1 GBP = 88.00 INR                       

BREAKING NEWS

1460 പൗണ്ട് വീതം അഞ്ചു നിര്‍ധന രോഗികള്‍ ഏറ്റുവാങ്ങി; ഗാന്ധിഭവനില്‍ വീണ്ടും ബ്രിട്ടീഷ് മലയാളിയുടെ നന്മമരം

Britishmalayali
kz´wteJI³

യുകെ മലയാളികളുടെ കരുണയ്ക്ക് വീണ്ടും കയ്യടി നേടുന്ന ചടങ്ങിനാണ് കഴിഞ്ഞ ദിവസം പത്തനാപുരം ഗാന്ധിഭവന്‍ സാക്ഷ്യം വഹിച്ചത്. സഹായം നല്‍കിയ കരുണ വറ്റാത്ത മനസുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഓരോരുത്തരും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഈസ്റ്റര്‍ വിഷു അപ്പീല്‍ സഹായം ഏറ്റുവാങ്ങിയത്. ഞായറാഴ്ച പത്തനാപുരം ഗാന്ധിഭവന്‍ സ്‌നേഹ മന്ദിര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് അഞ്ചു പേര്‍ക്കുള്ള ധനസഹായ വിതരണം നടന്നത്.

വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ ആണ് ധനസഹായം വിതരണം ചെയ്തത്. വേദിയിലെത്തി ചെക്ക് സ്വീകരിച്ച ഓരോരുത്തരും യുകെ മലയാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് വേദി വിട്ടത്. ദുരിതം നിറഞ്ഞ ജീവിതത്തിലെ ഓരോ ദിവസങ്ങളും തള്ളിനീക്കാന്‍ പാടുപെടുന്ന അഞ്ചു നിര്‍ധന രോഗികള്‍ കണ്ണുനീരോടെയാണ് ചെക്ക് ഏറ്റുവാങ്ങിയത്.

ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷന്‍ അഞ്ചു നിര്‍ദ്ധന രോഗികള്‍ക്ക് 1460 പൗണ്ട് വീതം 7300 പൗണ്ടാണ് ഗാന്ധിഭവനിലെ ചടങ്ങില്‍ വച്ച് വിതരണം ചെയ്തത്. ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ എന്ന നാല്‍പ്പത്തെട്ട് വയസുകാരി, തളര്‍വാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ സുബിന്‍ ബാബു, ശ്വാസാകോശാര്‍ബുദം ബാധിച്ച 35 വയസുപ്രായമുള്ള ഇടുക്കി സ്വദേശിനിയായ ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ നടത്തിയ ശേഷം ജോലിക്കു പോകാന്‍ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേല്‍ തെക്കേതില്‍ രാജന്‍ എന്നിവരാണ് സഹായം കൈപ്പറ്റിയവര്‍.

ഗാന്ധിഭവനില്‍ വച്ചു നടന്ന പകല്‍ വീട് ഉദ്ഘാടനം, ശയനോപകരണങ്ങളുടെ കൈമാറ്റം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങുകള്‍ക്കൊപ്പമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നത്. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ നടന്‍ ടി പി മാധവന്‍ തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category