1 GBP = 87.30 INR                       

BREAKING NEWS

കൂടല്ലൂരുകാരുകാരെല്ലാം ഉട്ടോക്‌സിറ്ററിലേക്ക്; ഒരു വര്‍ഷം മുന്‍പു തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇരുന്നൂറിലധികം പേര്‍; മൂന്നു ദിവസത്തെ സംഗമം ജൂണില്‍ നടക്കും

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

വര്‍ഷത്തെ കൂടല്ലൂര്‍ സംഗമം ജൂണ്‍ ജൂണ്‍ 21, 22, 23 തീയതികളില്‍ ഉട്ടോക്‌സിറ്ററിലുള്ള സ്‌മോള്‍ വുഡ് മനോര്‍ സ്‌കൂളില്‍ വച്ച് നടക്കും. ഒരു വര്‍ഷം മുന്‍പു തന്നെ പൂര്‍ത്തിയായ രജിസ്‌ട്രേഷനില്‍ 54 കുടുംബങ്ങളില്‍ നിന്നായി 234 ആളുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ കലാപരിപാടികളും വൈവിധ്യമാര്‍ന്ന ദൃശ്യ വിരുന്നുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

യുവജനങ്ങളുടെ വെല്‍ക്കം ഡാന്‍സോടെയുള്ള കലാസന്ധ്യയും കൂടല്ലൂരുകാരായ റെക്‌സിന്റെ ഗാനമേളയും ഷാജി പള്ളിപ്പറമ്പേലിന്റെ നേതൃത്വത്തിലുള്ള വിഭവസമൃദ്ധമായ ആഹാരവും ഉണ്ടായിരിക്കുന്നതാണ്. ലിവര്‍പൂള്‍ ക്‌നാനായ മിഷന്റെ വികാരിയും കൂടല്ലൂര്‍ നിവാസിയുമായ ഫാ. ജോസ് തെക്കുനിക്കുന്നത്തിലിന്റെ കുര്‍ബ്ബാനയോടെയാണ് സംഗമം അവസാനിക്കുക.

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപമുള്ള കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറി പാര്‍ത്തവര്‍ 2005 മുതല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഒന്നിച്ചു കൂടാറുണ്ട്. യുകെയില്‍ ആദ്യം തുടങ്ങിയ നാട്ടു സംഗമങ്ങളില്‍ ഒന്നാണ് കൂടല്ലൂര്‍ സംഗമം. കൂടല്ലൂരിലെ വിശേഷം വങ്കുവയ്ക്കുന്നതിനും സൗഹൃദ വലയം പുതുക്കുന്നതിനും ഒരു ദിവസം മതിയാകാത്തതുകൊണ്ട് ഈ കൂട്ടായ്മ ഇപ്പോള്‍ മൂന്നു ദിവസമായിട്ടാണ് നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബേബി പി എസ് - 07915390800, ബെന്നി ജോസഫ് മാവേലില്‍ - 07886700872, തോമസ് ചേതാലി - 07943111157, ഷാജി ജോസ് - 07832444411
സ്ഥലത്തിന്റെ വിലാസം
Smallwood Manor, Uttoxeter, ST14 8NS

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category