1 GBP = 88.00 INR                       

BREAKING NEWS

ഞങ്ങളുടെ രാജ്യത്തോ ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കോ എന്തു സംഭവിച്ചാലും ഉത്തരം പറയേണ്ടി വരും; ഇറാനെ ഭൂപടത്തില്‍ നിന്നും മായ്ച്ചു കളയാന്‍ അമേരിക്കയ്ക്ക് അധികനേരം ആവശ്യമില്ല; ഇറാന് അവസാന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്; ഗള്‍ഫ് പ്രതിസന്ധി തുടരുമ്പോള്‍ സ്വരം കടുപ്പിച്ച് അമേരിക്ക

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഇറാനെതിരെ ശക്തമായ ഭാഷ ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. യുദ്ധത്തിന് വന്നാല്‍ ഇറാന്റെ അന്ത്യമായിരിക്കും സംഭവിക്കുകയെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ വരേണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'യുദ്ധം ചെയ്യാനാണ് ഇറാന്റെ ആഗ്രഹമെങ്കില്‍ അത് ഇറാന്റെ അന്ത്യമാവും. പിന്നീടൊരിക്കലും യുഎസിനെ ഭീഷണിപ്പെടുത്തില്ല!' -ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ ഒന്നാമത് ഇറാനാണ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്.

അതേസമയം, യുദ്ധസാധ്യത തള്ളിക്കളയുന്ന ഇറാന്‍, അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും വ്യക്തമാക്കുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കും ഇറാന്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന സൗദി അറേബ്യയുടെ പ്രസ്താവനക്കും പിന്നാലെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍. എന്നാല്‍, തങ്ങളെ തോല്‍പിച്ചുകളയാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടാവില്ല. കാരണം ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. എന്നാല്‍, ഇറാനെ തോല്‍പിച്ചുകളയാമെന്ന് ആരും സ്വപ്നം കാണുകയും വേണ്ട'- ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു.

കടുത്ത ഉപരോധമേര്‍പ്പെടുത്തിയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് യുദ്ധക്കപ്പലുകളയച്ചും അമേരിക്ക പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതിനെ ഇറാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഉള്‍ക്കടലില്‍ നങ്കൂരമിട്ട അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ചെറിയൊരു മിസൈല്‍ മതിയെന്ന ഇറാനിലെ മുതിര്‍ന്ന സൈനികഉദ്യോഗസ്ഥന്‍ മുഹമ്മദ് സലേ ജൊകാറിന്റെ പ്രകോപനപരമായ പ്രസ്താവന കൂടിയായതോടെയാണ് ഇറാന്‍ അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന അഭ്യൂഹം ശക്തമായത്.

മേഖലയില്‍ സൈനിക വിന്യാസം യു.എസ് വര്‍ധിപ്പിക്കുകയും സൗദിയുടേതടക്കമുള്ള എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിനടുത്ത് ആക്രമിക്കപ്പെടുകയും ചെയ്തതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പരന്നിരുന്നു. എന്നാല്‍, അതിനു പിന്നാലെ യുദ്ധസാധ്യത ലഘൂകരിക്കുന്നതായിരുന്നു ട്രംപ് അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍. ഇറാനുമായി ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും യുദ്ധത്തിന് യു.എസിന് താല്‍പര്യമില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ട്രംപ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.

ഇറാനോടുള്ള നിലപാടില്‍ ട്രംപ് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്ന നിലപാടുകളുണ്ടെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണാണ് യുദ്ധമടക്കമുള്ള കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരിലെ പ്രമുഖന്‍.

ആറ് ലോകരാജ്യങ്ങള്‍ ഇറാനുമായി ഒപ്പുവച്ച അന്താരാഷ്ട്ര ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്. തുടര്‍ന്ന് കരാറില്‍ നിന്ന് ഇറാനും പിന്‍വാങ്ങുകയും ആണവപദ്ധതി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. 2015ല്‍ ഇറാനും ആറ് രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് കഴിഞ്ഞവര്‍ഷം യു.എസ് പിന്മാറിയതോടെയാണ് ട്രംപ് ഭരണകൂടം ഇറാനോടുള്ള നിലപാട് വീണ്ടും കടുപ്പിച്ച് തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായി ഇറാന്റെ മേലുള്ള ഉപരോധം യു.എസ് കര്‍ശനമാക്കുകയും ചെയ്തിരുന്നു.

ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും അമേരിക്ക പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.അതേസമയം, മക്കയെയും ജിദ്ദയെയും ലക്ഷ്യം വച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ വ്യോമസേന വെടിവച്ചിട്ടു. ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു. മക്കയെ ലക്ഷ്യം വച്ചുള്ള ഹൂതികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017 ജൂലായില്‍ നടന്ന ശക്തമായ ആക്രമണം സൗദി സൈന്യം തകര്‍ത്തിരുന്നു. ഇറാനാണ് ഹൂതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം

പ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി പ്രാദേശിക ചര്‍ച്ചകള്‍ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. ഈ മാസം 30ന് മക്കയില്‍ നടക്കാനിരിക്കുന്ന രണ്ട് അടിയന്തര യോഗങ്ങളിലേക്കു ഗള്‍ഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category