1 GBP = 88.40 INR                       

BREAKING NEWS

കര്‍ഷകരോഷവും പെട്രോള്‍ വിലവര്‍ധനയും റാഫേല്‍ അഴിമതിയും നോട്ട് നിരോധനത്തിലെ തിരിച്ചടിയുമൊക്കെ തള്ളിക്കളഞ്ഞ് ജനങ്ങള്‍; 17-ാം ലോക്സഭയിലേക്ക് നടന്നത് വിഷയങ്ങളേക്കാള്‍ തന്ത്രങ്ങള്‍ക്ക് നേട്ടം ഉണ്ടായ തെരഞ്ഞെടുപ്പ്; കരുത്തനായ പ്രധാനമന്ത്രിയെന്ന സന്ദേശവും ഹിന്ദുത്വത്തിലേക്കുള്ള മടക്കവും ബിജെപിയെ തുണച്ചു; എക്സിറ്റ് പോളുകള്‍ ശരിയായാല്‍ കൂടുതല്‍ കരുത്തോടെ ഭരണ സംവിധാനങ്ങള്‍ പൊളിച്ചെഴുതി മോദി മുന്‍പോട്ട് കുതിക്കും; എക്സിറ്റ് പോളുകള്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ഡല്‍ഹി: കൃത്യം ആറ് മാസം മുന്‍പ് ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയെ അധികാരത്തില്‍ നിന്നുമിറക്കിയതും കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ജെഡിഎസിനെ ഒപ്പം നിര്‍ത്തി ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമൊക്കെയാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും നരേന്ദ്ര മോദിയേയും താഴെയിറക്കുക എന്ന കോണ്‍ഗ്രസ് സ്വപ്നത്തിന് പുതു ചിറക് മുളച്ചത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മോദി 2014ന് സമാനമായ മുന്നേറ്റം നടത്തുമെന്നാണ് എല്ലാ ഫലങ്ങളും ഒരുപോലെ പറയുന്നത്. കഴിഞ്ഞ തവണ 274 സീറ്റുമായി ബിജെപി ഒറ്റയ്ക്ക് ഭരിക്കാന്‍ പ്രാപ്തരായിരുന്നു എന്നാല്‍ ഇത്തവണ എന്‍ഡിഎ എന്ന നിലയ്ക്ക് ആയിരിക്കും കേവല ഭൂരിപക്ഷം.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇത്രയധികം പ്രതീക്ഷകള്‍ ഉണ്ടായിട്ടും നിരവധി വിഷയങ്ങള്‍ നിരന്തരം ഉയര്‍ത്തിയിട്ടും ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലേ എന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കും. ബിജെപിക്ക് എതിരായ നിരവധി വിഷയങ്ങളാണ് സജീവ ചര്‍ച്ചയാക്കിയത്. സമാനതകളില്ലാത്ത കര്‍ഷക രോഷമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കണ്ടത്. നിരവധി കിസാന്‍ റാലികളും മറ്റും അരങ്ങേറുകയും ചെയ്തു. രാജസ്ഥാനിലും മധ്യപ്രദേശിലും വലിയ കര്‍ഷക രോഷവും കടത്തിനെ തുടര്‍ന്നുള്ള ആത്മഹത്യകളും പെരുകുന്ന സമയത്താണ് ഈ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കര്‍ഷക കടം എഴുതി തള്ളി കോണ്‍ഗ്രസ് പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പറഞ്ഞ വാക്ക് പാലിച്ചിട്ടും ലോക്സഭയില്‍ ഈ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുന്നു എന്ന ചിത്രമാണ് പുറത്ത് വരുന്നത്. നോട്ട നിരോധനം ഇന്ത്യയില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്നുെവന്ന് സാമ്പത്തിക വിദഗ്ധരുടെ പഠനങ്ങള്‍ വന്നിട്ടും അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് തന്നെയാണ് വലിയ ഭരണ നേട്ടങ്ങള്‍ ഒന്നും ഇല്ലെങ്കിലും ബിജെപിക്ക് തുണയാകുന്നത്. പുല്‍വാമ ഭീകരാക്രമവും പിന്നീട് ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണവും എല്ലാം തന്നെ മോദിയുടെ മൈലേജ് വര്‍ധിപ്പിച്ചു.

ഇപ്പോള്‍ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണെങ്കില്‍ മോദി കൂടുതല്‍ കരുത്തനായി തിരിച്ച് വരും എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. ഭരണസംവിധാനങ്ങള്‍ പോലും പൊളിച്ചെഴുതി മോദി കുതിക്കും എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.ബിജെപി.യുടെ സീറ്റെണ്ണത്തില്‍ 2014-നെക്കാള്‍ കുറവുണ്ടായേക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്. 2014-ല്‍ ബിജെപി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പുറത്തുവന്ന സര്‍വേയില്‍ ഒന്നുപോലും കോണ്‍ഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ല. യുപിയില്‍ ഒരു സീറ്റില്‍ മാത്രമേ കോണ്‍ഗ്രസ് ജയിക്കൂവെന്ന് പോലും പ്രചനമുണ്ട്. അതായത് രാഹുല്‍ അമേഠിയില്‍ തോല്‍ക്കുമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. യുപിയിലെ മായാവതി-അഖിലേഷ് യാദവ് സഖ്യത്തിനും തിരിച്ചടിയാണ് ഫലങ്ങള്‍. യുപിയില്‍ ബിജെപിക്ക് മുന്‍തൂക്കം കിട്ടുമെന്നാണ് മിക്ക സര്‍വ്വേ ഫലങ്ങളും. 70 സീറ്റുവരെ പ്രചവിക്കുന്നവരമുണ്ട്. യുപിയിലും കര്‍ണ്ണാടകയിലും മോദി തരംഗം ആഞ്ഞു വീശുമ്പോള്‍ രാജസ്ഥാനും മധ്യപ്രദേശും ബിജെപി തിരിച്ചു പിടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഇവിടെ ആര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അതായത് മോദിയാണ് ബിജെപിക്ക് വിജയം സമ്മാനിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക് ടുളിയും രാഷ്ട്രീയനീരീക്ഷകന്‍ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപി മുന്നേറ്റം പ്രവചിച്ചിരുന്നു. ബിജെപി.ക്ക് സീറ്റു കുറയുമെങ്കിലും എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നുമായിരുന്നു ഇരുവരുടെയും നിരീക്ഷണം. 2014-ല്‍ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബിജെപി.ക്കു ക്ഷീണമുണ്ടാകും. എന്നാല്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബിജെപി. ഇതിനെ മറികടക്കും. ഉത്തര്‍പ്രദേശില്‍ മഹാസഖ്യവും പഞ്ചാബില്‍ കോണ്‍ഗ്രസും ബിജെപി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് ചില സര്‍വ്വേകള്‍ പറയുന്നുണ്ട്. എന്നാല്‍ നോര്‍ത്തി ഈസ്റ്റിലും നേട്ടമുണ്ടാക്കും. ഇങ്ങനെ ഉത്തരേന്ത്യയില്‍ കുറയുമെന്ന് മനസ്സിലുറപ്പിച്ച് മറ്റിടങ്ങളിലേക്ക് കാലുവച്ച ബിജെപി നീക്കങ്ങള്‍ വിജയിച്ചുവെന്നുവേണം എക്‌സിറ്റ് പോള്‍ ഫല സൂചനകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ബംഗാളില്‍ ബിജെപിക്ക് കാലിടറുമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തേയും പ്രതീക്ഷ.

ഉത്തര്‍പ്രദേശായിരുന്നു 2014-ല്‍ ബിജെപി.യെ അധികാരത്തിലേറ്റിയത്. 80-ല്‍ 71 സീറ്റ് ബിജെപി. അന്നു നേടി. ഇതിനുപുറമെ സഖ്യകക്ഷിയായ അപ്നാദള്‍ രണ്ടു സീറ്റു സ്വന്തമാക്കി. എന്നാല്‍, യു.പി.യില്‍ ഇക്കുറി എസ്പി-ബി.എസ്പി. സഖ്യം 56 സീറ്റു നേടുമെന്നാണ് എ.ബി.പി. സര്‍വേ പറയുന്നത്. ബിജെപി. 22 സീറ്റില്‍ ഒതുങ്ങും. അതേസമയം, ഉത്തര്‍പ്രദേശില്‍ 65 സീറ്റും ബിജെപി.ക്കു ലഭിക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. ഇന്ത്യാ ടുഡേ സര്‍വ്വേ ബിജെപിക്ക് വന്‍ മുന്‍തൂക്കം നല്‍കുന്നു. ബിഹാറില്‍ കഴിഞ്ഞതവണ നേടിയ സീറ്റെണ്ണം ബിജെപി.-ജെ.ഡി.യു. സഖ്യം വര്‍ധിപ്പിക്കാനാണ് സാധ്യതയെന്നാണു വിലയിരുത്തല്‍. നിതീഷ് കുമാറിനെ എന്‍ഡിഎയില്‍ കൊണ്ടു വന്ന നീക്കം വിജയിക്കുകയാണ്. 2014-ല്‍ എന്‍.ഡി.എ. 33 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ 34 നേടുമെന്നാണു പ്രവചനം. മഹാസഖ്യം ആറുസീറ്റില്‍ ഒതുങ്ങും. അതേസമയം, കനത്ത രാഷ്ട്രീയയുദ്ധം അരങ്ങേറിയ ബംഗാളില്‍ ബിജെപി. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. ഒഡിഷയിലും ബിജെപി. കടന്നുകയറും.

കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ബിജെപിക്കു സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നു സര്‍വേഫലങ്ങള്‍ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസോ പ്രാദേശികപാര്‍ട്ടികളോ മേധാവിത്വം തുടരും. കേരളത്തില്‍ ഒരു സീറ്റ് ബിജെപി. നേടുമെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട്ടില്‍ ഡി.എം.കെ.-കോണ്‍ഗ്രസ് സഖ്യം മികച്ചനേട്ടം കൈവരിക്കുമെന്ന് സര്‍വേഫലങ്ങള്‍ പറയുന്നു. നരേന്ദ്ര മോദി മെയ് 23 വരെ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്ന് പ്രതീക്ഷിച്ചവരുണ്ട്. പ്രവചിച്ചവരും നിരവധിയാണ്. അവര്‍ക്കെല്ലാം കനത്ത ദുഃഖം നല്‍കുന്നതാണ് എക്സിറ്റ് പോള്‍ പ്രവചനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category