1 GBP = 87.75 INR                       

BREAKING NEWS

'രാഹുല്‍ ഗാന്ധിജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്; കെ സി വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്‌ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും'; എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത് റോഷന്‍ ബെയ്ഗ്; സഖ്യം പൊളിക്കാന്‍ ബിജെപി നീക്കം തകൃതിയാക്കിയപ്പോള്‍ കര്‍ണാടക ''കൈ' വിടാതിരിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസും ജെഡിഎസും

Britishmalayali
kz´wteJI³

ബെംഗളൂരു: ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത്. ഇതോടെ മധ്യപ്രദേശിലെയും കര്‍ണാടകത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത ഭീഷണിയിലാണ്. എന്‍ഡിഎക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിലും അടിപൊട്ടി. ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവുംനേട്ടമുണ്ടാക്കുക കര്‍ണാടകത്തിലാകുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് രംഗത്തെത്തി.

കര്‍ണാടകത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയും പാര്‍ട്ടി വക്താവ് ഗുണ്ടു റാവുവിനെതിരുമായിരുന്നു റോഷന്‍ ബെയ്ഗ് രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ കടന്നാക്രമണം നടത്തിയ ബെയ്ഗിന്റെ ലക്ഷ്യം ബിജെപി പാളയമാണെന്ന ആക്ഷേപവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് വിമര്‍ശിക്കുന്നത്. 'എന്റെ നേതാവായ രാഹുല്‍ ഗാന്ധിജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്‌ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും''- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്. സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ പരാജയമായിരുന്നെന്നും തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാര്‍ നേതൃനിരയിലുള്ളവര്‍ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

കര്‍ണാടകത്തിലെ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ പരിഗണിച്ചില്ലെന്ന വികാരമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ''ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്ലിം വിഭാഗത്തിന് ഒരു സീറ്റാണ് നല്‍കിയത്. അവരെ പൂര്‍ണമായും അവഗണിച്ചു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ്. നമ്മള്‍ ഇതെല്ലാം ശ്രദ്ധിക്കേണ്ടിയിരുന്നു''- റോഷന്‍ ബെയ്ഗ് പറഞ്ഞു.

കര്‍ണാടകത്തില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു സര്‍വേകളിലെ പ്രവചനം. യു.പി.എ 3 മുതല്‍ 6 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ 1 വരെ സീറ്റുകളാണ് നേടുകയെന്നും സര്‍വേ പ്രവചിച്ചിരുന്നു. ആകെ ലോക്സഭാ 28 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്. കോണ്‍ഗ്രസിന് കേരളം കഴിഞ്ഞാല്‍ ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനാണ് കര്‍ണാടക. അവിടെ വലിയ തോല്‍വി നേരിടേണ്ടി വരുമെന്ന പ്രവചനം നേതൃത്വത്തിലും ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

എക്സിറ്റ് പോളുകളുടെ ബലത്തില്‍ കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിട്ടുണ്ട്. അതേസമയം മുന്‍കരുതല്‍ നടപടിയുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തുണ്ട്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഗവര്‍ണര്‍ക്ക് കത്തയച്ചതോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം പിടിമുറുക്കുന്നത്.സഖ്യ ധാരണകള്‍ക്കു വിരുദ്ധമായി പ്രസ്താവനകളും നീക്കങ്ങളും നടത്തരുതെന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു ശക്തമായ നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്നു ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി.

കര്‍ണാടകയില്‍ ബിജെപിക്കു വലിയ നേട്ടമെന്ന സൂചനയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് സഖ്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കരുതെന്നു സംസ്ഥാനനേതാക്കള്‍ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയത്. കുമാരസ്വാമി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കു തടയിടാനാണു കോണ്‍ഗ്രസും ജെഡിഎസും ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category