1 GBP = 88.40 INR                       

BREAKING NEWS

എന്റെ മകള്‍ ഇന്നലെ രാത്രി അള്ളാഹുവിന്റെ അടുക്കലേക്ക് മടങ്ങിപ്പോയി; രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ചതറിഞ്ഞ് പാക്കിസ്ഥാന്‍ വേള്‍ഡ് കപ്പ് ക്യാമ്പില്‍നിന്ന് ക്രിക്കറ്റ് താരം ആസിഫ് അലി അമേരിക്കയിലേക്ക് പറന്നു; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കായികപ്രേമികള്‍

Britishmalayali
kz´wteJI³

ക്രിക്കറ്റ് ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, പാക്കിസ്ഥാന്‍ ക്യാമ്പില്‍നിന്നൊരു ദുഃഖവാര്‍ത്ത. പാക് ബാറ്റ്‌സ്മാന്‍ ആസിഫ് അലിയുടെ രണ്ടുവയസ്സുള്ള മകള്‍ അര്‍ബുദത്തെതുടര്‍ന്ന് മരിച്ചു. മകള്‍ നൂര്‍ ഫാത്തിമയ്ക്ക് ക്യാന്‍സറാണെന്ന് കഴിഞ്ഞമാസമാണ് ആസിഫ് അലി വെളിപ്പെടുത്തിയത്. അമേരിക്കയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് താരം ലണ്ടനില്‍നിന്ന് അവിടേക്ക് പോയി.

ട്വിറ്ററിലൂടെയാണ് ആസിഫ് അലി മകളുടെ മരണവിവരം അറിയിച്ചത്. എന്റെ മകള്‍, എന്റെ മാലാഖ അള്ളാഹുവിന്റെ അടുത്തേക്ക് ഇന്നലെ രാത്രി മടങ്ങിപ്പോയി. കടുപ്പമേറിയ കാലങ്ങളില്‍ എനിക്കും മകള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും താരം ട്വീറ്റ് ചെയ്തു. കുഞ്ഞിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ടീമിനൊപ്പം ആസിഫ് ചേരുമെന്നാണ് കരുതുന്നത്.

ക്രിക്കറ്റ് ലോകത്തുനിന്നും പുറത്തുനിന്നും ധാരാളം പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ട്വിറ്ററിലൂടെ ആസിഫിന്റെ ദുഃഖത്തോടൊപ്പം ചേര്‍ന്നു. ഈ ദുഃഖസമയത്തെ അതിജീവിക്കാന്‍ ആസിഫിനും കുടുംബത്തിനുമാകട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന്‍ 1992-ല്‍ ലോകചാമ്പ്യന്മാരായപ്പോള്‍ ടീം ക്യാപ്റ്റനായിരുന്നു ഇമ്രാന്‍ ഖാന്‍.

ആസിഫിന്റെ മകളുടെ വിയോഗ വാര്‍ത്ത ഹൃദയഭേദകമായെന്ന് പാക്കിസ്ഥാന്‍ ടീമംഗമായ മുഹമ്മദ് ആമിര്‍ ട്വീറ്റ് ചെയ്തു. നടുക്കുന്ന വാര്‍ത്തയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 

ഈയാഴ്ച അഫ്ഗാനിസ്താനുമായും ബംഗ്ലാദേശുമായും ബ്രിസ്റ്റോളിലും കാര്‍ഡിഫിലും നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ ആസിഫ് അലി ടീമിനൊപ്പം ചേരുമോയെന്ന് തീരുമാനിച്ചിട്ടില്ല. മെയ് 31-നാണ് ലോകകപ്പില്‍ പാക്കിസ്ഥാന്റ ആദ്യമത്സരം. അപ്പോഴേക്കും അദ്ദേഹം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.

ഒരുമാസം മുമ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആസിഫ് അലി ടീമിലുണ്ടായിരുന്നില്ല. മുഹമ്മദ് ആമിറും വഹാബ് റിയാസുമായിരുന്നു ഒഴിവാക്കപ്പെട്ട മറ്റ് പ്രമുഖര്‍. എന്നാല്‍, കഴിഞ്ഞദിവസം ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവര്‍ക്ക് പകരമായി ഇവര്‍ മൂന്നുപേരെയും ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ടീമില്‍ തിരിച്ചെത്തിയ വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് മകളുടെ വിയോഗവാര്‍ത്ത ആസിഫിനെ തേടിയെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category