1 GBP = 87.75 INR                       

BREAKING NEWS

വീട് പുതുക്കിപ്പണിതപ്പോള്‍ അടുത്ത വീടിന്റെ ചില ഓടുകള്‍ക്ക് കേടുപറ്റി; കോടതിയും കേസുമായി നടന്ന പീക്ക് ഡിസ്ട്രിക്റ്റിലെ ഇന്ത്യന്‍ യുവതിക്ക് നഷ്ടമായത് ജീവിതം; നിയമക്കുരുക്കില്‍പ്പെടാതിരിക്കാന്‍ മലയാളികള്‍ അറിഞ്ഞിരിക്കേണ്ട ഒരു കഥ

Britishmalayali
kz´wteJI³

ദ്യമായി വീടുവാങ്ങുമ്പോള്‍, വീടു മോടിപിടിപ്പിച്ച് മനോഹരമാക്കാന്‍ ശ്രമിക്കാത്തവരുണ്ടാക്കില്ല. അധ്യാപികയായ രേഖ പട്ടേലും അതുതന്നെയാണ് ചെയ്തത്. എന്നാല്‍, മോടിപിടിപ്പിക്കല്‍ അയല്‍ക്കാരന്റെ വീടിനുണ്ടാക്കിയ കേടുപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം കോടതി കയറിയപ്പോള്‍ രേഖയ്ക്ക് അവരുടെ ജീവിതം തന്നെ ദുസ്സഹമായി മാറി. ഒമ്പതുവര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ രേഖയ്‌ക്കെതിരായാണ് വിധിവന്നത്. അറസ്റ്റിലായ അവര്‍, ഇപ്പോള്‍ നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും നിയമയുദ്ധത്തിനായി ചെലവാക്കേണ്ടിവന്നത് ലക്ഷങ്ങളാണ്.

2010-ലാണ് രേഖ ഗ്ലോസോപ്പിലെ പീക്ക് ഡിസ്ട്രിക്ട് വില്ലേജില്‍ മനോഹരമായൊരു വീട് വാങ്ങിയത്. 162,500 പൗണ്ട് മുടക്കി വാങ്ങിയ വീടില്‍ 30,000 പൗണ്ടിന്റെ മോടിപിടിപ്പിക്കലിനുകൂടി അവര്‍ തയ്യാറായി. പുതുക്കിപ്പണിയലിനിടെ, അയല്‍വീട്ടിലെ 12 ഓടുകള്‍ക്ക് പറ്റിയ കേടുപാടാണ് രേഖയെ കോടതി കയറ്റിയത്. രേഖയുടെ വീടിന്റെ മേല്‍ക്കൂരയില്‍ നടത്തിയ പുതുക്കലിന് അനുമതിയുമുണ്ടായിരുന്നില്ല. ഇതോടെയാണ് രേഖയ്‌ക്കെതിരെ അയല്‍വാസി കോടതിയില്‍പ്പോയത്.

കോടതി രേഖയ്‌ക്കെതിരായാണ് വിധിച്ചത്. അയല്‍വീടിന്റെ ഭംഗിയാണ് രേഖയുടെ വീട് പുതുക്കലിനിടെ നഷ്ടമായതെന്ന് വിധിച്ച കോടതി, അവര്‍ക്കുണ്ടായ നഷ്ടവും രേഖയില്‍നിന്ന് ഈടാക്കാന്‍ നിര്‍ദേശിച്ചു. വിധിക്കെതിരേ അപ്പീല്‍ നല്‍കാനാവില്ലെന്നുകൂടി വന്നതോടെ, രേഖയ്ക്ക് 72,000 പൗണ്ടോളം നഷ്ടപരിഹാരവും കോടതിച്ചെലവുമായി അടയ്‌ക്കേണ്ടിവന്നു. ഭീമമായ ഈ തുക തവണകളായി അടയ്ക്കാമെന്ന് രേഖ പറഞ്ഞെങ്കിലും എതിര്‍പക്ഷം അതനുവദിച്ചില്ല.

ഒടുവില്‍, കെട്ടിവെക്കേണ്ട തുക കുടിശികയായതോടെ, 2016-ല്‍ വീട്ടില്‍നിന്ന് രേഖയെ പുറത്താക്കാന്‍ ഉത്തരവ് വന്നു. രക്ഷിതാക്കളുമായി മറ്റൊരിടത്തേക്ക് മാറിത്താമസിച്ച രേഖ, ഒഴിപ്പിക്കല്‍ ഉത്തരവിനെതിരേ കോടതിയില്‍പ്പോയി. വീട്ടില്‍പ്രവേശിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ, പോലീസ് രേഖയെ വീടിന്റെ കിടപ്പുമുറിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയും അതിക്രമിച്ച് കയറിയതിന് കേസെടുക്കുകയും ചെയ്തു. വീട്ടുടമയെന്ന നിലയ്ക്ക് തനിക്കവിടെ താമസിക്കാന്‍ നിയമപരമായി അവകാശമുണ്ടെന്നായിരുന്നു രേഖയുടെ വാദം.

ഈ കേസില്‍നിന്ന് രേഖ പിന്നീട് കുറ്റവിമുക്തയായെങ്കിലും ബാധ്യത തീര്‍ക്കുന്നതിന് അവര്‍ക്ക് വീടുവില്‍ക്കേണ്ടിവന്നു. അതിക്രമിച്ച് കയറിയതിന് രേഖയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, രേഖ അഞ്ചുവര്‍ഷം വീട് നില്‍ക്കുന്ന സിമോണ്‍ഡ്‌ലി ഗ്രാമത്തില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് വാദിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു കുറ്റവാളിയോ സമൂഹത്തിന് ഭീഷണിയോ അല്ലാത്ത തന്നെ ഈ രീതിയില്‍ വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന രേഖയുടെ വാദവും കോടതി അംഗീകരിച്ചില്ല.
ഏറെ സ്വപ്‌നങ്ങള്‍ കണ്ട് വാങ്ങിയ വീട് തന്നില്‍നിന്ന് തട്ടിപ്പറിക്കുകയാണെന്ന് രേഖ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വീടിനോടുള്ള രേഖയുടെ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ കോടതി, അഞ്ചുവര്‍ഷത്തേക്ക് പഴയ വീടുനില്‍ക്കുന്ന ഭാഗത്തേക്ക് പോകുന്നതില്‍നിന്ന് രേഖയെ വിലക്കി. എന്നാല്‍, ഇതൊരു ശിക്ഷയല്ലെന്നും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ എടുക്കുന്ന മുന്‍കരുതല്‍ മാത്രമാണെന്നും കോടതി വാദിഭാഗത്തെ പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category