1 GBP = 88.00 INR                       

BREAKING NEWS

ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് 'പരിഷത്തുകാരി' ഒളിച്ചു കളിക്കുന്നു; മൊഴി എടുക്കാന്‍ എത്താത്തിന് കാരണം അറസ്റ്റ് ഭയം; പലവട്ടം വിളിച്ചിട്ടും ജാമ്യ വ്യവസ്ഥയില്‍ സ്റ്റേഷനില്‍ ഒപ്പിടാന്‍ മകനെ തനിച്ച് വിട്ട് ഉമ്മ; മകന്റെ കാമുകിയുടെ ആത്മഹത്യാക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതെ സദീറ; സൈനികന്‍ വിശാഖിന്റെ ആത്മഹത്യയിലും അമ്മയുടെ പങ്കില്‍ സംശയം ശക്തം; ആര്‍ദ്രാക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാവാതെ കുഴഞ്ഞ് പൊലീസ്; അമിതാബിന്റെ ഉമ്മയെ അറസ്റ്റ് ചെയ്യാനുറച്ച് പ്രത്യേക അന്വേഷണ സംഘം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ് സി വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ദ്രയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അമിതാബിന്റെ 'അമ്മ സദീറയ്ക്കെതിരായ കുരുക്ക് മുറുകുന്നു. ആര്‍ദ്രയുടെ മരണത്തില്‍ സദീറ കൂടി പ്രതിയാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ആര്‍ദ്രയുടെയും സൈനികന്‍ വിശാഖിന്റെയും കേസ് അന്വേഷിക്കുന്ന പൊലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും തുടര്‍ച്ചയായി സദീറ ഒഴിഞ്ഞു മാറുകയാണ്. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘം സദീറയോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ലീഗല്‍ നോട്ടീസ് ആണ് സദീറ ആവശ്യപ്പെടുന്നത്. അതിന്റെ ആവശ്യമില്ലെന്നും ചോദ്യം ചെയ്യാന്‍ എത്തണമെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും സദീറ ഇതുവരെ എത്തിയിട്ടില്ല.

കഴിഞ്ഞ വ്യാഴം നിര്‍ബന്ധമായും എത്തണമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സദീറയോട് ആവശ്യപ്പെട്ടത്. പക്ഷെ കഴിഞ്ഞ വ്യാഴവും സദീറ എത്തിയിട്ടില്ല. ആര്‍ദ്ര, വിശാഖ് കേസുകളില്‍ പ്രതിയായ അമിതാബ് ഇപ്പോള്‍ ജാമ്യത്തിലാണ്. തിങ്കളും വ്യാഴവും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി ഒപ്പിടണമെന്നു കോടതി അമിതാബിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴം അമിതാബ് ഒപ്പിടാന്‍ എത്തുമ്പോള്‍ എത്തണമെന്നാണ് സദീറയ്ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. പക്ഷെ സദീറ എത്തിയില്ല. ഇന്നും അമിതാബ് ഒപ്പിടാന്‍ എത്തുന്നതുകൊണ്ട് ഒപ്പം വരണമെന്ന് സദീറയ്ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ദിവസം അമിതാഭിനൊപ്പം സദീറ എത്തുമോ എന്നാണ് ക്രൈംബ്രാഞ്ച് സംഘം വീക്ഷിക്കുന്നത്.

അറസ്റ്റ് നീക്കം മനസിലാക്കിയാണ് സദീറ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്. അറസ്റ്റ് നീക്കം ഭയന്ന് സദീറ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചിട്ടില്ല. കേസിലെ പങ്ക് തെളിയണമെങ്കില്‍ ചോദ്യം ചെയ്യണമെന്ന പൊലീസ് വിശദീകരണം മുഖവിലയ്‌ക്കെടുത്താണ് സദീറയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ആര്‍ദ്ര കേസിലും സൈനികന്‍ വിശാഖിന്റെ മരണത്തിലും പ്രതിസ്ഥാനത്തുള്ള പൊലീസ് മിനിസ്റ്റിരിയില്‍ ജീവനക്കാരനായിരുന്ന അമിതാബ് നിലവില്‍ ജാമ്യത്തിലാണ്. സൈനികന്‍ വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ടു ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അമിതാബ് പുറത്തുള്ളത്. പൊലീസുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും കോടതി അമിതാബിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ദ്രയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാമുകനായ അമിതാബിനൊപ്പം അമിതാബിന്റെ അമ്മ സദീറയ്ക്ക് എതിരെയും അമിതാബിന്റെ സുഹൃത്ത് മഹിക്കും എതിരെ ഡിജിപിക്ക് ആര്‍ദ്രയുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്. വിശാഖിന്റെ മരണത്തിനു കാരണക്കാരനും ആര്‍ദ്രയുടെ മരണത്തിനു കാരണക്കാരനായ അമിതാബ് തന്നെയാണ് എന്ന് മനസ്സിലാക്കിയതോടെയാണ് ആര്‍ദ്രയുടെ കുടുംബം അമിതാബിനെതിരേ ശക്തമായ നിയമനടപടികളുമായി രംഗത്ത് വന്നത്. അമിതാബ് ഒരു ക്രിമിനല്‍ ആണെന്നും വഴിവിട്ട ബന്ധങ്ങളും ബ്ളാക്ക് മെയിലിംഗും പതിവാക്കിയ ആളാണെന്നും വിശാഖിന്റെ മരണത്തോടെയാണ് ഈ കുടുംബം തിരിച്ചറിയുന്നത്. ഇതോടെയാണ് പരാതിയുമായിആര്‍ദ്രയുടെ കുടുംബം രംഗത്ത് വന്നത്.

ആര്‍ദ്രയുടെ മരണത്തില്‍ അമിതാബിനൊപ്പം അമിതാബിന്റെ 'അമ്മ സദീറ, അമിതാബിന്റെ ഉറ്റ സുഹൃത്തും റെയില്‍വേ പൊലീസില്‍ മിനിസ്റ്റിരിയല്‍ ജീവനക്കാരനുമായ മഹി എന്ന് വിളിക്കുന്ന മഹേന്ദ്രന്റെ പങ്കും അന്വേഷിക്കണമെന്നാണ് ആര്‍ദ്രയുടെ കുടുംബം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ആര്‍ദ്രയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ പരാതിയും ഇപ്പോള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്‍പാകെയുണ്ട്. ആര്‍ദ്രയുടെ മരണത്തില്‍ രണ്ടു റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ പരാതി വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആര്‍ദ്ര മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ടില്‍ മരണകാരണം വിഷം അകത്ത് ചെന്നാണ് രേഖപ്പെടുത്തിയത്. ഈ പരസ്പര വൈരുധ്യമുള്ള ഈ റിപ്പോര്‍ട്ടുകള്‍ ആണ് ആര്‍ദ്രയുടെ മരണകാരണം അന്വേഷിക്കേണ്ടതാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് നീങ്ങാന്‍ കാരണം.

ആര്‍ദ്രയുടെ മരണത്തില്‍ എന്തുകൊണ്ട് രണ്ടു മരണകാരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഈ ഘട്ടത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടു എന്ന ആര്‍ദ്രയുടെ കുടുംബത്തിന്റെ വാദങ്ങള്‍ക്ക് ഗൗരവസ്വഭാവം കൈവരുന്നതും. എന്തായാലും അന്ന് ആര്‍ദ്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പൊലീസ് ഈ കാര്യത്തില്‍ വിശദീകരണം തേടും. ഒപ്പം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരില്‍ നിന്നുകൂടി തെളിവെടുപ്പ് നടത്തും. അതിനു ശേഷം മാത്രമേ ആര്‍ദ്രയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുകയുള്ളൂ. പക്ഷെ ആദ്യം സദീറയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ആര്‍ദ്രയുടെ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അമിതാബിനെതിരെ കേസ് ഉള്ളത്. ആത്മഹത്യ കൊലപാതകമാകുമെന്ന കാരണത്താല്‍ ഈ കേസില്‍ വളരെ ശ്രദ്ധിച്ചാണ് ക്രൈംബ്രാഞ്ച് നീക്കങ്ങള്‍,

എന്തായാലും സദീറയെ ചോദ്യം ചെയ്തശേഷം മാത്രം തുടര്‍ നടപടികള്‍ എന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. പൊലീസിലെ ക്രിമിനലുകള്‍ പൊലീസിന് തന്നെ തലവേദനയായിരിക്കെ സര്‍വീസില്‍ തുടരുന്ന അമിതാബിനെപ്പോലുള്ള ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു പൊലീസില്‍ തന്നെ തീരുമാനമുണ്ട്. അതുകൊണ്ട് തന്നെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഈ കേസില്‍ കാര്യമാകേണ്ടതില്ലെന്ന തീരുമാനവും പൊലീസ് ഉന്നതര്‍ കൈക്കൊണ്ടിട്ടുമുണ്ട്. സദീറയെ ചോദ്യം ചെയ്യലിന് അടിയന്തിരമായി എത്തിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം. അതേസമയം അമിതാബിന്റെ ക്രിമിനല്‍ നടപടികള്‍ക്ക് തുണയുമായി ഒപ്പം നിന്ന ഉറ്റസുഹൃത്ത് റെയില്‍വേ പൊലീസിലെ മിനിസ്റ്റിരിയല്‍ ജീവനക്കാരന്‍ മഹേന്ദ്രന്‍ എന്ന മഹിക്കെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category