1 GBP = 88.40 INR                       

BREAKING NEWS

കോണ്‍ഗ്രസ് ധാരണയില്‍ ലഭിക്കുന്ന തമിഴ്നാട്ടിലെ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകള്‍ മാത്രമെന്ന് സൂചന; കോണ്‍ഗ്രസ് സ്ഥിതി അല്‍പ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയില്‍ സിപിഎം; ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചര്‍ച്ചകള്‍ തുടങ്ങി നേതൃത്വം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് സീറ്റൊന്നും ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബംഗാളില്‍ സിപിഎം അണികള്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഇതിനൊപ്പം കേരളത്തിലും വലിയ രക്ഷയില്ല. പരമാവധി നാല് സീറ്റുകളാണ് എക്സിറ്റ് പോളുകളുടെ ആകെ തുക നല്‍കുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ മത്സരിക്കുന്ന രണ്ടിടത്തും ജയിക്കും. ഡിഎംകെ മുന്നണിയുടെ കരുത്തിലാണ് ഇത്. അതായത് സിപിഎമ്മിന് കിട്ടുക 6 സീറ്റുകള്‍ എന്നാണ് വിലയിരുത്തല്‍. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ലോക്സഭയിലെ പ്രതിപക്ഷത്തെ നയിച്ച എകെജിയുടെ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണ്. ചരിത്രത്തിലെ ഏറ്റവും ദുര്‍ബ്ബലാവസ്ഥയിലേക്ക് സിപിഎം എത്തുമെന്നാണ് റിപ്പോര്‍ട്ട്. സിപിഐയ്ക്ക് ആരും ഒന്നും നല്‍കുന്നില്ല. അതായത് ഇന്ത്യയിലെ വിപ്ലവ പാര്‍ട്ടികള്‍ നിലനില്‍പ്പിനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്.

എന്‍ഡിഎയ്ക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന സര്‍വേഫലങ്ങള്‍ ഫലത്തില്‍ അപ്രത്യക്ഷമാക്കുന്നത് ഇടതുപക്ഷത്തെയാണ്. സിഎന്‍എന്‍ ന്യൂസ് 18 ഒഴികെയുള്ള എക്‌സിറ്റ് പോളുകള്‍ മുഴുവനും ഇടതുപക്ഷത്തിന് ഇന്ത്യയില്‍ കിട്ടാവുന്ന സീറ്റുകളുടെ എണ്ണം ആറാക്കി ചുരുക്കുകയാണ്. കേരളത്തില്‍ നാലു സീറ്റുകളിലേക്കും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളുമായി സിപിഎം പിടിച്ചു നില്‍ക്കുമ്പോള്‍ എക്‌സിറ്റ് പോളുകളില്‍ ഒരിടത്തും സിപിഐ ദേശീയരാഷ്ട്രീയത്തില്‍ ഇല്ല. കോണ്‍ഗ്രസ് പോലും നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ ഇടതുപക്ഷത്തിന് പ്രവചിക്കുന്നത് അതിദയനീയ അവസ്ഥയും. ഇടതുപക്ഷത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് ഇനി ആയുസുണ്ടാകുമോ എന്നും ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയും. സിപിഎം 34 വര്‍ഷത്തോളം ഭരിച്ച ബംഗാളിലെ അവസ്ഥ പരിതാപകരമാകുമെന്ന് സിപിഎം ദേശീയ നേതൃത്വത്തിനും അറിയാം. ത്രിപുരയും കൈവിട്ടു. കേരളത്തിലെ പാര്‍ട്ടി മാത്രമായി ചുരുങ്ങി ദേശീയ പാര്‍ട്ടി പദവിയും നഷ്ടമാകും. ഇതോടെ അരിവാള്‍ ചുറ്റിക എന്ന ചിഹ്നവും സിപിഎമ്മിന്റേത് മാത്രമല്ലാതെയാകും.

ബംഗാളിലും ത്രിപുരയിലും ഇത്തവണ ഒരു സീറ്റ് പോലും സിപിഎമ്മിന് കിട്ടിയേക്കില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ നാലു സീറ്റുകളിലും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളിലുമായി സിപിഎം ചുരുങ്ങും. അതേസമയം കേരളത്തില്‍ പോലും സിപിഐയ്ക്ക് സീറ്റ് കിട്ടില്ല. ബീഹാറില്‍ കനയ്യകുമാറിനും വിജയം ആരും നല്‍കുന്നില്ല. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ഇടതുപക്ഷത്തിന്റെ ഏകതുരുത്ത് എന്ന നിലയിലേക്ക് കേരളത്തെ മാറ്റി. ശബരിമല വിഷയമാണ് കേരളത്തില്‍ ഇടതു പക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. സിപിഐ മത്സരിച്ച തിരുവനന്തപുരത്തും തൃശൂരും മാവേലിക്കരയിലും വികാരം ആളിക്കത്തി. ബിജെപിയെയും കൂട്ടാളികളെയും തോല്‍പ്പിക്കുക, സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും അംഗബലം കൂട്ടുക, മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരുമെന്ന് ഉറപ്പാക്കുക. ഇവ മൂന്നുമായിരുന്നു സിപിഎമ്മിന്റെ പ്രധാന തന്ത്രം. എന്നാല്‍ ബംഗാളില്‍ അണികള്‍ പോലും ബിജെപിയിലേക്ക് പോകുന്ന അവസ്ഥയെത്തി.

ബംഗാളില്‍ സിപിഎം വിജയിച്ച രണ്ടു പാര്‍ലമെന്റു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ച നാലു മണ്്ഡലങ്ങളിലും പരസ്പരം മത്സരിക്കരുത് എന്നായിരുന്നു ധാരണ. കഴിഞ്ഞ തവണ റായ് ഗഞ്ചില്‍ ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ 1800 വോട്ടിന് പി.ബി അംഗം മുഹമ്മദ് സലിം വിജയിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇവിടെ മുഖ്യ എതിരാളി. ഇവിടെ സിപിഎമ്മിന് നേടാനായത് 29 ശതമാനം വോട്ടുകളാണ്. 2009ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും 39 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ 2014ല്‍ ജയിച്ചപ്പോഴാകട്ടെ കിട്ടിയത് 29 ശതമാനം വോട്ടുകളും. 2009ല്‍ നിന്നും 2014ലേക്ക് എത്തുമ്പോള്‍ സിപിഎമ്മില്‍ വ്യാപക കൊഴിഞ്ഞുപോക്കുണ്ടായി.

25 വര്‍ഷം ഭരണം നടത്തിയ ത്രിപുരയിലെ രണ്ടു സീറ്റും ഇത്തവണ സിപിഎമ്മിന് കൈവിട്ടു പോകുമെന്നാണ് അവസ്ഥ. 2014 ല്‍ 64 ശതമാനം വോട്ടു നേടി രണ്ടു മണ്ഡലത്തിലും ജയിച്ചു. ബീഹാറില്‍ സഖ്യം പോലും യാഥാര്‍ത്ഥ്യമാക്കാനായില്ല. കേരളത്തിന് പുറമേ തമിഴ്നാട് മാത്രമാണ് ഫലത്തില്‍ സിപിഎമ്മിന് ആശ്വാസം നല്‍കുന്നത്. ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിയില്‍ രണ്ടു സീറ്റ് മത്സരിക്കാന്‍ കിട്ടിയിട്ടുണ്ട്. മധുര, കോയമ്പത്തൂര്‍ സീറ്റുകളില്‍ ജയിക്കുമെന്നാണ് വലയിരുത്തല്‍. ബിജെപിയുമായി സിപിഎം നേരിട്ട് ഏറ്റുമുട്ടുന്ന ഇന്ത്യയിലെ ഏക മണ്ഡലം കോയമ്പത്തൂരാണ്. കേരളത്തില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിരാശപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച കണക്കുകള്‍ ആശ്വാസകരമല്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കാസര്‍ഗോഡ്, ആറ്റിങ്ങല്‍, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രമാണ് ഉറച്ച പ്രതീക്ഷ. ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ അത്ഭുതങ്ങള്‍ നടന്നേക്കുമെന്ന് ആശിക്കുമ്പോഴും കാസര്‍ഗോഡ് ഫലങ്ങള്‍ എതിരാണെന്നതു ഞെട്ടിക്കുന്നു.

ചാലക്കുടിയിലും ഇടുക്കിയിലും ആശങ്കയുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്റിനു പകരം എറണാകുളത്തു മത്സരിച്ച പി. രാജീവിനെ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇടുക്കിയില്‍ മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണു വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category