1 GBP = 88.40 INR                       

BREAKING NEWS

വാജ്പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തില്‍ എക്സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹന്‍ സിങ് രണ്ട് തവണ സര്‍ക്കാര്‍ ഉണ്ടാക്കിയത് മാത്രം കോണ്‍ഗ്രസിന്റെ പ്രതീക്ഷ; 2014ല്‍ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപി; എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെ; കേന്ദ്രത്തിലും കേരളത്തിലും തോല്‍വി ഭയക്കുന്നത് സിപിഎം മാത്രം

Britishmalayali
kz´wteJI³

കൊച്ചി: എക്സിറ്റ് പോളുകളുടെ ഫലം ഞെട്ടിക്കുകയാണ് കോണ്‍ഗ്രസിനെ. രാജസ്ഥാനിലും മധ്യപ്രദേശിലും മാസങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ നേട്ടം പോലും കോണ്‍ഗ്രസിന് എകിസ്റ്റ് പോളുകള്‍ നല്‍കുന്നില്ല. ഫലം ശരിയാണെങ്കില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസ് തിരിയും. അപ്പോഴും പ്രതീക്ഷ കൈവിടാതെ മുമ്പോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എക്സിറ്റ് പോളുകള്‍ വിശ്വസനീയമല്ലെന്നാണ് മുന്‍ അനുഭവങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പറയുന്നത്. 2014ലെ മോദി തരംഗം ഇത്തവണ സുനാമിയായി ആഞ്ഞു വീശുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അവര്‍ എക്സിറ്റ് പോളിനെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇതിനിടെയില്‍ എല്ലാ പ്രതീക്ഷയും പോയ ഒരു കൂട്ടരുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളുമില്ലാതെ കേരളത്തില്‍ മാത്രമുള്ള പ്രാദേശിക കക്ഷിയായി മാറുകയാണ് സിപിഎം. കേരളത്തില്‍ സീറ്റ് കിട്ടുമെങ്കിലും വലിയ തോല്‍വിയാണ് സിപിഎമ്മിനെ കേരളത്തിലും കാത്ത് നില്‍ക്കുന്നത്. അങ്ങനെ എക്സിറ്റ് പോളുകള്‍ സിപിഎമ്മിനെ സര്‍വ്വത്ര നിരാശയിലേക്ക് കൊണ്ടു പോകുന്നു.


വാജ്പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തില്‍ എക്സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹന്‍ സിങ് രണ്ട് തവണ സര്‍ക്കാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് ഇപ്പോഴും. രണ്ട് തവണയും എക്സിറ്റ് പോള്‍ ഫലങ്ങളെ അതിജീവിക്കുന്ന വിജയമാണ് മന്മോഹന്‍ നേടിയത്. എന്നാല്‍ 2014ല്‍ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപിയും മുന്നോട്ട് പോകുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ചര്‍ച്ച തുടരും. ബംഗാളിലും ഒഡീഷയിലും നോര്‍ത്ത് ഈസ്റ്റിലും ബിജെപിയുണ്ടാക്കിയെന്ന് പറുന്ന മുന്നേറ്റത്തില്‍ പ്രതിപക്ഷത്തിന് സംശയമുണ്ട്. ഇവിടെ എല്ലാം ബിജെപി തോല്‍ക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടല്‍. അങ്ങനെ എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെയാണ്.

മോദി തരംഗം വീശിയടിച്ച 2014 ല്‍ പ്രധാന എക്സിറ്റ് പോള്‍ ഫല പ്രവചനങ്ങളെല്ലാം കൃത്യമായി. മോദിക്കും ബിജെപി.ക്കും വന്‍ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സര്‍വേകള്‍ ഏറക്കുറെ സത്യമായി. 2014 ല്‍ സര്‍വേകള്‍ പൊതുവേ എന്‍.ഡി.എക്ക് 249 മുതല്‍ 340 വരെ സീറ്റുകളും യു.പി.എ.യ്ക്ക് 70-148 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. എ.ബി.പി-നീല്‍സണ്‍ സര്‍വേ ബിജെപി.ക്ക് 281 സീറ്റുകളാണ് പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലവുമായി ഏറെ അടുത്തുനിന്ന പ്രവചനം എ.ബി.പിയുടേതായിരുന്നു. അന്ന് ബിജെപി. നേടിയത് 282 സീറ്റുകള്‍. എന്നാല്‍ കോണ്‍ഗ്രസിന് നല്‍കിയ സീറ്റെണ്ണത്തില്‍ പിഴച്ചു. കോണ്‍ഗ്രസ് 92 മുതല്‍ 102 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റുകള്‍.

2014 ല്‍ ഇന്ത്യ ടുഡെ-സിസെറോ ബിജെപി.ക്ക് 261-283 സീറ്റുകളും കോണ്‍ഗ്രസിന് 110-120 സീറ്റുകളും പ്രവചിച്ചു. അതേസമയം, 2004-ലും 2009-ലും നടന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പാളിപ്പോയ ചരിത്രവും ദേശീയരാഷ്ട്രീയത്തിന് മുന്നിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണത്തിന്റെ പിന്തുണയില്‍ ബിജെപി. ഭരണത്തില്‍ തിരിച്ചുവരുമെന്നായിരുന്നു 2004 ല്‍ മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.പി.എ. അധികാരമേറി. 2009 ല്‍ യു.പി.എ.ക്ക് ക്ഷീണമുണ്ടാകുമെന്ന എക്സിറ്റ് പോള്‍ നിരീക്ഷണങ്ങളും പാളിപ്പോയി. ഇത് ഇത്തവണ കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. കോണ്‍ഗ്രസിന്റെ രഹസ്യ മുന്നേറ്റം തിരിച്ചറിയാന്‍ എക്സിറ്റ് പോളുകള്‍ക്ക് കഴിയുന്നില്ലെന്നാണ് അവരുടെ നിലപാട്.

എന്നാല്‍ സമീപകാല തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കൂടുതലും അന്തിമ ജനവിധിയോട് ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഏറ്റവും അവസാനം നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും ശരിയായി. 1980-നും 2019-നും ഇടയില്‍ ലോക്‌സഭകളിലേക്ക് 79 അഭിപ്രായസര്‍വേകളും 54 എക്സിറ്റ് പോളുകളും നടന്നിട്ടുണ്ട്. നിയമസഭകളിലേക്ക് 307-ഉം ലോക്‌സഭകളിലേക്ക് 393-ഉം. ആകെ 833. ഇവയില്‍ കൃത്യമായ പ്രവചനം ഉണ്ടായത് 75 ശതമാനം. അഭിപ്രായസര്‍വേകള്‍ 71 ശതമാനം കൃത്യമായി ഫലം പറഞ്ഞപ്പോള്‍ എക്സിറ്റ് പോളുകള്‍ 84 ശതമാനം ഫലം കൃത്യമായി പറഞ്ഞു. എക്സിറ്റ് പോളുകള്‍ വിജയികളെ പ്രവചിച്ചതില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 75 ശതമാനം ശരിയായപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 97 ശതമാനം പ്രവചനം ശരിയായി. അതുകൊണ്ട് തന്നെ ബിജെപി ക്യാമ്പുകളിലാണ്

2018 ഡിസംബര്‍ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോള്‍ ഫലങ്ങളും മിക്കവാറും ചാനലുകളുടേതും കൃത്യമായിരുന്നു. ഇതാണ് എക്സിറ്റ് പോളുകളിലേക്ക് ഏവരും ശ്രദ്ധിക്കാനുള്ള കാരണവും. കൃത്യമായ ട്രെന്റ് പ്രവചനത്തിലുണ്ടാകും. മന്മോഹന്‍ സിങ് അധികാരത്തിലെത്തിയ രണ്ട് തവണയും അതിശക്തമായ മത്സരം നടക്കുന്നുവെന്നായിരുന്നു പ്രവചനം. ഏകപക്ഷീയ മത്സരത്തിലെ പ്രവചനങ്ങളും അതുപോലെ സംഭവിച്ചു. ഇതാണ് ഇത്തവണ ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം നിറയ്ക്കുന്നത്. എതിരാളികള്‍ ബഹുദൂരം പിന്നിലാണ്. അതുകൊണ്ട് തന്നെ വിജയം ഉറപ്പെന്ന് ബിജെപിക്കാര്‍ പറയുന്നു.

എക്സിറ്റ് പോളുകളുടെ പ്രവചന ചരിത്രം
എക്സിറ്റ് പോളുകളുടെ ഫല വിശകലനത്തില്‍ സിപിഎം ആകെ നിരാശയിലാണ്. തമിഴ്നാട്ടില്‍ സീറ്റ് കിട്ടില്ലെന്നാണ് പ്രവചനം. കേരളത്തില്‍ കിട്ടുക 4 സീറ്റും. ബംഗാളിലും ത്രിപുരയിലും സര്‍വ്വത്ര പരാജയവും. അങ്ങനെ പാര്‍ലമെന്റില്‍ അഞ്ചില്‍ താഴെ സീറ്റുകളില്‍ സിപിഎം ഒതുങ്ങും. പ്രതിപക്ഷ കക്ഷികള്‍ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞാല്‍ പോലും സിപിഎം നിലപാടുകള്‍ അപ്രസക്തമാകും. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷത്തിന് അറുപതില്‍ കൂടുതല്‍ സീറ്റുകളുണ്ടായിരുന്നു. ഇതാണ് നാലിലേക്കോ അഞ്ചിലേക്കോ ചുരുങ്ങാന്‍ പോകുന്നത്. അങ്ങനെ വമ്പന്‍ തിരിച്ചടിയുണ്ടാകുന്ന പാര്‍ട്ടിയായി സിപിഎം മാറുകയാണ്.

അതിനിടെ എന്‍ഡിഎ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി കഴിഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രമാണ് ചാനലുകള്‍ എക്സിറ്റ് പോളുകള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ താഴെത്തട്ടിലുള്ള ജനങ്ങളുടെ വികാരം വ്യക്തമായി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ എക്സിറ്റ് പോള്‍ പൊള്ളത്തരമാണെന്ന് വ്യക്തമാകുന്നതായാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ട്വിറ്ററില്‍ കുറിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, കശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവരും എക്സിറ്റ് പോളുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് എക്സിറ്റ് പോളിനെതിരെ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത പ്രതികരിച്ചത്. കാണാതായ ഇവിഎമ്മുകള്‍ വിദഗ്ധമായി മാറ്റി സ്ഥാപിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാനാണ് എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.

ടിവി നിര്‍ത്തി സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളിലേക്ക് പോകേണ്ട സമയം എത്തിയെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവചനമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ വിമര്‍ശനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category