1 GBP = 88.40 INR                       

BREAKING NEWS

കോണ്‍ഗ്രസ് മുന്നണി ലീഡ് ചെയ്യുമെന്ന് യുഎഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൗണ്ടേഷന്‍ സര്‍വേ; പ്രവചിക്കുന്നത് യുപിഎയ്ക്ക് 203 സീറ്റ്; ബിജെപി മുന്നണിക്ക് കിട്ടുന്നത് 201 സീറ്റും; കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 147 സീറ്റുകള്‍ കിട്ടുമെന്നും എക്സിറ്റ് പോള്‍; കോണ്‍ഗ്രസിന് അനുകൂല സര്‍വ്വേ പുറത്തു വിട്ടത് പാര്‍ട്ടി ചാനലായ ജയ്ഹിന്ദും

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: ബിജെപി സര്‍ക്കാരുണ്ടാക്കില്ലെന്ന് യു എ ഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൗണ്ടേഷന്‍ രാജ്യത്ത് നടത്തിയ സര്‍വേ ഫലം. തികച്ചും വ്യത്യസ്തമായ സര്‍വ്വേയുമായാണ് ഇലക്ഷന്‍ ഫൗണ്ടേഷന്‍ എത്തിയിരിക്കുന്നത്. യുപിഎ 203 സീറ്റ് നേടുമെന്നും എന്‍ഡിഎ 201 സീറ്റിലേയ്ക്ക് ഒതുങ്ങുമെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ടിവിയാണ് ഈ സര്‍വ്വേ പുറത്തു വിട്ടിരുന്നത്.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് 147 സീറ്റുകളും യു പി എയിലെ മറ്റ് സഖ്യ കക്ഷികളായ ഡി എം കെ 15, എന്‍ സി പി 11, ആര്‍ ജെ ഡി 9, ജെ എം എം 4, ജെ ഡി എസ് 3, ഐ യു എം എല്‍ 3, ബി സി കെ 2, ജെവി എം ഡി 2, ആര്‍എല്‍എസ്പി 2, എംഡിഎംകെ 1, കേരളാ കോണ്‍ഗ്രസ് എം 1, ആര്‍ എസ് പി, എസ് എസ് എസ്, എച്ച്എഎം ഒന്ന് വീതം സീറ്റും നേടുമെന്നാണ് ഇലക്ഷന്‍ ഫൗണ്ടേഷന്‍ പ്രവചിക്കുന്നത്. സഖ്യ കക്ഷികളായ ശിവസേന 9, എ ഐ എ ഡി എം കെ 7, ജെ ഡി യു 7, എല്‍ ജെ പി 5, പി എം കെ, എം പി പി, എം എന്‍ എഫ്, എന്‍ ഡി പി പി, എസ് ഡി എഫ്, ബി പി എഫ്, എസ് എ ഡി എന്നിവ 1 വീതം എന്നിങ്ങനെയാകും എന്‍ ഡി എയുടെ സീറ്റ് നില എന്നും ഇലക്ഷന്‍ ഫൗണ്ടേഷന്‍ വിലയിരുത്തുന്നു.

തൃണമൂല്‍, എസ് പി , ബി എസ് പി ഉള്‍പ്പെടെയുള്ള ഇതര കക്ഷികള്‍ക്ക് 138 സീറ്റുകള്‍ ആണ് ഇവര്‍ പ്രവചിക്കുന്നത്. തൃണമൂലിന് 31 ഉം എസ് പിക്ക് 23 ഉം ബി എസ് പിക്ക് 18 ഉം വൈ എസ് ആര്‍ കോണ്‍ഗ്രസിന് 14 ഉം ബി ജെ ഡിക്ക് 10 ഉം ടി ആര്‍ എസിന് 13 ഉം ടി ഡി പിക്ക് 11 സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. സി പി എം 5, സിപിഐ 3, ജെ കെ എന്‍ 3, ആര്‍ എം പി 2, എ എ പി 2, എ ഐ യു ഡി എഫ് 2, എ ഐ എം ഐ എഫ് 1 എന്നിങ്ങനെയാണ് ഒറ്റകക്ഷി നില.

മറ്റ് പാര്‍ട്ടികളുടെ സീറ്റ് നില:
ഓരോ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സീറ്റ് നിലയും ഇവര്‍ പ്രവചിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്,

ആന്‍ഡമാന്‍ (1) :
ബിജെപി 1

ആന്ധ്രപ്രദേശ് (25) :
വൈ എസ് ആര്‍ സി പി 14
ടി ഡി പി 11

അരുണാചല്‍ പ്രദേശ് (2) : 
ബിജെപി 2

ആസാം (14) :
എന്‍ ഡി എ ( ബിജെപി 5 + ബി പി എഫ് 1) = 6
കോണ്‍ഗ്രസ് 6
എ ഐ യു ഡി എഫ് 2

ബീഹാര്‍ (40) :
എന്‍ ഡി എ ( ബിജെപി 10 + ജെ ഡി യു 7 + എല്‍ജെപി 5) = 22.
യുപിഎ (കോണ്‍ഗ്രസ് 5 + ആര്‍ ജെ ഡി 9 + ആര്‍ എല്‍ എസ് പി 2 + എച്ച് എ എം 1) = 17.
സിപിഐ 1

ചണ്ഡീഗഡ് (1) :
കോണ്‍ഗ്രസ് 1

ചത്തീസ്ഗഡ് (11) :
കോണ്‍ഗ്രസ് 8
ബിജെപി 3

ദാദ്ര ആന്‍ഡ് നഗര്‍ (1) : 
ബിജെപി 1

ദാമന്‍ദിയു (1) :
ബിജെപി 1

ഡല്‍ഹി (7) :
കോണ്‍ഗ്രസ് 2
ബിജെപി 4
എ എ പി 1

ഗോവ (2) :
കോണ്‍ഗ്രസ് 1
ബിജെപി 1

ഗുജറാത്ത് (26) : 
കോണ്‍ഗ്രസ് 7
ബിജെപി 19

ഹരിയാന (10) :
കോണ്‍ഗ്രസ് 6
ബിജെപി 4

ഹിമാചല്‍പ്രദേശ് (4) :
കോണ്‍ഗ്രസ് 2
ബിജെപി 2

ജമ്മുകശ്മീര്‍ (6) :
കോണ്‍ഗ്രസ് 3
ജെ കെ എന്‍ 3

ഝാര്‍ഖണ്ഡ് (14) :
യുപിഎ (കോണ്‍ഗ്രസ് 4 + ജെ എം എം 3 + ജെ വി എം പി 2) = 9
ബിജെപി 5

കര്‍ണ്ണാടക (28) :
യുപിഎ (കോണ്‍ഗ്രസ് 14 + ജെ ഡി എസ് 3) = 17
ബിജെപി 11

കേരളം (20) :
യുപിഎ (കോണ്‍ഗ്രസ് 12 + ഐ യു എം എല്‍ 2 + കെ സി എം 1 + ആര്‍ എസ് പി ബി 1) = 16
സി പി എം 4

ലക്ഷദ്വീപ് (1):
കോണ്‍ഗ്രസ് 1

മധ്യപ്രദേശ് (29) : 
കോണ്‍ഗ്രസ് 9,
ബിജെപി 14

മഹാരാഷ്ട്ര (48) : 
യുപിഎ (കോണ്‍ഗ്രസ് 8 + എന്‍ സി പി 11 + എസ് എസ് എസ് 1) = 20
എന്‍ഡിഎ (ബിജെപി 19+ ശിവസേന 9) = 28

മണിപ്പൂര്‍ (2) : 
കോണ്‍ഗ്രസ് 2

മേഘാലയ (2) : 
കോണ്‍ഗ്രസ് 1,
എന്‍ പി പി 1

മിസോറം (1) : 
എം എന്‍ എഫ് 1

നാഗാലാന്റ് (1) : 
എന്‍ ഡി പി പി 1

ഒഡീഷ (21) : 
യുപിഎ (കോണ്‍ഗ്രസ് 2 + ജെ എം എം 1) = 3
ബി ജെ ഡി 10
ബിജെപി 8

പുതുച്ചേരി (1) : 
കോണ്‍ഗ്രസ് 1

പഞ്ചാബ് (13) : 
കോണ്‍ഗ്രസ് 11
എ എ പി 1
എസ് എ ഡി 1

രാജസ്ഥാന്‍ (25) : 
കോണ്‍ഗ്രസ് 11
ബിജെപി 14

സിക്കിം (1) : 
എസ് ഡി എഫ് 1

തമിഴ്നാട് (38) : 
യുപിഎ (കോണ്‍ഗ്രസ് 7 + ഡി എം കെ 15 + വി സി കെ 2 + ഐ യു എം എല്‍ 1 + എം ഡി എം കെ 1 + സിപിഐ 2 + സി പി എം 1) =29.
എന്‍ ഡി എ ( ബിജെപി 1 + എ ഐ എ ഡി എം കെ 7+ പി എം കെ 1) = 9

തെലുങ്കാന (17) : 
കോണ്‍ഗ്രസ് 3
ടി ആര്‍ എസ് 13 + എ ഐ എം ഐ എം 1 = 14.

ത്രിപുര (2) :
കോണ്‍ഗ്രസ് 1
ബിജെപി 1

ഉത്തര്‍പ്രദേശ് (80) : 
കോണ്‍ഗ്രസ് 8
എസ് പി 23 + ബി എസ് പി 18 + ആര്‍ എല്‍ ഡി 2 = 43.
ബിജെപി 29

ഉത്തരാഖണ്ഡ് (5) : 
കോണ്‍ഗ്രസ് 2
ബിജെപി 3

വെസ്റ്റ് ബംഗാള്‍ (42) : 
കോണ്‍ഗ്രസ് 3
ടി എം സി 31
ബിജെപി 8

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category