1 GBP = 88.00 INR                       

BREAKING NEWS

സര്‍ക്കാര്‍ സര്‍വന്റസ് കോണ്‍ടാക്ട് റൂള്‍ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനം; എന്നിട്ടും സ്വകാര്യ ട്യൂഷനെടുത്ത് സര്‍ക്കാര്‍ അദ്ധ്യാപകര്‍; ചിറയിന്‍കീഴ് പിഎന്‍എംജിഎച്ച്എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ രാജേഷ്, പൂതക്കുളം ഗവ.എച്ച്എസ്എസിലെ അദ്ധ്യാപകന്‍ സുനേഷ്, വിളവൂര്‍കാല്‍ ഗവ.എച്ച്എസ്എസിലെ അദ്ധ്യാപകന്‍ ഡി.അനില്‍ എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങി ക്ലാസ് എടുത്തതിന്റെ പേരില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മൂന്ന് ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതത് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങി ട്യൂഷന്‍ ക്ലാസ് നടത്തിയതിന്. ചിറയിന്‍കീഴ് പിഎന്‍എംജിഎച്ച്എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ രാജേഷ്, പൂതക്കുളം ഗവ.എച്ച്എസ്എസിലെ അദ്ധ്യാപകന്‍ സുനേഷ്, വിളവൂര്‍കാല്‍ ഗവ.എച്ച്എസ്എസിലെ അദ്ധ്യാപകന്‍ ഡി.അനില്‍ എന്നിവര്‍ക്കെതിരെയാണു നടപടി.

സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്നു പേരും കെമിസ്ട്രി അദ്ധ്യാപകരാണ്. ട്യൂഷന്‍ നടത്തുന്നതു സര്‍ക്കാര്‍ സര്‍വന്റ്‌സ് കോണ്‍ടാക്ട് റൂള്‍ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. സമാനമായ രീതിയില്‍ ട്യൂഷന്‍ എടുത്തതിന് രണ്ടു ദിവസം മുമ്പാണ് നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകനായ അഗസ്റ്റിന്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category