1 GBP = 93.20 INR                       

BREAKING NEWS

അവതാരകരായി പ്രൊഫഷണല്‍ താരങ്ങള്‍; അത് കലക്കി, തിമിര്‍ ത്തു എന്ന ഡയലോഗ് ഓര്‍മ്മിപ്പിച്ചു റെജി രാമപുരവും, സ്റ്റാര്‍ സിംഗര്‍ താരം ജിന്‍സും വേദി നിയന്ത്രിക്കും; മടങ്ങി വരവ് ആഘോഷിക്കാന്‍ സുപ്രഭയും അനിലും; കൂടെ ലോകമറിയുന്ന സര്‍പ്രൈസ് ഗസ്റ്റും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ജൂണ്‍ ഒന്നിന് കവന്‍ട്രിയില്‍ അവാര്‍ഡ് നൈറ്റ് കണ്ടു കഴിയുമ്പോള്‍ ഏവരും ഒന്നിച്ചു പറയണം, കലക്കി, കിടുക്കി തിമിര്‍ത്തു. ഋതിക് റോഷനില്‍ ധര്‍മജന്റെ അച്ഛനായി അഭിനയിച്ച കോട്ടയം പ്രദീപിന്റെ മാസ് ഡയലോഗ് ഇത്തവണ അവതാരകര്‍ കയ്യടക്കും തീര്‍ച്ച. പ്രൊഫഷണല്‍ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി വിരുന്നെത്തുന്ന അവാര്‍ഡ് നൈറ്റില്‍ ഒരു കുറവും ഉണ്ടാകരുതെന്ന ധാരണയില്‍ ലൈവ് ഷോകളിലെ എണ്ണം പറഞ്ഞ രണ്ടു സിംഹക്കുട്ടികളെയാണ് ഇത്തവണ അവാര്‍ഡ് നൈറ്റില്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നത്.

കോമഡി സര്‍ക്കസ് എന്ന പരിപാടിയിലൂടെ പ്രശസ്തനായി മാറിയ കൊമേഡിയന്‍ റെജി രാമപുരവും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥുമാണ് ഇത്തവണ അവാര്‍ഡ് നിശയുടെ താരപ്പൊലിമ കൂട്ടാന്‍ കേരളത്തില്‍ നിന്നും എത്തുന്നത്. ഇവരോടൊപ്പം ലോകമറിയുന്ന സംഗീതജ്ഞന്‍ സര്‍പ്രൈസ് ഗസ്റ്റ് ആയി എത്തുമ്പോള്‍ ജി വേണുഗോപാല്‍ അടക്കം താരനിരയുടെ എണ്ണം അഞ്ചായി ഉയരുകയാണ്.

വന്‍തുക ടിക്കറ്റ് എടുത്തു ചെന്നാല്‍ കാണാന്‍ സാധികാത്ത താരനിരയുമായാണ് ഇത്തവണ അവാര്‍ഡ് നൈറ്റ് ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത് എന്നതും പ്രത്യേകതയാണ്. താരപ്പൊലിമയില്‍ നിറയുന്ന ആദ്യ അവാര്‍ഡ് നൈറ്റിന് കൂടിയാണ് കവന്‍ട്രി സാക്ഷിയാകുന്നത്. മലയാള സിനിമ ഇന്നും താലോലിക്കുന്ന മഹാനടന്‍ മധു, റൊമാന്റിക് ഹീറോ ശങ്കര്‍ എന്നിവര്‍ ഒക്കെ എത്തി ധന്യമാക്കിയ അവാര്‍ഡ് നൈറ്റില്‍ ഒരു കൂട്ടം താരങ്ങളെ അണിനിരത്തി കൂടുതല്‍ പ്രതാപം കയ്യടക്കുകയാണ് അവാര്‍ഡ് നിശ.

യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഇത്രയും പ്രൗഢിയും അന്തസും പകര്‍ന്നു, സമൂഹത്തിലെ പ്രതിഭകള്‍ക്കായി ആദരവൊരുക്കുന്ന മറ്റൊരു വേദിയില്ല എന്നിരിക്കെ നൂറുകണക്കിന് കാണികളുടെ സാന്നിധ്യം ഇതിനകം ഉറപ്പായിക്കഴിഞ്ഞിരിക്കുയാണ്. കവന്‍ട്രിയിലെ ഒട്ടു മിക്ക സുഹൃത്തുക്കളുടെയും വീടുകളില്‍ വിരുന്നുകാരും ഇതിനകം സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

പ്രധാന അവതാരകരുടെ റോളില്‍ റെജിയും ജീന്‍സും നിറയുമ്പോള്‍ അവാര്‍ഡ് നൈറ്റിന് പൊലിമ നല്‍കിയ പഴയ താരങ്ങളുടെ മടങ്ങി വരവും ഇത്തവണ സംഭവിക്കും. ക്രോയ്ഡോണ്‍ അവാര്‍ഡ് നൈറ്റിന് ജീവന്‍ പകര്‍ന്ന സുപ്രഭ ഇത്തവണ പെണ്‍ശബ്ദത്തിനു വീര്യമാകാന്‍ വീണ്ടും എത്തുമ്പോള്‍ സൗത്താംപ്ടണ്‍ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയ അനില്‍ മംഗലത്തും ഇത്തവണ അവാര്‍ഡ് നൈറ്റിന്റെ ഭാഗമാകും. റെജിയും സുപ്രഭയും ലീഡ് റോളില്‍ എത്തുന്ന അവതാരകര്‍ ആകുമ്പോള്‍ ജിന്‍സും അനിലും സപ്പോര്‍ട്ടിങ് അവതാരകരാകും.

വാര്‍ഡ് വിതരണ ഘട്ടത്തിന്റെ മുഖ്യ ചുമതലയാണ് അനില്‍ ഏറ്റെടുക്കുക. കാപ്പിപ്പൊടി അച്ചനായും സച്ചിന്‍ തെണ്ടുല്‍ക്കറായും ഒക്കെ വേഷം മാറുന്ന റെജി ഒരു മാസത്തിനിടയില്‍ രണ്ടാം വരവാണ് കവന്‍ട്രിയിലേക്ക്. കഴിഞ്ഞ മാസം അവസാനം ഉണ്ണി മേനോന്‍ നയിച്ച സ്വരരാഗ സന്ധ്യയില്‍ കൊമേഡിയന്‍ ആയി എത്തിയ റെജി പ്രതീക്ഷയുള്ള താരമായി വളരുകയാണ്.

നാട്ടിലും മറുനാട്ടിലും കോഡി വേദികളില്‍ ചിരിയുടെ തിരമാല ഉയര്‍ത്തുന്ന റെജി, സൂരജ് വെഞ്ഞാറമൂട് അടക്കമുള്ള മുതിര്‍ന്ന താരങ്ങളുടെ ഒട്ടേറെ വേദികളില്‍ ചിരിയനുഭവം പങ്കിട്ട മലയാളികളുടെ കൂട്ടത്തില്‍ ഇനി യുകെ മലയാളികളും ഉണ്ടെന്നതാകും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നിശ ഉറപ്പാക്കുന്നതും. ചാനല്‍ കോമഡി രംഗങ്ങളിലൂടെ മലയാളി വീടുകളിലെ പരിചിത മുഖമായി മാറിക്കഴിഞ്ഞ റെജി മഴവില്‍ മനോരമയുടെ കോമഡി സര്‍ക്കസിലൂടെയാണ് ജനപ്രിയനാകുന്നത്.

വെറും അനുകരണം മാത്രമായി മിമിക്രിയെ കണ്ടവര്‍ക്കിടയില്‍ വ്യത്യസ്ഥതയും സ്വാഭാവികതയുമാണ് മിമിക്രി എന്ന് തെളിയിച്ചാണ് റെജി രാമപുരം പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചത്. ഫുട്ബോള്‍ കമന്ററിയാന്‍ ഷൈജു ദാമോദരനെയും യുകെ മലയാളികള്‍ക്ക് ചിരപരിചിതമായ ഫാ: ജോസഫ് പുത്തന്‍പുരക്കല്‍ എന്ന കാപ്പിപ്പൊടി അച്ചനെയും സച്ചിന്‍ തെണ്ടുല്‍ക്കറെയും ഒക്കെ വളരെ സ്വതസിദ്ധമായ അവതരണത്തിലൂടെ രംഗത്ത് എത്തിക്കുന്ന റെജി ജാഡയില്ലാത്ത പ്രകടനത്തിലൂടെയാണ് വേദികളെ കൈയില്‍ എടുക്കുന്നത്.
റെജിയോടൊപ്പം സ്റ്റാര്‍ വാല്യൂ ഉള്ള ജിന്‍സ് ഗോപിനാഥ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെണ് പ്രശസ്തനാകുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ സീസണ്‍ മൂന്നില്‍ ഫൈനലിസ്റ്റായി എത്തിയ ജിന്‍സ് അന്ന് ജഡ്ജ് ആയിരുന്ന ജി വേണുഗോപാലിനൊപ്പമാണ് ഇപ്പോള്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ ഏറ്റവും ശക്തമായ മത്സരം നടന്ന വര്‍ഷമാണ് ജിന്‍സ് പങ്കെടുത്തത്. എന്നിട്ടും ഫൈനലിസ്റ്റ് ആകാന്‍ പറ്റിയത് തന്നെ വലിയ നേട്ടമായി ഈ ചെറുപ്പക്കാരന്‍ കരുതുന്നു. യുകെയില്‍ ആദ്യമായി എത്തുന്ന ജിന്‍സ് ഈ വരവ് ആഘോഷിക്കാന്‍ തന്നെയുള്ള പുറപ്പാടിലാണ്.

ഫീമെയില്‍ ലീഡ് റോളില്‍ എത്തുന്ന സുപ്രഭയാകട്ടെ ഇന്ത്യയില്‍ വച്ച് പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടിയ ആര്‍ട്ടിസ്റ്റ് ആയാണ് യുകെയില്‍ എത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി യുകെ മലയാളിയായ സുപ്രഭ കൈവയ്ക്കാത്ത ഒരു മലയാളി പരിപാടിയും യുകെയില്‍ ഇല്ലെന്നു പറയാം. അഞ്ചു വര്‍ഷം മുന്‍പ് ക്രോയ്ഡോണ്‍ അവാര്‍ഡ് നൈറ്റില്‍ മിന്നിത്തിളങ്ങിയ സുപ്രഭ വീണ്ടും അവാര്‍ഡ് നൈറ്റിലേക്കു മടങ്ങി എത്തുന്നു എന്നതും ഇത്തവണ പ്രത്യേകതയാണ്.
പാട്ടും ഡാന്‍സും അവതരണം എല്ലാം കൂടെയുള്ള സുപ്രഭ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ലണ്ടനില്‍ എത്തിയ ചടങ്ങു വിവിധ മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു മാധ്യമ പ്രവര്‍ത്തകയുടെ റോളിലും തിളങ്ങി. വേഷമേതായാലും തനിക്കിണങ്ങും എന്ന് തെളിയിക്കുന്ന സുപ്രഭ അവാര്‍ഡ് നൈറ്റിനെ കാണികള്‍ക്കു ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ അണിയിച്ചൊരുക്കും എന്നുറപ്പാണ്.

അവാര്‍ഡ് വിതരണ ഘട്ടത്തില്‍ അവതാരകനായി എത്തുന്നത് അനില്‍ മാത്യു മംഗലത്താണ്. ബ്രിസ്റ്റോള്‍ മലയാളിയായ അനിലും ഇത്തവണ അവാര്‍ഡ് നൈറ്റിലേക്കു മടങ്ങി വരുകയാണ്. നാലു വര്‍ഷം മുന്‍പ് സൗത്താംപ്ടണില്‍ നടന്ന അവാര്‍ഡ് നിശയിലും അനില്‍ അവതാരകനായി എത്തിയിരുന്നു.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category