1 GBP = 88.00 INR                       

BREAKING NEWS

രാജ്യം മുന്‍ പ്രധാനമന്ത്രിയുടെ ഓര്‍മ്മയില്‍; ഡിജിറ്റല്‍ ഇന്ത്യയ്ക്ക് അടിത്തറപാകിയ ഭരണാധികാരി രക്തസാക്ഷിയായിട്ട് 28 വര്‍ഷം; രാജീവ് ഗാന്ധിക്ക് ശ്രാദ്ധാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍

Britishmalayali
kz´wteJI³

ഡല്‍ഹി: പ്രധാനമന്ത്രി പദവിയിലിരിക്കെ വംശീയ ഭീകരവാദത്തിന്റെ ഇരയായി രക്തസാക്ഷിയായ രാജീവ് ഗാന്ധിയുടെ സ്മരണയില്‍ രാജ്യം. മുന്‍ പ്രധാനമന്ത്രിയുടെ 28-ാം രക്തസാക്ഷിത്വ ദിനത്തില്‍ യമുന നദിക്കരയിലെ സമാധി സ്ഥലമായ വീര്‍ ഭൂമിയില്‍ അദ്ദേഹത്തിന്റെ ഭാര്യ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ഗാന്ധി, മരുമകന്‍ റോബര്‍ട്ട് വാദ്ര എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.


മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് അടക്കമുള്ളവ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുകയും ചെയ്തു. രക്തസാക്ഷിത്വ ദിനത്തില്‍ രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

1984ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ ആറാമത് പ്രധാനമന്ത്രിയായത്. രാജീവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1984 മുതല്‍ 89 ഭരണം നടത്തി. 1991 മെയ് 21ന് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വെച്ച് തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്.

രാഷ്ട്രീയത്തില്‍ തല്പരനല്ലാത്ത രാജീവ്
1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും മൂത്ത മകനായാണ് രാജീവിന്റെ ജനനം. നഴ്സറി ക്ലാസ്സുകള്‍ക്കായി രാജീവിനെ  ശിവനികേതന്‍ എന്ന സ്‌കൂളിലാണ് ചേര്‍ത്തത്. പിന്നീട് ഡെറാഡൂണിലുള്ള വെല്‍ഹാം ബോയ് സ്‌കൂളിലും, ഡൂണ്‍ സ്‌കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയന്‍ വംശജയായ അന്റോണിയ അല്‍ബിനാ മൈനോ എന്ന പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികനായി ഉദ്യോഗത്തില്‍ ചേര്‍ന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തില്‍ രാജീവ് തീരെ തല്‍പ്പരനായിരുന്നില്ല എങ്കിലും സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയാണുണ്ടായത്.

ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടമായിരുന്നു അന്ന് രാജീവ് കൈവരിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സഹാനുഭൂതി തരംഗത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന രാജീവ് ഗാന്ധി അക്കാലത്ത് ദിശ നഷ്ടപ്പെട്ട ഇന്ത്യന്‍ ജനതയുടെ ഏക പ്രത്യാശയായിരുന്നു. മത്സരിച്ച 491 ല്‍ 404 സീറ്റുകള്‍ കരസ്ഥമാക്കിയാണ് അത്തവണ കോണ്‍ഗ്രസ്സ് വിജയിച്ചത് 'മിസ്റ്റര്‍ ക്ലീന്‍' എന്നും ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നയിക്കുന്ന നവയുഗ പ്രതിഭാസമെന്നും ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ അടിത്തറയിട്ട ഭരണാധികാരി
സാങ്കേതിക രംഗങ്ങളില്‍ രാജീവ് ഗാന്ധി നടപ്പിലാക്കിയ വിപ്ലകരമായ മാറ്റങ്ങലാണ് ഡിജിറ്റല്‍ ഇന്ത്യയുടെ അടിത്തറയിട്ടത്. രാജ്യത്തെ അടിമുടി മാറ്റിയ ടെലികോം വിപ്ലവം (സിഡോട്ട്, MTNL, PCO തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭവനകളായിരുന്നു), അടിസ്ഥാന മേഖലകളില്‍ അദ്ദേഹം ആരംഭിച്ച ആറ് ടെക്‌നോളജി മിഷനുകള്‍, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടര്‍വത്കരണം, യന്ത്രവത്കരണം, വ്യവസായനവീകരണം, സാങ്കേതിക മേഖലകള്‍ക്ക് നല്‍കിയ ഊന്നല്‍ എന്നിവ ഇന്ത്യയുടെ രൂപംതന്നെ മാറ്റിമറിച്ചു. സാങ്കേതിക രംഗത്ത് ഇന്ത്യ പുത്തന്‍ അനുഭവങ്ങള്‍ ശീലിച്ച കാലമായിരുന്നു അത്. സാമ്പത്തിക രംഗത്തും പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടിരുന്നു. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഉയര്‍ന്ന സാമ്പത്തിക, വ്യാവസായിക വളര്‍ച്ച നേടുന്നതിനും 'ലൈസന്‍സ് രാജ്' രീതി പൊളിച്ചുമാറ്റുകയും നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്ന നയങ്ങള്‍ തുടങ്ങിയത് അക്കാലത്താണ്. മധ്യവര്‍ഗത്തിനാണ് ഇത് ഏറെ പ്രിയമായതെങ്കിലും ഇന്ത്യന്‍ സാമ്പത്തികരംഗം മൊത്തത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി.

വംശീയ തീവ്രവാദത്തിന്റെ ഇര
ശ്രീപെരുമ്പത്തൂരില്‍ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. എല്‍.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബര്‍ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശന്‍ എന്ന എല്‍.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാന്‍ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
എന്നാല്‍ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തില്‍ ചേര്‍ത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയര്‍ത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തില്‍ ഹാരം അണിയിച്ചശേഷം, കാലില്‍ സ്പര്‍ശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു, തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററില്‍ വിരലമര്‍ത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേര്‍ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category