1 GBP = 88.40 INR                       

BREAKING NEWS

മഷി പുരട്ടിയ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രഖ്യാപിച്ചത് പ്രകോപനമായി; വോട്ട് ചെയ്ത ശേഷം ബൂത്തില്‍ നിന്ന് ഓടിച്ചു വിട്ടതിലും പ്രതികാരം തീര്‍ന്നില്ല; പിലാത്തറയിലെ കള്ളവോട്ട് പുറത്തു കൊണ്ടു വന്ന ഷാലറ്റിന്റെ വീട് അടിച്ചു തകര്‍ത്തത് സിപിഎമ്മോ? കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ വീടില്‍ ബോംബ് എറിഞ്ഞ രാഷ്ട്രീയ ഗുണ്ടകള്‍; നാസറിനെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പക തീരാതെ അക്രമ രാഷ്ട്രീയം; കണ്ണൂരില്‍ അക്രമം പടരുമ്പോള്‍

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കണ്ണൂരിലും വടകരയിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നതിന് പിന്നാലെ വടകരയില്‍ വീണ്ടും അക്രമം. കള്ളവോട്ടിനെതിരെ പ്രതികരിക്കുകയും വോട്ടവകാശം റീ പോളിങില്‍ വിനിയോഗിക്കുകയും ചെയ്ത പിലാത്തറ 19 ാം നമ്പര്‍ ബൂത്തിലെ കെ. ജെ. ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിനു നേരെ അക്രമം. പുലര്‍ച്ചേ 12.30 ഓടെയാണ് ഷാലറ്റിന്റെ വീട്ടുപടിക്കല്‍ ബോംബേറുണ്ടായത്. കൂടുതല്‍ അപകടമൊന്നും സംഭവിച്ചില്ല.

ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായിരിക്കേ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനായിരുന്നു സി.ഒ.ടി. നസീര്‍ പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞു. വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായി. നസീറിനെ ഇന്നലെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണം ശക്തമാണ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ അക്രമങ്ങള്‍ വടകരയില്‍ ഉണ്ടാകുന്നത്. ഇതും സിപിഎം ആണ് നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.

ഇന്നലെ റീ പോളിങ് സമയത്ത് കഴിഞ്ഞ തവണ തന്റെ വോട്ട് കള്ളവോട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് ബൂത്തിന് സമീപം വെച്ച് ഷാലറ്റ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഈ സമയം അവര്‍ക്കു നേരെ പ്രതിഷേധവുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകരും എത്തി. ഒടുവില്‍ പൊലീസ് സുരക്ഷിതമായി അവരെ ബൂത്തിന് പുറത്ത് എത്തിക്കുകയായിരുന്നു. അത് കഴിഞ്ഞ് അര്‍ദ്ധ രാത്രിക്ക് ശേഷമാണ് ഷാലറ്റിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ നടുവിരല്‍ ഉയര്‍ത്തി ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് ഷാലറ്റ് പ്രതികരിച്ചു. ചാനലുകളില്‍ താരവുമായി മാറി.

വോട്ട് ചെയ്യാനെത്തിയ ഷാലറ്റിന് അഭിനന്ദനം അറിയിക്കാന്‍ സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനും എത്തിയിരുന്നു. ഇതേ ബൂത്തിലെ കോണ്‍ഗ്രസ്സിന്റെ ബൂത്ത് ഏജന്റ് വി.ടി.വി. പത്മനാഭന്റെ വീടിനു നേരേയും ബോംബേറുണ്ടായി. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ അക്രമ രാഷ്ട്രീയം അവസാനിക്കുന്നില്ല എന്ന സൂചനയാണ് ഇന്ന് പുലര്‍ച്ചക്കുണ്ടായ രണ്ട് സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം. ഏത് സമയത്തും എവിടേയും ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തില്‍ ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമായി മാറ്റിയിരിക്കയാണെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആരോപിച്ചു.

വോട്ടെടുപ്പ് ദിവസം ബൂത്തില്‍ കൂടുതല്‍ സമയം ചിലവഴിച്ചു എന്നാരോപിച്ചാണ് സി.പി. എം. പ്രവര്‍ത്തകര്‍ ഷാലറ്റ് എന്ന സ്ത്രീക്കെതിരെ തിരിഞ്ഞത്. പൊലീസാണ് സുരക്ഷിതമായി അവരെ വീട്ടിലെത്തിച്ചത്. ഇതും ബോംബേറും കൂട്ടി വായിച്ചാല്‍ സിപിഎം. ആസുത്രണം ചെയ്ത അക്രമാണിതെന്ന് വ്യക്തമാണെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആരോപിച്ചു.

മുസ്ലിം ലീഗുകാര്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം നിലനില്‍ക്കുന്ന പാമ്പുരുത്തിയിലെ 166 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തതിലും ഒരു വോട്ട് കൂടുതല്‍ രേഖപ്പെടുത്തിയതും കണ്ണൂരില്‍ ചര്‍ച്ചയാണ്. ആകെ പോള്‍ ചെയ്തത് 1032 വോട്ടുകളായിരുന്നു. എന്നാല്‍ വി.വി. പാറ്റ് മിഷനില്‍ വോട്ടുകളുടെ എണ്ണം 1033. ഒരാള്‍ രണ്ടു തവണ വോട്ട് ചെയ്തതാണ് കാരണം. അറിയാതെ സംഭവിച്ച പിഴവായിരുന്നു ഇത്. വോട്ട് ചെയ്തയാള്‍ ബീപ് ശബ്ദം കേള്‍ക്കാത്തതിനാല്‍ വീണ്ടും തിരികെ എത്തി വിരല്‍ അമര്‍ത്തുകയായിരുന്നു.

അതോടെ ഇരട്ട വോട്ടിന് കാരണമായി. അടുത്തയാള്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പറ്റാതായി. പ്രശ്‌നം മനസ്സിലാക്കിയ പ്രിസൈഡിങ് ഓഫീസര്‍ വോട്ടു ചെയ്യാനെത്തിയ രണ്ടാമത്തെയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കി. ഇതോടെയാണ് യന്ത്രത്തില്‍ ഒരു വോട്ട് കൂടുതലായത്. ഈ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ ഫലം മാറിയാല്‍ ഈ അധിക വോട്ട് പ്രശ്‌നമായി മാറുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category