1 GBP = 88.40 INR                       

BREAKING NEWS

ഇനി പോസ്റ്റ് പിന്‍വലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങള്‍ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്ത്തി പോസ്റ്റ് ചെയ്തപ്പോള്‍ ആ പാവം പെണ്ണിനെ കുറിച്ചോര്‍ത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോര്‍ത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെണ്‍കുട്ടിയെ മകന്‍ ചതിച്ചപ്പോള്‍ സ്വത്ത് നല്‍കി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛന്‍; അപൂര്‍വ്വ കഥ ഫെയ്സ് ബുക്കില്‍ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തില്‍ നാടകീയ ട്വിസ്റ്റ്

Britishmalayali
kz´wteJI³

കോട്ടയം: ഇന്നലെ സോഷ്യല്‍മീഡിയ നിറഞ്ഞത് മകന്‍ ഉപേക്ഷിച്ച കാമുകിയെ സ്വന്തം മകളായി കരുതി വിവാഹം നടത്തികൊടുത്ത കോട്ടയം സ്വദേശിയായ ഒരു പിതാവിന്റെ കഥയാണ്. സന്ധ്യ എന്ന യുവതിയാണ് ഈ അപൂര്‍വ്വ രക്തബന്ധത്തിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ ഈ കുടുംബത്തെ പ്രകീര്‍ത്തിച്ച് നിരവധിപേര്‍ എത്തി. എന്നാല്‍ ഇപ്പോള്‍ സന്ധ്യ തന്നെ എല്ലാവരെയും അമ്പരപ്പിച്ച് ഈ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. മാപ്പും ഫെയ്സ് ബുക്കില്‍ കുറിച്ചു. സന്ധ്യയുടെ പോസ്റ്റ് വൈറലാവുകയും വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ സന്ധ്യയ്ക്ക് നേരെ വിമര്‍ശനമാണ് ഉയര്‍ന്നത്.

കോട്ടയം തിരുനക്കരയില്‍ താന്‍ പങ്കെടുത്ത വിവാഹത്തിന്റെ അപൂര്‍വ്വ കഥയാണ് കൊല്ലം സ്വദേശിനിയായ സന്ധ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മകന്‍ സ്നേഹിച്ച പെണ്‍കുട്ടിയെ സ്വന്തം മകളെ പോലെ നോക്കി വിവാഹം കഴിപ്പിച്ചയച്ച അച്ഛന്റെ ജീവിതമാണ് കുറിപ്പിലൂടെ പറഞ്ഞത്. സ്വന്തം മകന്‍ മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോള്‍ അവനെ ഉപേക്ഷിക്കുകയും അവനുള്ള സ്വത്തുക്കള്‍ താന്‍ 'മകളായി' കണ്ട പെണ്‍കുട്ടിക്ക് നല്‍കി വിവാഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്തത് കോട്ടയം സ്വദേശിയാണ്. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ സഹിതമാണ് സന്ധ്യ കുറിപ്പിറക്കിയത്. പോസ്റ്റ് ഏറെ ശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നാലെ ഒട്ടേറെ ആളുകള്‍ ഈ പിതാവിനെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തി. പിന്നാലെ സന്ധ്യയ്ക്കെതിരേയും വികാരമെത്തി.

പെണ്‍കുട്ടിയുടെ ഫോട്ടോയും വിവരങ്ങള്‍ പങ്കുവച്ചതാണ് ഇതിന് കരാണം. പെണ്‍കുട്ടിയെ അപമാനിക്കുന്നതാണ് പോസ്റ്റ് എന്ന വിലയിരുത്തലെത്തി. ഇനി പോസ്റ്റ് പിന്‍വലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്.. മുഴുവന്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.. ആ പോസ്റ്റിന്റെ ഉടമസ്ഥനെ ആ പോസ്റ്റ് കണ്ടപ്പോള്‍ മുതല്‍ തപ്പി നടക്കുകയായിരുന്നു.. സത്യത്തില്‍ നിങ്ങള്‍ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്ത്തി പോസ്റ്റ് ചെയ്തപ്പോള്‍ ആ പാവം പെണ്ണിനെ കുറിച്ചോര്‍ത്തില്ല.. അവളിടെ ഭാവി ജീവിതത്തെ കുറിച്ചോര്‍ത്തില്ല.. ആളുകള്‍ വേണ്ടത് മാക്സിമം ലൈക് ആന്‍ഡ് ഷെയര്‍ ആണല്ലോ.. -ഇത്തരത്തിലെ വിമര്‍ശനങ്ങള്‍ ഇപ്പോഴും സന്ധ്യയ്ക്കെതിരെ ഉയരുകയാണ്. ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റ് വൈറല്‍ ആവുകയും , എന്നോട് ചോദിക്കാതെ നിരവധി ഓണ്‍ലെന്‍ന്യൂസുകളില്‍ വരുകയും അതു മൂലം ആ കുടംബത്തിനുണ്ടായ ബുദ്ധിമുട്ടുകളില്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് ചോദിക്കുന്നുവെന്നാണ് സന്ധ്യ ഇപ്പോള്‍ കുറിച്ചിട്ടുള്ളത്.

6 വര്‍ഷം മുന്‍പാണ് കോട്ടയം സ്വദേശിയുടെ പ്ലസ് ടു ന് പഠിക്കുന്ന മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ച് നാടുവിട്ടത്. തുടര്‍ന്ന് പെണ്ണ് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുക്കുകയും രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ ആണ്‍കുട്ടിയുടെ അച്ഛനും അമ്മയും പെണ്‍കുട്ടിയെ ഏറ്റെടുത്തു. രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ഇവര്‍ മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും നിര്‍ത്തി.

എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണമായി സ്‌നേഹിത്തിലാണെന്ന് പിതാവറിഞ്ഞു. ഇതോടെ അച്ഛന്‍ മകനെ ഗള്‍ഫിലേക്ക് കൂട്ടികൊണ്ടുപോയെങ്കിലും കഴിഞ്ഞ വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കള്‍ മകനെ സ്നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി. തുടര്‍ന്നാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി ഇന്നലെ കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച് വിവാഹം ഈ പിതാവ് നടത്തിയത്. ഈ കഥ സന്ധ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. പെണ്‍കുട്ടിയുടെ കാര്യങ്ങള്‍ വരനോടും അടുത്ത ബന്ധുക്കളോടും മാത്രം പറഞ്ഞിരുന്നത് നാട്ടുകാര്‍ മുഴുവന്‍ അറിയുകയും പെണ്‍കുട്ടിക്ക് മാനഹാനി സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് സന്ധ്യ പോസ്റ്റ് പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തത്.

സന്ധ്യയുടെ മാപ്പുപറയല്‍ കമന്റിന് താഴെ സഫ്വാന്‍ അണങ്കൂര്‍ ഇട്ട കമന്റ് ഇങ്ങനെ
ഇനി പോസ്റ്റ് പിന്‍വലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്.. മുഴുവന്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.. ആ പോസ്റ്റിന്റെ ഉടമസ്ഥനെ ആ പോസ്റ്റ് കണ്ടപ്പോള്‍ മുതല്‍ തപ്പി നടക്കുകയായിരുന്നു.. സത്യത്തില്‍ നിങ്ങള്‍ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്ത്തി പോസ്റ്റ് ചെയ്തപ്പോള്‍ ആ പാവം പെണ്ണിനെ കുറിച്ചോര്‍ത്തില്ല.. അവളിടെ ഭാവി ജീവിതത്തെ കുറിച്ചോര്‍ത്തില്ല.. ആളുകള്‍ വേണ്ടത് മാക്സിമം ലൈക് ആന്‍ഡ് ഷെയര്‍ ആണല്ലോ..

എല്ലാം അറിഞ്ഞു ആ പെണ്‍കുട്ടിയെ സ്വീകരിച്ച ആ ചെക്കനും കുടുംബക്കാരും പെണ്ണിന്റെ മുഴുവന്‍ കഥകളൊന്നും നാട്ടുകാരോട് വിളിച്ചു പറഞ്ഞു കാണില്ല.. അതിപ്പോ എല്ലാര്ക്കും അറിഞ്ഞു.. നിങ്ങള്‍ക് ആ ഫോട്ടോ ഒഴിവാക്കാമായിരുന്നില്ലേ.. പേര് വിവരങ്ങള്‍ വച്ചാല്‍ പോലും എല്ലാര്ക്കും ആളെ അറിയണം എന്നില്ല.. ഇതിപ്പോ സത്യത്തില്‍ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ആ അച്ഛന്റെ മകന്‍ പ്രതികാരം ചെയ്യാന്‍ വേണ്ടി ആരെക്കൊണ്ടോ പോസ്റ്റ് ചെയ്യിപ്പിച്ചതാണ് എന്നാണ്. അടങ്ങാത്ത കലിയുമായാണ് നിങ്ങളെ അന്നെഷിച്ചത്. നിങ്ങളുടെ പേജില്‍ വന്നപ്പോള്‍ ആണ് സത്യം മനസിലായെ..നമ്മള്‍ ഓരോ കാര്യം ചെയ്യുമ്പോഴും ഇരു വശവും ചിന്തിക്കണം.. മറ്റുള്ളവരുടെ പ്രൈവസിയില്‍ കയറി ഇങ്ങനെ ചെയ്യുമ്പോള്‍ പ്രതീക്ഷിച്ചു..

മാഡം 
നിങ്ങളോടു വ്യക്തിപരമായി ഒരു ദേശ്യവിമില്ല.. നിങ്ങള്‍ ആരാണെന്നു പോലും അറിയില്ല.. ഇത്ര എങ്കിലും ചെയ്തില്ലേല്‍ ഒരു സമാധാനം കിട്ടില്ല 
എന്റെ വാക്കുകളില്‍ നിങ്ങളെ വേദനിപ്പിക്കുന്ന വല്ലതും വന്നു പോയിട്ടുണ്ടെല്‍ ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു 
സഫ്വാന്‍ അണങ്കൂര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category