1 GBP = 88.40 INR                       

BREAKING NEWS

കെന്റിലെ സെന്റ് ജോണ്‍ പോള്‍ ക്നാനായ മിഷനില്‍ പ്രഥമ തിരുന്നാളും ഫാ. കുര്യന്‍ വയലുങ്കലിന് സ്വീകരണവും

Britishmalayali
മാത്യു പുളിത്തൊട്ടില്‍

ഇംഗ്ലണ്ടിലെ രണ്ടാമത് ക്നാനായ മിഷനായി ഉദ്ഘാടനം ചെയ്യപ്പെട്ട കെന്റിലെ സെന്റ് ജോണ്‍പോള്‍ ക്നാനായ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ തിരുന്നാള്‍ ജൂണ്‍ 23നു ഞായറാഴ്ച നടക്കും. ഔര്‍ ലേഡി ഓഫ് ജില്ലിംഗ്ഹാം പള്ളിയില്‍ വച്ച് കൃത്യം മൂന്നു മണിക്ക് വയലുങ്കല്‍ പിതാവിന് സ്വീകരണം നല്‍കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിയ്ക്കും. തുടര്‍ന്ന് തിരുന്നാള്‍ കൊടിയേറ്റം, ആഘോഷമായ റാസ, തിരുന്നാള്‍ പ്രദക്ഷിണം, പൊതുസമ്മേളനം എന്ന രീതിയിലാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

യുകെകെസിഎ കെന്റ് റീജിയണിലെ അഞ്ചു യൂണിറ്റുകളും തങ്ങളുടെ ഇടവകയിലെ പ്രഥമ തിരുന്നാളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തിരുന്നാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ: ജോഷി കൂട്ടുങ്കല്‍ ജനറല്‍ കണ്‍വീനര്‍ ടോമി പട്യാലില്‍, ട്രസ്റ്റിമാരായ ആല്‍ബി കുടുംബക്കുഴിയില്‍ സിറിള്‍ പടപ്പുരയ്ക്കല്‍ സിജു മത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category