1 GBP = 88.00 INR                       

BREAKING NEWS

എക്സിറ്റ് പോളില്‍ വിശ്വസിച്ച് ബിജെപി; എന്‍ഡിഎയിലെ കക്ഷികള്‍ക്ക് ഇന്ന് ആഘോഷ വിരുന്നൊരുക്കാന്‍ മോദി; അടുത്ത മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഘടകകക്ഷികളുടെ യോഗം വിളിച്ച് അമിത് ഷാ; മുതിര്‍ന്ന മന്ത്രിമാര്‍ക്ക് നന്ദി അറിയിക്കാനുള്ള പ്രധാനമന്ത്രിയുടെ കൂടിയാലോചനകളും ഇന്ന്; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാന്‍ തുഷാറും; ബിഡിജെഎസ് മുന്നണി വിടുമെന്ന വിലയിരുത്തലിലേക്ക് ബിജെപി ദേശീയ നേതൃത്വവും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: എന്‍.ഡി.എ.ക്ക് വന്‍വിജയം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ എത്തിയതോടെ കരുതലോടെയാണ് പ്രതിപക്ഷത്തിന്റെ പോക്ക്. എന്നാല്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ബിജെപി. കരുക്കള്‍ നീക്കുകയാണ്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ എന്‍.ഡി.എ. യോഗം ചേരും. ഭൂരിപക്ഷം കിട്ടിയാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ എടുക്കേണ്ട നിലപാടുകള്‍ പോലും യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി. മുന്നൂറിലേറെ സീറ്റു നേടുമെന്നും എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നുമുള്ള വിലയിരുത്തിലിലാണ് യോഗം. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനാല്‍ മുതിര്‍ന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

14 എക്സിറ്റ് പോളുകളില്‍ പന്ത്രണ്ടും എന്‍.ഡി.എ. ജയിക്കുമെന്നാണു പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലം പോലെതന്നെയാവും യഥാര്‍ഥഫലവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. . അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നേതാക്കള്‍ക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്. ഇത് വിജയാഹ്ലാദ പാര്‍ട്ടിയെന്ന നിലയില്‍ പോലും വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. രാം വിലാസ് പാസ്വാന്‍ (എന്‍.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തിനെത്തും. കേരളത്തില്‍നിന്ന് എന്‍.ഡി.എ. അംഗമായ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും. ബിഡിജെഎസ് വിട്ടു നില്‍ക്കുമെന്നാണ് സൂചന. വോട്ടെണ്ണലിനു മുന്നോടിയായി ബിജെപി. ആസ്ഥാനത്ത് പന്തലുള്‍പ്പെയുടെയുള്ള സജ്ജീകരണങ്ങളൊരുങ്ങിത്തുടങ്ങി.

എക്സിറ്റ് പോള്‍ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകള്‍, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. എന്‍.ഡി.എ.യില്‍ നിലവിലുള്ള കക്ഷികളായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പങ്കാളികളാവുക. ബിജെപി.യുടെ അജന്‍ഡയോട് യോജിപ്പുള്ള ആര്‍ക്കും എന്‍.ഡി.എ.യിലേക്കു വരാമെന്നു ഷാ പറഞ്ഞിരുന്നു. ഇപ്പോള്‍ എന്‍.ഡി.എ.യില്‍ ചെറിയകക്ഷികളുള്‍പ്പെടെ 41 പാര്‍ട്ടികളാണുള്ളത്. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെതന്നെ ഭരണംപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നേതൃത്വം. കേരളത്തിലെ ബിഡിജെഎസ് തെറ്റി പോകുമെന്നും ബിജെപി കണക്കു കൂട്ടുന്നുണ്ട്.

കേരളത്തിലെ ബിജെപി മുന്നണിയായ എന്‍ഡിഎയിലെ രണ്ടാം ഘടകക്ഷിയായ ബിഡിജെഎസും പ്രതിഷേധത്തിലാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കാന്‍ പോയത്. മോദിയും അമിത് ഷായും പ്രചരണത്തിന് എത്തുമെന്ന് വരെ തുഷാറിനെ വിശ്വസിപ്പിച്ചു. എന്നാല്‍ രണ്ടു പേരും വയനാട്ടില്‍ പോയില്ല. രാഹുല്‍ തരംഗം ആഞ്ഞടിച്ചതോടെ ബിജെപിക്കാരും പ്രചരണത്തില്‍ പിന്നോട്ട് പോയി. ഒരു ചലനവും ഉണ്ടാക്കാനുമായില്ലെന്ന് തുഷാറിന് അറിയാം. ജയസാധ്യതയുള്ള മണ്ഡലം തരാമെന്ന് പറഞ്ഞ് തന്നെ ബിജെപി പറ്റിച്ചുവെന്ന് തുഷാര്‍ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി കൂടിയായ അച്ഛന്‍ വെള്ളാപ്പള്ളി ബിജെപിക്കെതിരെ തിരിയാതിരിക്കാനുള്ള തന്ത്രമായിരുന്നു തുഷാറിനെ മത്സരിപ്പിക്കല്‍. ഈ ചതി വൈകിയാണ് തൂഷാര്‍ മനസ്സിലാക്കിയത്.

ഈ സാഹചര്യത്തില്‍ ബിജെപിയുമായി ബന്ധം വിച്ഛേദിക്കാന്‍ ബിഡിജെഎസ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. മോദി അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ രാജ്യസഭാ സ്ഥാനം തുഷാര്‍ മനസ്സില്‍ കാണുന്നുണ്ട്. എന്നാല്‍ മോദി അധികാരത്തില്‍ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടായാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തന്നെ തുഷാര്‍ പൊട്ടിത്തെറിക്കും. ബിഡിജെഎസ് എന്‍ഡിഎ വിടുകയും ചെയ്യും. വെള്ളാപ്പളിയുടെ മനസ്സ് കൂടി മനസ്സിലാക്കിയുള്ള രാഷ്ട്രീയ നീക്കമാണ് തുഷാര്‍ ഈ ഘട്ടത്തില്‍ പദ്ധതിയിടുന്നത്. ബിഡിജെഎസ് മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ആലത്തൂരിലും ബിജെപിക്കാര്‍ പ്രചരണത്തില്‍ സജീവമായിരുന്നില്ലെന്നും തുഷാറിന് പരാതിയുണ്ട്. എന്നാല്‍ ബിജെപിക്ക് വേണ്ടി ബിഡിജെഎസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെടല്‍ നടത്തുകയും ചെയ്തു. ഈ സാഹചര്യമെല്ലാം ബിഡിജെഎസിലെ അതൃപ്തിക്ക് ആക്കം കൂട്ടുന്നു. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ എന്ത് മാറ്റമുണ്ടാകുന്നുവെന്ന് നോക്കിയാകും ബിഡിജെഎസിന്റെ തീരുമാനം വരിക.

പ്രതിഷേധം രേഖപ്പെടുത്താന്‍ കൂടി വേണ്ടിയാണ് ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളി വിട്ടുനില്‍ക്കുന്നത്. കേരളത്തിലെ എന്‍ഡിഎയുടെ കണ്‍വീനര്‍ കൂടിയാണ് തുഷാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category