1 GBP = 87.30 INR                       

BREAKING NEWS

സ്വതന്ത്ര ചിന്തകരുടെ സംഗമം വിജ്ഞാനോല്‍സവമായി; യുആര്‍ യുകെയില്‍ പ്രഭാഷണ വിഷയങ്ങളായത് ബ്രക്‌സിറ്റ് മുതല്‍, യുകെയിലെ കുട്ടികളുടെ പഠനരീതികള്‍ വരെ

Britishmalayali
സന്തോഷ് റോയ്

ണ്ടനിലെ ക്രോയ്‌ഡോണില്‍ സംഘടിപ്പിച്ച യുണൈറ്റഡ് റാഷണാലിസ്റ്റ് യുകെയുടെ ഒന്നാം വാര്‍ഷിക പരിപാടി വളരെ ഗംഭീരമായി സമാപിച്ചു. യുകെയിലെ സ്വതന്ത്ര ചിന്തകരുടെ ഈ സംഗമം ഒരു വിജ്ഞാനോല്‍സവം തന്നെയായിരുന്നുവെന്നാണ് പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടത്.

യുകെയിലെ പ്രവാസികളെ ബാധിക്കുന്ന ബ്രക്‌സിറ്റ് മുതല്‍, യുകെയിലെ കുട്ടികളുടെ പഠനരീതികളെ കുറിച്ച് വരെയുള്ള പ്രഭാഷണങ്ങള്‍ ഒട്ടേറെ അറിവുകളാണു സദസ്യര്‍ക്ക് പകര്‍ന്നു നല്‍കിയത്. മിക്ക സെമിനാറുകളും പങ്കെടുത്തവരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സംഘടനയുടെ വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ചു കുട്ടികള്‍ക്കായി നടത്തിയ 'Make the Cut' എന്ന സയന്‍സ് വീഡിയോ മല്‍സരം വേറിട്ട അനുഭവമായി. നിത്യ ജീവിതത്തില്‍ ശാസ്ത്രം നമ്മെ ഏതൊക്കെ തരത്തില്‍ സ്വാധീനിക്കുന്നുവെന്നതിനെ കുറിച്ചു നമ്മുടെ കുട്ടികള്‍ തയ്യാറാക്കിയ ഓരോ വീഡിയോകളും ഒന്നിനൊന്നു മികച്ചത് തന്നെയായിരുന്നു. 

ഈ വീഡിയോ മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും, അവരെ പ്രോല്‍സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും സംഘാടകര്‍ അഭിനന്ദനം അറിയിച്ചു. പരിപാടിയില്‍ വിശിഷ്ടാതിഥികളായെത്തിയ റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, സനല്‍ ഇടമറുകിനും, ബ്രാഡ്‌ലെ സ്റ്റോക്ക് നഗരത്തിന്റെ മേയര്‍ ടോം ആദിത്യക്കും നന്ദി അറിയിച്ചു.

യുകെയിലെ വേറിട്ട് ചിന്തിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണു യുആര്‍ യുകെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category