1 GBP = 87.30 INR                       

BREAKING NEWS

റമസാന്‍ തീര്‍ത്ഥാടനത്തിനിടെ പുണ്യനഗരത്തെ ലക്ഷ്യമിട്ടത് പ്രകോപനം ഇരട്ടിപ്പിക്കും; പാട്രിയറ്റ് റോക്കറ്റ് ഉപയോഗിച്ച് തകര്‍ത്തത് മക്കയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈല്‍ എന്ന് സ്ഥിരീകരിച്ച് സൗദി; ഇസ്ലാമിക ഉച്ചകോടിയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമെന്ന് സംശയിച്ച് അറബ് ലോകം; ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ ഇറാന്റെ അവസാനമെന്ന ഭീഷണിയുമായി ട്രംപും; സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കവുമായി സൗദിയും; ആരോപണങ്ങള്‍ നിഷേധിച്ച് ഇറാനും ഹൂത്തികളും; ഗള്‍ഫില്‍ സര്‍വ്വത്ര അനിശ്ചിതത്വം

Britishmalayali
kz´wteJI³

റിയാദ്: മക്കയേയും ജിദ്ദയേയും ലക്ഷ്യം വെച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമസേന വെടിവെച്ചിട്ടുവെന്ന് സൗദി അറേബ്യ സ്ഥിരീകരിക്കുമ്പോള്‍ ഗള്‍ഫില്‍ യുദ്ധ സാധ്യത ഏറുന്നു. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു. മക്കയെ ലക്ഷ്യം വെച്ചുള്ള ഹൂത്തികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017-ജൂലായില്‍ നടന്ന ശക്തമായ ആക്രമണം സൗദി സൈന്യം തകര്‍ത്തിരുന്നു. ഇറാനാണ് ഹൂത്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം. ഇറാനെതിരെ അമേരിക്ക സൈനിക നീക്കം സജീവമാക്കിയിട്ടുണ്ട്. ഇതില്‍ അമേരിക്കയ്ക്കൊപ്പമാണ് സൗദി. ഈ സാഹചര്യത്തിലാണ് ഹൂത്തികളുടെ ഇടപെടലെന്നാണ് ആരോപണം. അതിനിടെ മക്കയെ ലക്ഷ്യമിട്ട് മിസൈല്‍ അയച്ചുവെന്നത് ഹൂത്തികള്‍ നിഷേധിക്കുകയും ചെയ്തു.

യെമനെതിരെ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ ആക്രമണ ശ്രമങ്ങള്‍ക്ക് കരുത്ത് പകരനാണ് ആരോപണമെന്നാണ് ഹൂത്തികളുടെ പക്ഷം. ഇത്തരം ആരോപണങ്ങള്‍ മുമ്പും സൗദി നടത്തിയിട്ടുണ്ടെന്ന് ഹൂത്തികള്‍ പറയുന്നു. ഇസ്ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുകയാണ്. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന്‍ ഭീഷണി ചെറുക്കന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇതിനിടെയാണ് മക്കയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈല്‍ എത്തിയെന്ന ആരോപണം എത്തുന്നത്. ഈ മാസം 31നാണ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇറാന്‍ വിഷയമാകും മുപ്പതിലെ യോഗത്തിലെ പ്രധാന അജണ്ട. എന്നാല്‍ 31ന് നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയില്‍ ഇറാന്‍ വിഷയത്തിനൊപ്പം ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകുമെന്നാണ് സൂചന. ഈ ഉച്ചകോടിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് മിസൈല്‍ ആക്രമണമെന്ന് സൗദി സംശയിക്കുന്നുണ്ട്.

മക്കയും ജിദ്ദയും ലക്ഷ്യമിട്ട് തൊടുത്ത മിസൈലുകള്‍ തകര്‍ക്കുകയായിരുന്നു സൗദി അറേബ്യ. ഇന്നലെ പുലര്‍ച്ചെയാണ് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണത്തിനു പിന്നില്‍ എന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ മിസൈല്‍ മക്കയ്ക്ക് കിഴക്ക് 70 കിലോമീറ്റര്‍ ദൂരെ തായിഫിനു മുകളില്‍ വെച്ച് സൗദി സൈന്യം തകര്‍ത്തു. പാട്രിയറ്റ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് മിസൈല്‍ സൗദിസൈന്യം വിജയകരമായി തകര്‍ത്തു. അധികം കഴിയാതെ ജിദ്ദ ലക്ഷ്യമിട്ട് മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ കൂടി ഹൂതികള്‍ തൊടുത്തു. മക്കയ്ക്ക് പടിഞ്ഞാറ് 70 കിലോമീറ്റര്‍ ദൂരെ രണ്ടാം മിസൈലും തകര്‍ത്തു. രണ്ടു വര്‍ഷം മുമ്പും മക്ക ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം തായിഫിനു സമീപം സൗദി സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. പ്രദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.

റമസാന്‍ തീര്‍ത്ഥാടനത്തിനിടെ പുണ്യനഗരമായ മക്കയുടെ നേര്‍ക്കുണ്ടായ ഭീകരാക്രമണശ്രമത്തെ അപലപിക്കുന്നതായി യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ഉല്‍പ്പാദക കേന്ദ്രത്തില്‍ നിന്ന് റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്ന യാമ്പുവിലക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകള്‍ക്കു നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇറാനും ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കുമാണെന്നുമാണ് സൗദി അറേബ്യ ആരോപിക്കുന്നത്. അതിനിടെ ഇറാന് അമേരിക്കയുടെ ഭീഷണിയുമെത്തി. ഇനിയും തങ്ങള്‍ക്കു നേരെ ഏറ്റുമുട്ടാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അത് ഇറാന്റെ ഔദ്യോഗിക അവസാനമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം രാത്രിയില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റ് പതിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് ഇറാന് ഭീഷണിയുമായി ട്രംപെത്തിയത്.

ഏറെനാളുകളായി ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷസാദ്ധ്യത നിലനില്‍ക്കുകയാണ്. സഖ്യരാജ്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാണിച്ച് ഗള്‍ഫ് മേഖലയില്‍ അമേരിക്ക വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും വിന്യസിച്ചിരുന്നു. തുടര്‍ന്ന് ദുബായ് തീരത്തിനു സമീപം സൗദിയുടെ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടന്നതിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. 2015ലെ ആണവകരാറില്‍ നിന്ന് പിന്മാറിയതിന് ശേഷം ശക്തമായ സാമ്പത്തിക ഉപരോധ നടപടികളാണ് അമേരിക്ക ഇറാനെതിരെ സ്വീകരിച്ചുപോന്നത്.

ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും അമേരിക്ക പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതേസമയം, മേഖലയില്‍ യുദ്ധസാഹചര്യം ഇല്ലെന്നും ഇറാനെ ആക്രമിക്കാന്‍ ആരെങ്കിലും തുനിയുമെന്നു കരുതുന്നില്ലെന്നും അമേരിക്കയുടെ മുന്നറിയിപ്പിനോട് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അതിനിടെ പ്രശ്നപരിഹാരത്തിന് സൗദിപ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി പ്രാദേശിക ചര്‍ച്ചകള്‍ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. ഈ മാസം 30ന് മക്കയില്‍ നടക്കാനിരിക്കുന്ന രണ്ട് അടിയന്തര യോഗങ്ങളിലേക്കു ഗള്‍ഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണിച്ചിട്ടുണ്ട്.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇറാന് നല്‍കുന്നത്. 2002- ഇറാന്‍ ആണവായുധനിര്‍മ്മാണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തവരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category