1 GBP = 88.40 INR                       

BREAKING NEWS

കേവലം രണ്ട് സീറ്റില്‍നിന്ന് 20 സീറ്റിലേക്ക് കുതിച്ചുയരുമെന്ന് എക്സിറ്റ് പോളുകള്‍; അക്രമത്തിലും ഗുണ്ടായിസത്തിലും കരുത്തു കാട്ടുന്നവരോടൊപ്പം നില്‍ക്കുന്ന ബംഗാളില്‍ ഇക്കുറി ബിജെപി നേടുന്നത് ഞെട്ടിക്കുന്ന വിജയം; സിപിഎം കുത്തകയായിരുന്ന ആക്രമണം ഒരു പതിറ്റാണ്ട് സ്വന്തമാക്കി മമത നേടിയ വിജയം അതിനേക്കാള്‍ വലിയ ആക്രമണങ്ങളിലൂടെ അട്ടിമറിച്ച് ബിജെപി; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാള്‍ പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സിപിഎം തകര്‍ന്ന് തരിപ്പണമായി

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: മൂന്നു പതിറ്റാണ്ടോളം സിപിഎം ഭരിച്ച സംസ്ഥാനമാണ് ബംഗാള്‍. എതിരാളികളില്ലാതെ കുതിച്ച സിപിഎമ്മിനെ പിടിച്ചു കെട്ടിയത് മമത ബാനര്‍ജിയെന്ന ഒറ്റയാള്‍ സൈന്യമാണ്. സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യത്തിലും പ്രവര്‍ത്തര്‍ അഴിച്ചുവിടുന്ന അക്രമങ്ങളിലും പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ മമതയ്ക്കുപിന്നില്‍ അണിനിരന്നു. ജനങ്ങളെ കൂടെ കിട്ടിയപ്പോള്‍ മുതല്‍ മമത സിപിഎമ്മിനെതിരേയും അതേ അടവ് തന്നെ പുറത്തെടുത്തു. അടിക്ക് അടി. സിപിഎമ്മിനെ അടിച്ചമര്‍ത്തി നാമാവശേഷമാക്കിയ മമത ഇപ്പോള്‍ ബിജെപിയില്‍നിന്ന് നേരിടുന്നതും അതേ പ്രതിരോധം തന്നെ.

ബംഗാളില്‍ ബിജെപി ഇക്കുറി വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. രണ്ട് സീറ്റില്‍നിന്ന് അവര്‍ 21 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-മൈ ആക്സിസ് സര്‍വേയും 19 മുതല്‍ 23 സീറ്റ് വരെ നേടുമെന്ന് എബിപി നീല്‍സണ്‍ സര്‍വേയും പ്രവചിക്കുന്നു. ടൈംസ് നൗ-വി എംആര്‍ സര്‍വേ ബിജെപിക്ക് 11 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, സീ വോട്ടര്‍ സര്‍വേയില്‍ അത്രതന്നെ സീറ്റാണ് ഉറപ്പിക്കുന്നത്. ഫലത്തില്‍, ഈ തിരഞ്ഞെടുപ്പില്‍ ബിഡെപി കുതിച്ചുകയറുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഈ ഏഴ് ഘട്ടങ്ങളിലും അക്രമം അരങ്ങേറിയ മറ്റൊരു സംസ്ഥാനവുമില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു എല്ലാ ഘട്ടങ്ങളിലെയും വാര്‍ത്ത. ഏഴാം ഘട്ടത്തിലും അതിന് വ്യത്യാസമുണ്ടായിരുന്നില്ല. ജാദവ്പുരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്‍ തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. വടക്കന്‍ കൊല്‍ക്കത്തയിലും ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരേ അക്രമമുണ്ടായി.
ബിജെപിയെ അക്രമത്തിലൂടെ പരാജയപ്പെടുത്താനാണ് പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചതെന്ന ആരോപണമുണ്ട്. ബംഗാളിന്റെ സമ്പന്ന പാരമ്പര്യത്തിന്റെ ചിഹ്നമായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. അക്രമം നടത്തുന്നത് ബിജെപിയാണെന്ന് തൃണമൂലും തിരിച്ചാണെന്ന് ബിജെപിയും ആരോപിക്കുന്നു. ഫലത്തില്‍, ഈ വാര്‍ത്തകള്‍ നല്‍കുന്ന മറ്റൊരു സൂചനകൂടിയുണ്ട്. ബംഗാളിലെ രാഷ്ട്രീയം തൃണമൂലിലേക്കും ബിജെപിയിലേക്കും ചുരുങ്ങിയിരിക്കുന്നു എന്നതാണത്.

സിപിഎം സംസ്ഥാനത്ത് ഏറെക്കുറെ അപ്രസക്തമായിരിക്കുന്നുവെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ മാത്രമല്ല, ബംഗാളില്‍നിന്നുള്ള വാര്‍ത്തകളും സൂചിപ്പിക്കുന്നു. പല എക്സിറ്റ് പോള്‍ ഫലങ്ങളും സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കാനിടയില്ലെന്ന സൂചനയാണ് നല്‍കുന്നത്. ബംഗാളിലെ പ്രധാന വാര്‍ത്താമാധ്യമമായ എബിപിയുടെ സര്‍വേയിലും ഇടതുമുന്നണിക്ക് സീറ്റില്ല. സി വോട്ടര്‍, ജന്‍കിബാത്ത്, എന്നീ എക്സിറ്റ് പോള്‍ ഫലങ്ങളും ഇടതുമുന്നണി ഇക്കുറി ബംഗാളില്‍ സംപൂജ്യരായിരിക്കുമെന്ന് പ്രവചിക്കുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കലായാണ് പലരും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. തൃണമൂലും ബിജെപിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി അതുമാറുമെന്നും അവര്‍ പറയുന്നു. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിനാണ് അക്രമത്തെ ഇരുകൂട്ടരും നിര്‍ലോഭം പിന്തുണയ്ക്കുന്നത്. സിപിഎമ്മിനെ അടിച്ചൊതുക്കാന്‍ മമത സ്വീകരിച്ച വഴി ഇപ്പോള്‍ ബിജെപി അതിനെക്കാള്‍ ശക്തമായി ഉപയോഗിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category