍ട്ടേഡ് വിമാനം തയ്യാര്‍ ചാര്‍ട്ടേഡ് വിമാനം തയ്യാറാണെന്നും തങ്ങള്‍ക്കൊപ്പം പോരാനുമാണ് ബിജെപി നേതാക്കള്‍ കുശ്വാഹയോട് ആവശ്യപ്പെട്ടത് എന്നും എന്നാല്‍ കൂടെപ്പോകാന്‍ കുശ്വാഹ വിസമ്മതിച്ചും എന്നും ദിഗ്വിജയ് സിങ് വെളിപ്പെടുത്തി. ആരോപണം നിഷേധിച്ച് ബിജെപി തെളിവ് നിരത്തി തെളിയിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. തെളിവുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ ബിജെപി നേതാവ് നരോദം മിശ്ര വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്.

തെളിവുണ്ടെങ്കില്‍ തെളിയിക്ക് ഗോസിപ്പുണ്ടാക്കുന്നയാള്‍ എന്നാണ് ദിഗ്വിജയ് സിംഗിനെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ വിശേഷിപ്പിച്ചിരിക്കുന്നത്. സിങ് പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതില്ല എന്നും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. അടല്‍ ബിഹാരി വായ്‌പേയി സര്‍ക്കാര്‍ ഒരു വോട്ടിനാണ് താഴെപ്പോയത്. അപ്പോള്‍ പോലും ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category