1 GBP = 88.00 INR                       

BREAKING NEWS

അമ്മ അച്ഛന്റെ കൈകള്‍ പിറകോട്ടു പിടിച്ചു; മാമന്‍ കുത്തി എന്ന് പ്രചരിക്കുന്ന കുട്ടിയുടെ മൊഴി വ്യാജം; മനോജുമായുള്ള അവിഹിതം സമ്മതിച്ച് ഭാര്യയും; കാമുകിയെ കാണാന്‍ ഇനി വീട്ടില്‍ വരരുതെന്ന സുഹൃത്തിന്റെ വിലക്ക് പ്രകോപനമായി; വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന് കൂട്ടുകാരനെ കുത്തി പ്രതികാരം; വട്ടപ്പാറയിലെ വിനോദ് വധത്തില്‍ നിറയുന്നതും ദാമ്പത്യ ചതി തന്നെ; കൊലക്കേസില്‍ ഭാര്യ രാഖിയും പ്രതിയായേക്കും

Britishmalayali
എം മനോജ് കുമാര്‍

പോത്തന്‍കോട്: വട്ടപ്പാറയിലെ വിനോദ് വധത്തിനു പിന്നില്‍ അവിഹിതബന്ധം. വിനോദിന്റെ ഭാര്യ രാഖിയും കുടുംബ സുഹൃത്തായ മനോജും തമ്മില്‍ മൂന്നു വര്‍ഷത്തിലേറെ നിലനില്‍ക്കുന്ന അവിഹിത ബന്ധമാണ് വിനോദിന്റെ കൊലപാതകത്തിലേക്ക് വഴി വെച്ചത്. മനോജ് വിനോദിന്റെ കുടുംബസുഹൃത്തും മിക്ക ദിവസങ്ങളിലും വീട്ടില്‍ എത്തുന്നയാളുമാണ്. ഈ സൗഹൃദമാണ് പിന്നീട് അവിഹിതത്തിലേക്ക് വളര്‍ന്നത്.

കൊലപാതകത്തിന് പിന്നില്‍ ഈ അവിഹിതമാണെന്ന വ്യക്തമായ സൂചനകള്‍ വട്ടപ്പാറ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് മനോജിന്റെ വീട്ടിലേക്കുള്ള സന്ദര്‍ശനം വിനോദ് വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ രാഖിയും വിനോദും തമ്മില്‍ അസ്വാരസ്യവും നിലനിന്നിരുന്നു. ഈ കൊലപാതകത്തില്‍ വിനോദിന്റെ ഭാര്യയെ പ്രതിയാക്കുന്ന സാധ്യതകള്‍ ആണ് പൊലീസ് പരിശോധിക്കുന്നത്. രാഖിയെ പൊലീസ് ചോദ്യം ചെയ്ത് തത്ക്കാലം വിട്ടയച്ചിട്ടുണ്ട്. പക്ഷെ തെളിവുകള്‍ എതിരാണെന്ന് കണ്ടാല്‍ രാഖിയെ അറസ്റ്റ് ചെയ്യുകയും രണ്ടാം പ്രതിയാക്കുകയും ചെയ്‌തേക്കും.

കൊലപാതകത്തില്‍ ഭാര്യ രാഖിക്ക് പങ്കുണ്ട് എന്ന് തെളിയിക്കുന്ന വിധത്തിലുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. 'അമ്മ അച്ഛന്റെ കൈകള്‍ പിറകോട്ടു പിടിച്ചു. മാമന്‍ കുത്തി എന്ന പ്രചരിക്കുന്ന കുട്ടിയുടെ മൊഴിയിലും വാസ്തവമില്ല എന്നാണ് സൂചന. ഈ രീതിയിലുള്ള മൊഴി കുട്ടി നല്‍കിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മാമന്‍ വീട്ടിലുണ്ടായിരുന്നു. എന്ന മൊഴിയാണ് കുട്ടികള്‍ നല്‍കിയത്. അമ്മയും അച്ഛനും പുറത്തേക്ക് വരുമ്പോള്‍ മനോജ് മാമന്‍ ഓടിപ്പോകുന്നത് കണ്ടു എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ഇതോടെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് മനോജ് വീട്ടിലുണ്ടായിരുന്നു എന്ന കാര്യം രാഖിയും സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് മനോജിനെ ഒന്നാം പ്രതിയാക്കി റിമാന്‍ഡ് ചെയ്യുന്നത്.

പക്ഷെ രാഖിയും വിനോദും കുടുംബമായി പുറത്തുപോയി തിരിച്ചു വന്ന കഴിഞ്ഞ 12നു മനോജ് വിനോദിന്റെ വീട്ടില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. അടുക്കളയിലെ വര്‍ക്ക് ഏരിയയിലാണ് മനോജ് ഒളിച്ചിരുന്നത്. ഇവിടെ വിനോദ് എത്തിയപ്പോഴാണ് മനോജ് ഒളിഞ്ഞിരുന്നത് കുത്തിയത്. രാഖിയാണ് വിനോദിനെ കൂട്ടി വെളിയിലേക്ക് കൊണ്ടുവരുന്നത്. രണ്ടു കുട്ടികളാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രാഖി-മനോജ് ബന്ധം ഈ അടുത്ത കാലങ്ങളില്‍ വിനോദ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകയാണ് വീട്ടില്‍ ഒളിച്ചിരുന്നു കുത്തി വിനോദിനെ ഇല്ലാതാക്കുന്നതിലേക്ക് മനോജിനെ നയിച്ചത്. ഈ കൊലപാതകത്തില്‍ രാഖിയുടെ പങ്ക് എത്രമാത്രമാണെന്നാണ് വട്ടപ്പാറ പൊലീസ് പരിശോധിക്കുന്നത്. വിനോദ്-രാഖി കുടുംബബന്ധം ഈ അവിഹിതത്തിന്റെ പേരില്‍ ഉലഞ്ഞിരുന്നു. വിനോദ് എതിര്‍ത്തെങ്കിലും മനോജിനെ ഒഴിവാക്കാന്‍ രാഖി തയ്യാറായിരുന്നില്ല. ഇവര്‍ തമ്മില്‍ നിലനിന്ന വഴിവിട്ട ബന്ധമായിരുന്നു അതിനു കാരണം.

മനോജുമായി രാഖി തുടരുന്ന ബന്ധത്തിന്റെ പേരിലാണ് കുടുംബന്ധം ഉലഞ്ഞത്. മനോജ് വീട്ടില്‍ വരുന്നതിനെ വിനോദ് എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയിലാണ് മനോജ് വിനോദിനെ കൊന്നത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ' കൊലപാതകത്തില്‍ രാഖിയുടെ പങ്ക് എന്താണ് എന്ന കാര്യത്തിലുള്ള അന്വേഷണമാണ് മുന്നോട്ടു പോകുന്നത്-റൂറല്‍ പൊലീസ് ചീഫ് ബി.അശോകന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഒന്നാം പ്രതിയായ മനോജിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രാഖിക്ക് ഈ കൊലയില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ രാഖി അറസ്റ്റിലാകും. രാഖിയെ ഇനിയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും-റൂറല്‍ എസ്പി പറയുന്നു. രാഖിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിനോദിന്റെ മരണശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നില്ലാത്ത അവസ്ഥയിലാണ് രാഖി ഉണ്ടായിരുന്നത്. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വേണ്ടി രാഖിയെ തത്ക്കാലം വിട്ടയച്ചത്. വിനോദിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഈ കേസില്‍ മുന്നോട്ടു പോകാന്‍ വേണ്ടിയാണ് പൊലീസ് ഒരുങ്ങുന്നത്.

കഴിഞ്ഞ 12 നാണു വട്ടപ്പാറയെ നടുക്കി വിനോദ് കൊല്ലപ്പെടുന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് സ്വയം കുത്തി മരിച്ചു എന്ന രീതിയിലാണ് മരണവാര്‍ത്ത ആദ്യം വന്നത്. പിന്നീടാണ് വിനോദിന്റെ മരണം കൊലപാതകം എന്ന സൂചനകള്‍ പൊലീസിന് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് വിനോദിന്റെ ഭാര്യ രാഖിയുടെ കാമുകനായ വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് കെആര്‍ഡബ്ല്യുഎ 134ഡി ശ്രീവിനായക ഹൗസില്‍ മനോജ് ( 30 )അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പൊലീസ് വിനോദിന്റെ ഭാര്യ രാഖിയേയും ചോദ്യം ചെയ്യുകയായിരുന്നു. മനോജുമായുള്ള അവിഹിത ബന്ധം രാഖി പൊലീസിനോട് സമ്മതിച്ചു. ഇതോടെയാണ് മരണത്തില്‍ രാഖിയുടെ പങ്കും പൊലീസ് അന്വേഷിച്ചു തുടങ്ങിയത്.

മകന്റെ അരുംകൊലയ്ക്കു കാരണം ഭാര്യ രാഖിയുടെ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് വിനോദിന്റെ പിതാവ് ജോസഫ് രംഗത്തുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് മകനെയും കൂട്ടി വാടകകെട്ടിടം തേടി പോയത് രാഖിയുടെ നിര്‍ബന്ധം മൂലമായിരുന്നു. കുട്ടികള്‍ സുരക്ഷിതരല്ലെന്നതിനാല്‍ കുട്ടികളെ വിട്ടുകിട്ടാനായി നിയമപരമായി നീങ്ങുമെന്നും ജോസഫ് പറയുന്നു. ജോസഫിന്റെ ഈ ആരോപണത്തെ പിന്‍പറ്റിയുള്ള അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category