1 GBP = 88.00 INR                       

BREAKING NEWS

ന്യൂകാസിലിലൂടെ നടന്നുപോയ നിഗല്‍ ഫരാജിനുനേരെ മില്‍ക്ക്‌ഷേക്ക് എറിഞ്ഞ് കോര്‍ബിന്‍ ആരാധകന്‍; ബ്രക്‌സിറ്റ് പാര്‍ട്ടി നേതാവിന്റെ കോട്ട് വൃത്തികേടാക്കിയ ലേബര്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്; വീഡിയോ കാണാം

Britishmalayali
kz´wteJI³

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ബ്രക്‌സിറ്റ് പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്ിന് നേര്‍ക്ക് രാഷ്ട്രീയ എതിരാളിയുടെ മില്‍ക്ക്‌ഷേക്ക് പ്രതിഷേധം. ന്യൂകാസിലില്‍വെച്ചാണ് ഫരാജിനുനേര്‍ക്ക് ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ പോള്‍ ക്രോത്തര്‍ മില്‍ക്ക്‌ഷേക്ക് വലിച്ചെറിഞ്ഞത്. പഴവും കാരമലും ചേര്‍ത്ത മില്‍ക്ക്‌ഷേക്ക് വീണ് ഫരാജിന്റെ കോട്ട് അപ്പടി വൃത്തികേടായി. സംഭവസ്ഥലത്തുനിന്നുതന്നെ ക്രോത്തറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകുന്നതിനെ എതിര്‍ക്കുന്ന കടുത്ത റിമെയ്ന്‍ പക്ഷപാതിയായ ക്രോത്തര്‍, ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ ആരാധകനുമാണ്. റിമെയ്ന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഈ 32-കാരന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍. മില്‍ക്ക്‌ഷേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍, അതിന് തനിക്ക് ചെലവായ 5.25 പൗണ്ട് നഷ്ടമായതില്‍ ഖേദിക്കുന്നില്ലെന്ന് ക്രോത്തര്‍ പറഞ്ഞു. 'അതു ശരിയായ ഒരു കാര്യത്തിനായി ഉപയോഗിച്ചു'വെന്നായിരുന്നു ക്രോത്തറുടെ പ്രതികരണം.

വ്യാഴാഴ്ചയാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതില്‍ നിഗല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള ബ്രക്‌സിറ്റ് പാര്‍ട്ടി ഏറെ മുന്നിലാണെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലേബര്‍ പാര്‍ട്ടി രണ്ടാമതും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാമതുമാകുമെന്നും സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. അധികാരത്തിലെത്താമെന്ന കോര്‍ബിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഫരാജിന്റെ പെട്ടെന്നുള്ള ഉയര്‍ച്ച. ഇതും ക്രോത്തറിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ന്യൂകാസില്‍ സിറ്റി സെന്ററില്‍വെച്ചാണ് ഫരാജിനുനേര്‍ക്ക് ആക്രമണമുണ്ടായത്. അദ്ദേഹത്തെ ഉടന്‍തന്നെ സുരക്ഷാസംഘം സ്ഥലത്തുനിന്ന് മാറ്റി. ഏല്‍ േ്രഗ മോനുമെന്റില്‍ വോട്ടര്‍മാരെ കണ്ട് മടങ്ങുകയായിരുന്നു ഫരാജ്. ഉടന്‍തന്നെ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോയ ഫരാജ്, ഈ സംഭവത്തെക്കുറിച്ച് അവിടെവെച്ച് പരസ്യമായി പ്രതികരിച്ചില്ല. ന്യൂകാസിലിലെ ത്രോക്ക്‌ലിയില്‍നിന്നുള്ളയാളാണ് ക്രോത്തര്‍. ഫരാജിനെ നേരിടാന്‍ തനിക്ക് കിട്ടുന്ന ഏക അവസരമെന്ന നിലയിലാണ് താനത് ഉപയോഗിച്ചതെന്ന് ക്രോത്തര്‍ പറഞ്ഞു.

റിമെയ്ന്‍ പക്ഷപാതികളായ ചിലര്‍ കടുത്ത തീവ്രവാദത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫരാജ് പിന്നീട് ട്വീറ്റ് ചെയ്തു. ഇവര്‍ക്കിടയില്‍ രാഷ്ട്രീയ പ്രചാരണം പോലും അസാധ്യമായിത്തീര്‍ന്നത് നിരാശാജനകമാണെന്നും ഫരാജ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആക്രമണം നടത്തുകയല്ല, ആശയപരമായി അവരെ നേരിടുകയാണ് വേണ്ടതെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ബ്രെക്‌സിറ്റ് മിനിസ്റ്റര്‍ ജയിംസ് ക്ലെവര്‍ലി അഭിപ്രായപ്പെട്ടു. തെമ്മാടിത്തമാണ് നടന്നതെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും പ്രസ്താവിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ മില്‍ക്ക്‌ഷേക്ക് എറിയുന്നത് ബ്രിട്ടനില്‍ ഒരു ട്രെന്‍ഡായി മാറുകയാണെന്ന സൂചനയുമുണ്ട്. മുട്ടയേറായിരുന്നു മുമ്പത്തെ ആക്രമണരീതി. എന്നാല്‍, മുട്ടയെക്കാള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതാണ് മില്‍ക്ക്‌ഷേക്കിലേക്ക് തിരിയാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നത്. യുക്കിപ്പ് നേതാവ് കാള്‍ ബെഞ്ചമിനുനേര്‍ക്കും ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ മുന്‍ നേതാവ് ടോമി റോബിന്‍സണിനുനേര്‍ക്കും സമാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിന് സമീപത്തുള്ള മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ മില്‍ക്ക്‌ഷേക്കും ഐസ് ക്രീമും വില്‍ക്കരുതെന്ന് പോലീസിന് ഉത്തരവിടേണ്ടി വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category