1 GBP = 87.75 INR                       

BREAKING NEWS

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല; വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ തിരിച്ചെത്തിയത് 1854 പോസ്റ്റല്‍ വോട്ടുകളാണ്; ഇനിയും എത്തേണ്ടത് 2894 പോസ്റ്റല്‍ ബാലറ്റുകള്‍; ഒരു മാസം മുമ്പ് വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്രയും വൈകിയതിന്റെ കാരണം വ്യക്തമല്ല

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലേറേും ഇനിയും തിരിച്ചെത്തിയില്ല. വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ 1854 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. 2894 പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 4748 പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്. ഒരു മാസം മുമ്പ് വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്രയും വൈകിയതിന്റെ കാരണം വ്യക്തമല്ല.

വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണി വരെയാണ് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കപ്പെടുക. എന്നാല്‍ അതിന് മുമ്പ് 3000 ഓളം വരുന്ന അവശേഷിക്കുന്ന ബാലറ്റുകള്‍ തിരിച്ചെത്തുമോ? സൈനിക വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സര്‍വ്വീസ് വോട്ടുകളുടെ എണ്ണം 4406 ആണ്. ഇത്രയും ബാലറ്റുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. എന്നാല്‍ സര്‍വ്വീസ് ബാലറ്റുകളില്‍ പകുതിയിലേറേയും തിരിച്ചെത്തിയിട്ടുണ്ട്. 2644 ബാലറ്റുകളാണ് ഇങ്ങിനെ തിരിച്ചെത്തിയത്. എന്നാല്‍ സംസ്ഥാനത്തിനകത്ത് നല്‍കിയ പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെത്തിയതിന്റെ എണ്ണം താരതമ്യേന കുറവാണ്.

നാളെ വൈകീട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി രജിസ്ട്രര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റിന്റേയും സ്ഥാനാര്‍ത്ഥികളുടേയും സാന്നിധ്യത്തില്‍ കലക്ട്രേറ്റില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് മാറ്റും. നാളെ മൂന്ന് മുതല്‍ വോട്ടെണ്ണല്‍ ദിനമായ 23 ന് രാവിലെ 8 മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ റിട്ടേണിങ് ഓഫീസര്‍ നേരിട്ട് സ്വീകരിക്കും.

കണ്ണൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ട് എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്ള പരിശീലനം നല്‍കുകയുണ്ടായി. പോസ്റ്റല്‍ ബാലറ്റുകള്‍ സര്‍വ്വീസ് വോട്ടുകള്‍ എന്നിവ എണ്ണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ആറ് മേശകളും സര്‍വ്വീസ് വോട്ടെണ്ണാനായി 14 മേശകളും സജ്ജീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയ ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കുക.

വോട്ടെണ്ണല്‍ ആരംഭക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കേ ജയാപജയങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ അവകാശ വാദവും സജീവമാകുന്നു. വടക്കേ മലബാറിലെ കണ്ണൂര്‍, വടകര, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയം ലവലേശമില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജന്‍ അഭിപ്രായപ്പെട്ടു. പ്രീ പോള്‍ സര്‍വ്വേയിലും എക്‌സിറ്റ് പോള്‍ ഫലത്തിലും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത്. ബിജെപി.യുടെ വെല്ലുവിളി നേരിടാന്‍ എല്‍.ഡി.എഫിനേ കഴിയൂ എന്ന് വോട്ടര്‍മാര്‍ മനസ്സിലാക്കിയിരുന്നു.

അതിന്റെ ഗുണം എല്‍.ഡി.എഫിന് ലഭിക്കുക തന്നെ ചെയ്യും. കണ്ണൂര്‍, വടകര ലോകസഭാ മണ്ഡലങ്ങളില്‍ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും അവകാശ വാദമുന്നയിക്കുന്നു. കമ്യൂണിസ്റ്റ് കാരുടേയും ന്യൂനപക്ഷങ്ങളുടേയും കുടിയേറ്റ ജനതയുടേയും വോട്ടുകള്‍ ഇവിടങ്ങളില്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. സിപിഎം. ന്റെ അക്രമ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് പാച്ചേനി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category