1 GBP = 88.00 INR                       

BREAKING NEWS

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും സുരക്ഷയില്ലാതെ യുപിയിലും ബീഹാറിലുമെല്ലാം ഇവിഎമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയതും പ്രതിഷേധത്തിന് കാരണം; തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് ശശി തരൂര്‍; വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ച ആശങ്കകള്‍ അറിയിക്കാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷനെ കാണും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് മെഷീനെ കുറ്റംപറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്. എക്സിറ്റ് പോളിലെ ബിജെപി വിജയം ഇവി എം അട്ടിമറി ലക്ഷ്യമിട്ടാണെന്ന വിധത്തിലാണ് മമത ബാനര്‍ജി അടക്കമുള്ളവര്‍ പ്രതികരിച്ചത്. ഈ ആരോപണങ്ങള്‍ പുറത്തുവന്ന ശേഷം സൈബര്‍ ലോകത്ത് ചില വീഡിയോകളും മറ്റും പുറത്തുവന്നിരിക്കയാണ്. അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി എന്നാണ് വാര്‍ത്ത. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതായാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്. ഈ വീഡിയോയുടെ വാസ്തവം എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകള്‍ കൊണ്ടു വരുന്നതെന്നും വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നതായി കേള്‍ക്കാം. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്, എസ്പി-ബി.എസ്പി പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തകരെ ഞായറാഴ്ച മുതല്‍ തന്നെ ചന്ദൗളി മാര്‍ക്കറ്റിന് സമീപമുള്ള സ്‌ട്രോങ് റൂമിന് പുറത്ത് പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തുന്നുണ്ട്.

ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ്‌റൂമുകളിലേക്ക് ഇ.വി എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് തരൂര്‍ മന്നോട്ടു വെക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗസ്സിപൂരില്‍ എസ്പി-ബി.എസ്പി സംയുക്ത സ്ഥാനാര്‍ത്ഥിയായ അഫ്‌സല്‍ അന്‍സാരി സ്‌ട്രോങ് റൂമിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങളില്‍ ഇ.വി എം പുറത്തേക്ക് കടത്തിയെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥി ധര്‍ണ്ണയിരുന്നത്.

ബിഹാറിലെ സാരണ്‍, മഹാരാജ് ഗഞ്ച് ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് ബ്ലോക്ക് ഡവലപ്മന്റെ് ഓഫിസറുടെ സാന്നിധ്യത്തിലാണ് വോട്ടുയന്ത്രങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്നതെന്ന് ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വോട്ടുയന്ത്രങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബി.ഡി.ഒക്ക് കഴിഞ്ഞില്ല.

സമാനമായ രീതിയില്‍ ഈമാസം 15ന് ഹരിയാനയിലെ ഫത്തേഹ്ബാദ് കോളജിനടുത്തുനിന്ന് സംശയാസ്പദമായ രീതിയില്‍ ഒരു ലോറി നിറയെ വോട്ടുയന്ത്രങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് സിര്‍സയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് തന്‍വര്‍ സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി സ്ട്രോങ് റൂമുള്ള കോളജിലേക്ക് കയറ്റാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ വാഹനം പരിശോധിക്കാനോ കസ്റ്റഡിയിലെടുക്കാനോ ജില്ല പൊലീസ് കമീഷണര്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്. കമീഷന്റെ കണക്കില്‍പെട്ട 20 ലക്ഷം വോട്ടുയന്ത്രങ്ങള്‍ കാണാനില്ല എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൊഴുക്കവേഇലക്ട്രോണിക് വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ച ആശങ്കകള്‍ അറിയിക്കാന്‍ കോണ്‍ഗ്രസ് അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമീഷനെ കാണും. വോട്ടുയന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും അനായാസ വിജയം പ്രഖ്യാപിച്ച എക്സിറ്റ് പോളുകള്‍ പുറത്തു വന്നതിനു പിറകെയാണ് ഇത്തരമൊരു നീക്കത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറായത്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച.

ബിഹാറിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്റൂമിനു സമീപത്തു നിന്ന് ഒരു ലോറി ഇ.വി എം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചക്ക് പ്രതിപക്ഷം ശ്രമിക്കുന്നത്. എക്സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തുന്നതിനു വേണ്ടി പുറത്തു വിടുന്ന കണക്കുകളാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. പ്രാദേശിക പാര്‍ട്ടികള്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുക എന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്. ബിജെപിക്കെതിരായ മഹാ സഖ്യത്തിന് 122 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയില്ലെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം, പല നേതാക്കളും എക്സിറ്റ് പോളുകളെ തള്ളി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നതിനുള്ള നീക്കമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിറകിലെന്ന് മമതാ ബാനര്‍ജി വിമര്‍ശിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category