1 GBP = 87.30 INR                       

BREAKING NEWS

'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തില്‍; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവില്‍ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാര്‍ത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിന്‍വലിച്ചതിന് പിന്നിലെ കഥ

Britishmalayali
kz´wteJI³

കൊച്ചി: 'ഒട്ടകം ഗോപാലകൃഷ്ണന്‍' എന്നാല്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ സൈബര്‍ സഖാക്കള്‍ കളിയാക്കുന്നത്. ഗോപാലകൃഷ്ണനെ കുടുക്കാന്‍ കിട്ടുന്ന അവസരമൊന്നും അവര്‍ പാഴാക്കുകയുമിമില്ല. പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ മകനും സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃത ഇടപെടലുകള്‍ നടത്തിയെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചത് ഏറെ ചര്‍ച്ചയുമായി. ഇത് വ്യാജ ആരോപണമാണെന്ന് കാട്ടി സൈബര്‍ സഖാക്കള്‍ ചര്‍ച്ചകളും നടത്തി. ഇതിനിടെ പിണറായി സര്‍ക്കാര്‍ ചെയ്ത മണ്ടത്തരം വിനയായി മാറുകയാണ്.

പി.കെ. ശ്രീമതി എംപി.യാണെന്ന് വൈകിയാണ് ഇടത് സര്‍ക്കാര്‍ തിരിച്ചറിയുന്നത്. ശ്രീമതി മന്ത്രിയാണെന്ന് കരുതിയാണ് ഗോപാലകൃഷ്ണനെതിരെ നടപടിയെടുത്തത്. ശ്രീമതി മന്ത്രിയല്ലെന്നു തിരിച്ചറിയാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം വൈകി. ഒടുവില്‍ ശ്രീമതിയുടെ പരാതിയില്‍ ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ് നിയമപ്രകാരമല്ലെന്നു കണ്ടെത്തി പിന്‍വലിക്കുകയാണ് സര്‍ക്കാര്‍. ഇതിന് വേണ്ടി വന്നത് ഒരു വര്‍ഷവും. അങ്ങനെ സൈബര്‍ സഖാക്കളുടെ 'ഒട്ടകത്തെ' കുടുക്കാനിറങ്ങി സര്‍ക്കാര്‍ നാണക്കേടില്‍ കുടുങ്ങി.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഗോപാലകൃഷ്ണന്‍ അപകീര്‍ത്തികരമായ ആരോപണം നടത്തിയെന്നാണ് പരാതി. ഗോപാലകൃഷ്ണനെതിരേ ഹര്‍ജി നല്‍കാന്‍ തലശ്ശേരി കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് 2018 മെയ് രണ്ടിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഗോപാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ച സമയത്ത് പരാതിക്കാരി മന്ത്രിയായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ മാസം ഏഴിന് സര്‍ക്കാര്‍ മുന്‍ ഉത്തരവ് റദ്ദാക്കിയത്. മന്ത്രിയുടെ പരാതിയില്‍ മാത്രമേ സര്‍ക്കാരിന് പ്രോസിക്യൂഷന്‍ നടപടിയെടുക്കാനാവൂ എന്നാണ് ചട്ടം. ശ്രീമതി കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഗോപാലകൃഷ്ണന്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.


ഗോപാലകൃഷ്ണനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീമതി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18-നാണ് സര്‍ക്കാരിന് കത്തുനല്‍കിയത്. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഈ വിഷയം വിശദമായി പരിശോധിച്ചുവെന്നും ശ്രീമതിയുടെ ഔദ്യാഗിക ചുമതലകളുമായി ബന്ധപ്പെട്ടാണ് പരാതിയെന്ന് ബോധ്യപ്പെട്ടതായും പറയുന്നു. ആരോപണമുന്നയിച്ചയാളിനെതിരേ കേസെടുക്കുന്നത് ഉചിതമാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും വ്യക്തമാക്കി. ഇതോടെ കേസുമെത്തി. ജാമ്യം എടുക്കല്‍ കഴിഞ്ഞപ്പോഴാണ് ശ്രീമതി മന്ത്രിയല്ലെന്ന് വ്യക്തമായത്.

ശ്രീമതിയുടെ പരാതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 199(4) എ പ്രകാരം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തലശ്ശേരി സെഷന്‍സ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ആരോപണമുന്നയിക്കുമ്പോള്‍ ശ്രീമതി മന്ത്രിയായിരുന്നില്ലെന്ന് ബോധ്യപ്പെട്ടത്. ഇതോടെ, മുന്‍ ഉത്തരവ് റദ്ദാക്കുന്നുവെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category