1 GBP = 88.40 INR                       

BREAKING NEWS

ഇന്നലെവരെ കോര്‍ളിവാളിലെ കെയര്‍ഹോമില്‍ തൂത്തും തുടച്ചും ജീവിതം; ഇന്ന് 1536 ഏക്കര്‍ എസ്‌റ്റേറ്റിലെ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിന്റെ അവകാശി; മക്കളില്ലാത്ത കോടീശ്വരന്‍ മരിച്ചപ്പോള്‍ സ്വത്തുക്കളും ജാരസന്തതിക്ക് ലഭിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

ജോര്‍ദാന്‍ അഡ്‌ലാര്‍ഡ് റോജേഴ്‌സ് എന്ന 31-കാരന്റെ ജീവിതം മാറിമറിഞ്ഞത് പൊടുന്നനെയാണ്. കോണ്‍വാളിലെ കെയര്‍ഹോമില്‍ തൂത്തും തുടച്ചും ഉപജീവനം കണ്ടെത്തിയിരുന്ന ജോര്‍ദാന്‍ ഇന്ന് ബ്രിട്ടനിലെ അതിമനോഹരമായ ബംഗ്ലാവുകളിലൊന്നിന്റെ ഉടമയാണ്. 1536 ഏക്കറിനു നടുവിലുള്ള 50 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന നാഷണല്‍ ട്രസ്റ്റ് പെന്റോസ് എസ്‌റ്റേറ്റിന്റെ ഉടമയാണ് ജോര്‍ദാന്‍ ഇന്ന്. വര്‍ഷങ്ങളായി തുടരുന്ന ഒരു അപമാനത്തെ, ഡി.എന്‍.എ. പരിശോധനയിലൂടെ തെളിയിച്ചതോടെയാണ് കെയററില്‍നിന്ന് കോടീശ്വരനായി ജോര്‍ദാന്‍ മാറിയത്.

62-കാരനായ ചാള്‍സ് റോജേഴ്‌സിന്റെ മരണത്തോടെയാണ് ജോര്‍ദാന്റെ ജീവിതം മാറിമറിഞ്ഞത്. എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ജോര്‍ദാന് തുടങ്ങിയ സംശയമാണ് 23 വര്‍ഷത്തിനുശേഷം ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. തന്റെ പിതാവാണ് ചാള്‍സെന്ന സംശയം പിന്നീട് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും, അനന്തരാവകാശിയെന്ന നിലയ്ക്ക് സ്വത്തുക്കള്‍ ലഭിക്കുന്നതിന് അതുമാത്രം പോരായിരുന്നു. 18-ാം വയസ്സില്‍ ചാള്‍സിനെ സമീപിച്ച ജോര്‍ദാനോട് ഡിഎന്‍എ പരിശോധന നടത്താമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെയും 13 വര്‍ഷത്തിനുശേഷമാണ് അതു പരിശോധനയിലൂടെ ഉറപ്പിച്ചത്. അതും ചാള്‍സിന്റെ മരണശേഷം മാത്രം.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചാള്‍സിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളാണ് ജോര്‍ദാന്റേതുമായി ഒത്തുനോക്കി ഉറപ്പിച്ചത്. ചാള്‍സിന് വിവാഹേതര ബന്ധത്തിലുണ്ടായ മകനാണ് ജോര്‍ദാനെന്ന് അതോടെ സ്ഥിരീകരിക്കപ്പെട്ടു. ചാള്‍സിന്റെ അമ്മയും ഏക സഹോദരനും അടുത്തടുത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ, ജോര്‍ദാന്‍ ഏക അനന്തരാവകാശിയായി മാറി. ജോര്‍ദാന്‍ എസ്‌റ്റേറ്റിലേക്ക് താമസവും മാറി.

തലമുറകളായി കോണ്‍വാളിലെ എസ്‌റ്റേറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. 1974-ല്‍ ഈ എസ്‌റ്റേറ്റ് കുടുംബം നാഷണല്‍ ട്രസ്റ്റിന് 1000 വര്‍ഷത്തെ പാട്ടത്തിന് കൈമാറിയെങ്കിലും, കുടുംബം അവിടെത്തന്നെ താമസം തുടരുകയായിരുന്നു. എസ്റ്റേറ്റ് സ്വന്തമായതോടെ, കെയര്‍ഹോമിലെ ജോലി ഉപേക്ഷിച്ച ജോര്‍ദാന്, താനിത്ര പെട്ടെന്ന് ഇത്രയും പണക്കാരനായത് വിശ്വസിക്കാന്‍ പോലുമായിട്ടില്ല. എസ്‌റ്റേറ്റ് സ്വന്തമായതിനൊപ്പം തന്റെ പിതൃത്വം കൂടി അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും ഈ ചെറുപ്പക്കാരന്‍ പങ്കുവെക്കുന്നു.

മയക്കുമരുന്നിന് അടിമയായിരുന്നു ചാള്‍സെന്ന് അദ്ദേഹത്തിന്റെ മരണം അന്വേഷിച്ച പോലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റേറ്റിന് പുറത്തുള്ള ഫാം ഹൗസിനു മുന്നിലാണ് കാറിനുള്ളില്‍ ചാള്‍സിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമിതമായ തോതില്‍ മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നും പോലീസ് കണ്ടെത്തി. ചാള്‍സ് മരിച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയും മരിച്ചു. സഹോദരനും വൈകാതെ കാന്‍സറിന് കീഴടങ്ങുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category