1 GBP = 88.00 INR                       

BREAKING NEWS

മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ ദശാബ്ദി ഫാമിലി കോണ്‍ഫറന്‍സ് ഈമാസം മില്‍ട്ടന്‍കെയിന്‍സ് മലങ്കര നഗറില്‍

Britishmalayali
സോജി ടി മാത്യു

ലണ്ടന്‍: മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ 10-ാമത് ഫാമിലി കോണ്‍ഫറന്‍സ് ഈമാസം 25, 26 തീയതികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടന്‍കെയിന്‍സ് കെന്റ് ഹില്‍ പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറില്‍ വച്ച് നടത്തപ്പെടും. പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സിന് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസോസ് തിരുമേനി ഫാ: ഷോണ്‍ മാത്യു തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.


25നു ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് രജിസ്ട്രേഷനോടു കൂടി ആരംഭിക്കുന്ന ഈ കോണ്‍ഫറന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക വിഭാഗം തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ ക്ലാസ്സുകള്‍, ഗ്രൂപ്പ് ചര്‍ച്ച, ഡിബേറ്റുകള്‍, സ്നേഹ വിരുന്ന്, കായിക വിനോദ പരിപാടികള്‍, വി. കുമ്പസാരം എന്നിവ ഉള്‍പ്പെടെയാണ് ശനിയാഴ്ചത്തെ വിവിധ പരിപാടികള്‍. ശേഷം 26നു ഞായറാഴ്ച രാവിലെ 7.30നു പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയ്ക്ക് പിതാക്കന്മാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതും വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കുന്നതും ആയിരിക്കും.

തുടര്‍ന്ന് ചായസല്‍ക്കാരം, പഠന ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, സ്നേഹ വിരുന്ന് എന്നിവയ്ക്കു ശേഷം നടക്കുന്ന സമാപന യോഗത്തില്‍ വച്ച് മെത്രാഭിഷേക ദശാബ്ദി ആഘോഷിക്കുന്ന ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയെ ആദരിക്കുന്നതും ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ദശതാരകം സ്മരണിക 2019 എന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും തുടര്‍ന്ന് കലാവിരുന്ന്, സ്വര്‍ണ്ണ സമ്മാന നറുക്കെടുപ്പ്, ആശിര്‍വാദം എന്നിവയോടു കൂടി സമാപിക്കും.

ഫാമിലി കോണ്‍ഫറന്‍സ് ദശാബ്ദി ആഘോഷത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും കോണ്‍ഫറന്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും ഭദ്രാസന സെക്രട്ടറി ഫാ: ഹാപ്പി ജേക്കബ്, ജനറല്‍ കണ്‍വീനര്‍മാരായ ഫാ: മാത്യൂസ് കുര്യാക്കോസ്, സുനില്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിജു ഐസക്ക് - 07961210315, സോണി മാത്യു - 07913976676, സജി ഹെമല്‍ഹെംസ്റ്റര്‍ഡ് - 07888713304, അനില്‍ ജോര്‍ജ് - 07888758694
സമ്മേളന നഗറിന്റെ വിലാസം
Kent Hill Park, Milton Keynes, MK7 6BZ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category