1 GBP = 88.40 INR                       

BREAKING NEWS

ജോസ് കെ മാണിയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും; മധ്യസ്ഥനാവാനുള്ള ജോസഫിന്റെ ആവശ്യം തള്ളി ഇരുവരും; പ്രതിസന്ധി ഘട്ടങ്ങളില്‍ അധികാര മോഹികളായി തള്ളിപ്പറഞ്ഞ ജോയി എബ്രഹാമും മഞ്ഞക്കടമ്പനുമായി ഇനി ഒത്തു തീര്‍പ്പ് വേണ്ടെന്നും തീരുമാനം; മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനായ പടവനും ഇടതുപക്ഷത്തേക്ക് തന്നെ; മാണിയുടെ വഴിയെ കരുത്ത് കാട്ടി പാര്‍ട്ടിയെ കൈപ്പടിയില്‍ ഒതുക്കി മകന്റെ മുന്നേറ്റം

Britishmalayali
kz´wteJI³

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ പിടിമുറുക്കാനുള്ള പിജെ ജോസഫിന്റെ അവസാന ശ്രമവും പാളി. പാര്‍ട്ടിയില്‍ സീനിയോറിട്ടി മാനദണ്ഡമാക്കി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനുള്ള പിജെ ജോസഫിന്റെ നീക്കം വീണ്ടും പൊളിയുകയാണ്. മധ്യശ്രമത്തിന് ഉമ്മന്‍ ചാണ്ടിയേയും പികെ കുഞ്ഞാലിക്കുട്ടിയേയും ഇറക്കാനായിരുന്നു പദ്ധതി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തനിക്ക് ചെയര്‍മാന്‍ സ്ഥാനം കൊടുക്കണമെന്ന് ഉമ്മന്‍ ചാണ്ടിയെ കൊണ്ട് ജോസ് കെ മാണിയെ ഉപദേശിക്കാനായിരുന്നു നീക്കം. എന്നാല്‍ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ താനിടപെടില്ലെന്ന് ഉമ്മന്‍ ചാണ്ടി നിലപാട് എടുത്തു. മാണിയുടെ വിയോഗത്തിലൂടെ ഒഴിവു വന്ന സ്ഥാനങ്ങളില്‍ പാര്‍ട്ടിയിലെ ജനാധിപത്യം അനുസരിച്ച് തീരുമാനം എടുക്കുമെന്ന ജോസ് കെ മാണിയുടെ നിലപാടിനെ അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതേ നിലപാടാണ് മധ്യസ്ഥ ആവശ്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയും ജോസഫിനെ അറിയിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ മാണിയുടെ മകന്‍ ജോസ് കെ മാണി പിടിമുറുക്കുകയാണെന്നാണ് വിലയിരുത്തല്‍.

യുഡിഎഫുമായി പിണങ്ങി നിന്ന മാണിയെ വീണ്ടും ഐക്യമുന്നണിയില്‍ എത്തിച്ചത് മുസ്ലിം ലീഗിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ജോസ് കെ മാണിയെ രാജ്യസഭാ അംഗമാക്കുന്ന ഫോര്‍മുലയ്ക്ക് പിന്നിലും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിനെ ഉമ്മന്‍ ചാണ്ടിയും പിന്തുണച്ചു. അതുകൊണ്ട് തന്നെ മാണിക്കും ജോസ് കെ മാണിക്കും ഉമ്മന്‍ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും ഏറെ അടുപ്പം ഉണ്ടായിരുന്നു. മാണിയുടെ മരണത്തിന് ശേഷവും ജോസ് കെ മാണിയില്‍ സ്വാധീനം ചെലുത്താനുള്ള ബന്ധം കുഞ്ഞാലിക്കുട്ടിക്കും ഉമ്മന്‍ ചാണ്ടിക്കുമുണ്ട്. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് ഉമ്മന്‍ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചത്. എന്നാല്‍ മാണിയുടെ വിയോഗത്തെ കേരളാ കോണ്‍ഗ്രസുകാര്‍ വികാരപരമായാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ജോസ് കെ മാണിയെ ഉപദേശിക്കാനില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. ഇത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ജോസഫിനോട് പറഞ്ഞത്.

എത്രയും വേഗം സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ കണ്ടെത്തണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇതാണ് പാര്‍ട്ടി ഭരണഘടനയും. സമവായത്തിന് അപ്പുറം ജനാധിപത്യത്തിനാണ് ജോസ് കെ മാണി മുന്‍തൂക്കം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ജോസഫിന് വേണ്ടി വാദിക്കാനില്ലെന്നാണ് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിന് വേണ്ടി പിജെ ജോസഫ് നീക്കം നടത്തിയിരുന്നു. അന്ന് ജോസഫിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും മറ്റു രംഗത്ത് എത്തി. ജോസഫിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മാണി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. എന്തായാലും പാര്‍ട്ടിയുടെ അടുത്ത ചെയര്‍മാന്‍ ജോസ് കെ മാണിയാകണമെന്ന അണികളുടെ വികാരം ജോസഫിനോടും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തലയും പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതം അറിയിച്ചതാണെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി അതിരൂക്ഷമാണ് എന്ന് യുഡിഫിലെ ഘടകക്ഷികള്‍ക്കെല്ലാം അറിയാം. എന്നാല്‍ അതിന് കാരണം ജോസഫിന്റെ അതിമോഹമാണെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം. തിരുവനന്തപുരത്തു ചേര്‍ന്ന കെ എം മാണി അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് ഇതിന് തെളിവാണ്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേര്‍ത്തത് പിജെ ജോസഫിന്റെ കുതന്ത്രമായിരുന്നു. ഈ സമ്മേളനത്തിന് ശേഷം ചെയര്‍മാനായി മാറാനുള്ള ജോസഫിന്റെ തന്ത്രം. പി.ജെ. ജോസഫിനെ ചെയര്‍മാന്‍സ്ഥാനത്തേക്ക് കൊണ്ടുവരാന്‍, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയം സജീവമണ്. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് ജോസഫിന്റെ കള്ളക്കളികള്‍. ഈ സാഹചര്യത്തില്‍ കരുത്ത് കാട്ടാന്‍ കൂടിയാണ് മാണി അനുസ്മരണം ഇന്ന് കോട്ടയത്ത് സംഘടിപ്പിക്കുന്നത്.

മാണിഗ്രൂപ്പിലെ ചിലരുമായി ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ജോസ് കെ മാണിക്കെതിരെ കരുക്കള്‍ നീക്കുകയാണ്. പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം, നിയമസഭാകക്ഷി നേതൃസ്ഥാനം എന്നിവ വിട്ടുനല്‍കാന്‍ മാണിഗ്രൂപ്പിന് താത്പര്യമില്ല. ജോസ് കെ. മാണി ചെയര്‍മാനും സി. എഫ്. തോമസ് നിയമസഭാകക്ഷി നേതാവുമാകട്ടെയെന്നാണ് മാണിഗ്രൂപ്പിന്റെ താത്പര്യം. എന്നാല്‍, വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ് ചെയര്‍മാനാകണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. സി എഫ് തോമസിന് പാര്‍ട്ടി ലീഡര്‍ സ്ഥാനവും. അങ്ങനെ രണ്ടിടത്തും സി എഫ് തോമസിന് സ്ഥാനമുണ്ട്. സി എഫിനും ക്യാന്‍സര്‍ രോഗമാണ്. അസുഖം നേതാവിനെ നന്നായി ബാധിച്ചിട്ടുമുണ്ട്. അപ്പോഴും അധികാരത്തിന് വേണ്ടി തന്ത്രപരമായ നീക്കമാണ് സിഎഫ് നടത്തുന്നത്. രണ്ടിടത്തും നില്‍ക്കാതെയുള്ള കളി. ഇതും കേരളാ കോണ്‍ഗ്രസിന് ബാധിക്കുന്നുണ്ട്. ജോസ് കെ മാണിക്കൊപ്പമാണെന്നാണ് അണികളോട് സിഎഫ് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പ്രതിസന്ധി തീര്‍ക്കും വിധം ഇടപെടലുകള്‍ സിഎഫ് നടത്തുന്നുമില്ല. പരോക്ഷമായി ജോസഫിനൊപ്പമാണ് സിഎഫ് എന്ന സംശയം പാര്‍ട്ടിക്കാര്‍ക്കുണ്ട്. ഈ സാഹചര്യവും കേരളാ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

പി.ജെ. ജോസഫ് ചെയര്‍മാനും ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനുമായി സമവായ ഫോര്‍മുല അംഗീകരിപ്പിച്ചെടുക്കാനാണ് ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും സഹായം ജോസഫ് അഭ്യര്‍ത്ഥിച്ചത്. ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന ജോസ് കെ. മാണിയുടെ നിലപാട് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന സന്ദേശം നല്‍കുന്ന എതിര്‍ചേരി. അതിനിടെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംസ്ഥാന കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജോസ് കെ. മാണി മത്സരിക്കുമെന്നുറപ്പാവുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പിന്റെ വികാരം നിലനിര്‍ത്താന്‍ ജോസ് മത്സരിക്കണമെന്നാണ് അണികളുടെ പൊതുവായ നിലപാട്. ലയനസമയത്ത് ഇരുഗ്രൂപ്പുകള്‍ തമ്മില്‍ രേഖാമൂലമുണ്ടാക്കിയ ഉടമ്പടിപ്രകാരം നിയമസഭാകക്ഷി നേതൃസ്ഥാനവും പാര്‍ട്ടി ചെയര്‍മാന്‍ പദവിയും മാണി പക്ഷത്തിനാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണു നേതാക്കള്‍ ചര്‍ച്ചചെയ്തുണ്ടാക്കിയ ധാരണ. സി.എഫ്. തോമസിനെ പാര്‍ട്ടി ലീഡറും ജോസ് കെ. മാണിയെ ചെയര്‍മാനുമാക്കിയെ പറ്റൂവെന്നു മാണി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച ഒപ്പുശേഖരണം അവസാനഘട്ടത്തിലാണ്.

മാണിയുടെ പിന്‍ഗാമിയായി മകനാണ് ചെയര്‍മാന്‍ സ്ഥാനത്ത് വരേണ്ടതെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാരെക്കൊണ്ടും ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെക്കൊണ്ടും പറയിപ്പിക്കാന്‍ ജോസ് കെ മാണിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതിനിടെ, മാണിയുടെ മരണ ശേഷം തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്ത് ജോയ് എബ്രഹാം ഇറക്കിയ സര്‍ക്കുലര്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഭൂരിപക്ഷ പിന്തുണയോടെ ജോസ് കെ. മാണി ചെയര്‍മാനായാലും ഇത് നിയമക്കുരുക്കിന് വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ട്. ഈ സര്‍ക്കുലര്‍ വന്നതോടെയാണ് ജോയ് എബ്രഹാം ജോസ് കെ. മാണി വിഭാഗത്തിന് അനഭിമതനായത്. പാര്‍ട്ടിയിലെ ഭിന്നത യൂത്ത് ഫ്രണ്ടിലുമെത്തി. ജോയ് എബ്രഹാമിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട യൂത്ത് ഫ്രണ്ട് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോനോട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇത് ജോസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഇതോടെ ജോയി എബ്രഹാമിനൊപ്പം സജി മഞ്ഞകടമ്പനും മാണി ഗ്രൂപ്പ് വിട്ടെന്ന് വ്യക്തമായി.

ലോക്‌സഭാ സീറ്റിന് വേണ്ടി ജോസഫ് പല നീക്കവും നടത്തി. അന്നും ഇതേ സമീപനമായിരുന്നു സിഎഫ് എടുത്തത്. എന്നാല്‍ മാണിയുടെ ചടുലമായ നീക്കങ്ങള്‍ ജോസഫിനെ തകര്‍ത്തു. അന്ന് തന്നെ മാണിക്ക് രോഗമുണ്ടെന്ന് ജോസഫ് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പതിയെ പിന്നോട്ട് വലിഞ്ഞു. എന്നാല്‍ മാണി മരിച്ചതോടെ കളികളും തുടങ്ങി. ഇതിന് വേണ്ടി മാണിയുടെ വിശ്വസ്തനായ ജോയി എബ്രഹാമിനെ കൂടെ കൂട്ടി. പാലാ സീറ്റില്‍ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് ജോയി എബ്രഹാമിന് നല്‍കിയത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ജോയി എബ്രഹാം. തീരുമാനങ്ങള്‍ എടുക്കുന്നതിലെ നിര്‍ണ്ണായക ഘടകം. ഈ പദവി ഉപയോഗിച്ചാണ് മാണിയുടെ മരണത്തെ തുടര്‍ന്ന് വര്‍ക്കിങ് ചെയര്‍മാനായ ജോസഫ് പാര്‍ട്ടിയുടെ താല്‍കാലിക ചെയര്‍മാനായത്. അതിന് ശേഷം മാണി അനുസ്മരണം തിരുവനന്തപുരത്ത് ചേര്‍ന്നു. എങ്ങനേയും ചെയര്‍മാന്‍ പദവിയില്‍ എത്തി ജോസ് കെ മാണിയെ വെട്ടുകയാണ് ജോസഫ് ലക്ഷ്യമിട്ടത്. കോടതി ഉത്തരവിലൂടെ ഇത് മാണി ഗ്രൂപ്പ് തടഞ്ഞു.

ഇനി സംസ്ഥാന സമിതി വിളിച്ചേ ചെയര്‍മാനെ കണ്ടെത്താനാകൂ. എന്നാല്‍ യോഗം വിളിക്കേണ്ടത് ജോയി എബ്രഹാമാണ്. ഇതിനിടെ സി.എഫ്. തോമസ് ചെയര്‍മാനും ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനും പി.ജെ. ജോസഫ് നിയമസഭാകക്ഷി നേതാവുമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ഉയര്‍ന്നുവന്നു. ഇതിന് പിന്നിലും ജോയി എബ്രഹാമായിരുന്നു. എന്നാല്‍ ജോസ് കെ മാണി ഇത് അംഗീകരിക്കുന്നില്ല. മാണി പാര്‍ട്ടിയുടെ നേതാവിനെ അണികള്‍ തീരുമാനിക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്. ലീഡറേയും ചെയര്‍മാനേയും നിശ്ചയിക്കാനുള്ള അംഗ ബലം പാര്‍ട്ടിയില്‍ ജോസ് കെ മാണിക്കുണ്ട്. അതിനാല്‍ സമവായം വേണ്ടെന്നാണ് അവരുടെ പക്ഷം. കെ.എം. മാണിയെ അനുസ്മരിക്കാനായി യോഗം സംഘടിപ്പിച്ചതിനെക്കുറിച്ചുപോലും തര്‍ക്കം രൂക്ഷമാകുന്നത് ഈ അധികാര തര്‍ക്കം കാരണമാണ്. അനുസ്മരണയോഗമാണെങ്കിലും ജോസഫിനെ ഭാവിനായകനായി യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന സംശയത്തിലാണ് മാണിവിഭാഗം കോടതിയെ സമീപിച്ചത്. ജോസഫിന് ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കിയതിലും മാണിവിഭാഗത്തിന് എതിര്‍പ്പുണ്ട്. ജോയി എബ്രഹാമും മഞ്ഞകടമ്പനുമായി ഇനി ഒത്തുതീര്‍പ്പിന് ജോസ് കെ മാണി തയ്യാറാകില്ല.

കേരളാകോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയുടെ നിര്യാണത്തോടെ പാലായില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കുരിയാക്കോസ് പടവന്‍ ഇടതുസ്ഥാനാര്‍ത്ഥിയായേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ഈ സീറ്റിനായി അവകാശം ഉന്നയിച്ചു കൊണ്ടിരിക്കുന്ന എന്‍സിപിയെ വെട്ടി പാലാ നഗരസഭയുടെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ കുരിയാക്കോസ് പടവന് ഇടതുപക്ഷം പിന്തുണ കൊടുത്തേക്കാനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്. പാലായില്‍ കുരിയാക്കോസ് പടവനെ ഇടതുപക്ഷ സ്വതന്ത്രനായോ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായോ മത്സരിപ്പിക്കാനാണ് അണിയറയില്‍ ശ്രമം. കെ.എം. മാണി അരങ്ങൊഴിഞ്ഞ ഈ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി.യില്‍നിന്നു സീറ്റ് ഏറ്റെടുത്ത് ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും എല്‍.ഡി.എഫില്‍ ഉയരുന്നുണ്ട്.

കെഎം മാണിയുടെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ കേരളാകോണ്‍ഗ്രസില്‍ വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും നേതൃത്വമായുള്ള കുരിയാക്കോസ് പടവന്റെ അഭിപ്രായ വ്യത്യാസവും അപശ്രുതികളും അണികള്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. അതിനാല്‍ അദ്ദേഹത്തെ ഇടതുസ്വതന്ത്രനായി രംഗത്തിറക്കണമെന്ന നിര്‍ദ്ദേശമാണ് ചില കേന്ദ്രങ്ങള്‍ മുമ്പോട്ട് വെയ്ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category