1 GBP = 88.40 INR                       

BREAKING NEWS

രാഷ്ട്രീയക്കാരുടെ വിരട്ടലുകളെയും ഭൂമാഫിയക്കാരുടെ ഭീഷണികളെയും കൂസാതെ രേണു രാജ് ഐഎഎസ്; മൂന്നാറില്‍ പട്ടാപ്പകല്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ സ്ഥലം കയ്യേറാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിച്ചു ദേവികുളം സബ് കലക്ടര്‍; കാട് വെട്ടിത്തെളിച്ചുള്ള കയ്യേറ്റം അറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെട്ടു; കോടികളുടെ സ്ഥലം ചുളുവില്‍ അടിച്ചെടുക്കാനുള്ള കയ്യേറ്റക്കാരുടെ ശ്രമം രേണു രാജിന്റെ മിടുക്കില്‍ തട്ടിത്തകര്‍ന്നു; മൂന്നാര്‍ പെണ്‍പുലിക്ക് കൈയടിച്ച് സൈബര്‍ ലോകം

Britishmalayali
kz´wteJI³

മൂന്നാര്‍: മൂന്നാറിന്റെ പെണ്‍പുലിയുടെ ശൗര്യത്തില്‍ കയ്യേറ്റക്കാര്‍ ഓടി രക്ഷപെട്ടു! മുന്നാറിലെ കയ്യേറ്റക്കാരുടെയും നിയമലംഘകരുടെയും കണ്ണില്‍ കരടായ സബ് കലക്ടര്‍ രേണു രാജ് ഐഎഎസാണ് കയ്യേറ്റക്കാരെ തുരത്തി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ദേശീയപാതയോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് കയ്യേറാനുള്ള ശ്രമമാണ് രേണുവിന്റെ ഉചിതമായ ഇടപെടലില്‍ തകര്‍ന്നത്. കാടുവെട്ടിത്തെളിച്ചുള്ള കയ്യേറ്റമറിഞ്ഞെത്തിയ സബ് കലക്ടര്‍ അടങ്ങുന്ന റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടറുടെ ഇടപെടലിലൂടെ സര്‍ക്കാറിന് അന്യാധീനമാകുമായിരുന്ന കോടികളുടെ സ്ഥലമാണ് തിരിച്ചു പിടിച്ചത്. ഞായറാഴ്ച പത്തു പേര്‍വരുന്ന സംഘം പട്ടാപകല്‍ കയ്യേറി തുടങ്ങിയത്. കാടു വെട്ടിതെളിച്ച് ഭൂമി കയ്യേറുന്നതായുള്ള വിവരം കിട്ടിയ ഉടനെ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയേറ്റ ജോലികളില്‍ മുഴുകിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

മൂന്നാര്‍ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയില്‍ പലതും നിയമക്കുരുക്കിലും തര്‍ക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ സാഹചര്യം മുതലെടുത്ത് ഭൂമാഫിയയാണ് പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറുന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കൈയേറ്റ മാഫിയക്ക് മുന്നണി ഭേദമെന്യെ പിന്തുണയുള്ളതായും ആരോപണമുണ്ട്. കോടികള്‍ വിലമതിക്കുന്ന സ്ഥലം കയ്യേറിയതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. മൂന്നാര്‍ മേഖലയില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ഭൂമാഫിയ കൈക്കലാക്കുന്നത്. ഉചിതമായ നടപടിയുണ്ടാകുമെന്നും പരിശോധന ഊര്‍ജിതമാക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.

പട്ടാപ്പകല്‍ ഭൂമി കൈയേറാന്‍ ശ്രമിച്ച സംഘത്തിന് പിന്നില്‍ ഉന്നതര്‍ ഉണ്ടെന്നാണ് അറിയുന്നത്. അതേസമയം രേണു രാജിന്റെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ആത്മാര്‍ത്ഥയുള്ള ഉദ്യോഗസ്ഥര്‍ ഇങ്ങനെ വേണമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. നേരത്തെ വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അധികാരികളുടെ കണ്ണിലെ കരടായിരുന്നു രേണു രാജ്. രേണു രാജിന്റെ നടപടിക്കെതിരെ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും വിട്ടുവീഴ്ച്ചക്ക് അവര്‍ തയ്യാരായിരുന്നില്ല.

സബ് കലക്ടറായി ദേവികുളത്ത് എത്തിയ ശേഷം ശക്തമായ നടപടികളാണ് രേണു കൈക്കൊള്ളുന്നത്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങള്‍ക്കാണ് സബ് കലക്ടര്‍ സ്റ്റോപ്പ് മെമോ നല്‍കിയത്. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധിക്യതമായി പണിയുന്ന കെട്ടിടങ്ങള്‍ക്കായിരുന്നു സ്റ്റോപ്പ് മെമോ നല്‍കിയത്. നിയമപരമല്ലെന്ന് കണ്ടാണ് ഇവര്‍ നടപടി സ്വീകരിച്ചതും. ദേവികുളത്ത് എത്തിയതു മുതല്‍ 30 കെട്ടിടങ്ങള്‍ക്കാണ് ഇതിനകം സ്റ്റോപ്പ് മെമോ നല്‍കി. പല കെട്ടിടങ്ങളുടെയും തുടര്‍ നിര്‍മ്മാണം തടയുന്നതിനായി നിരീക്ഷ സംഘത്തിനും രൂപം നല്‍കിയുന്നു അവര്‍. മൂന്നാര്‍ കോളനി കേന്ദ്രീകരിച്ച് ഗോകുലം ഗോപാലന്റെ മകന്‍ അനധിക്യതമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് കെ.ഡി.എച്ച് വില്ലേജ് ഓഫീസര്‍ ആയൂബ് ഖാന്‍ സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. ഇതും സബ് കലക്ടര്‍ക്ക് ലഭിച്ച പരായുടെ അടിസ്ഥാനത്തിലായിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിര്‍മ്മിച്ചതിനാണ് സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസര്‍ നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ് നല്‍കിയത്. ഇത്തരത്തില്‍ ശക്തമായ നടപടികളാണ് ആര്‍.ഡി.ഒയുടെ നേത്യത്വത്തില്‍ സ്വീകരിച്ചുവരന്നത്. തുടര്‍ന്നും വന്‍കിടക്കാര്‍ക്കെതിരെ അവര്‍ രംഗത്തുവരുമെന്ന സൂചന ലഭിച്ചതോടെയാണ് രേണു രാജിനെ അധിക്ഷേപിച്ച് പിന്തിരിപ്പിക്കാന്‍ സിപിഎം എംഎല്‍എ അടക്കം രംഗത്തുവന്നത്. എന്നാല്‍, ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന സൂചനയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്കോടെ പാസായ മിടുക്കിക്ക് പറയാനുള്ളത്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടല്‍ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. വിആര്‍ പ്രേംകുമാറിന്റെ നടപടികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നതോടെ അദ്ദേഹത്തെ ശബരിമലയിലെ സ്‌പെഷ്യല്‍ ഓഫീസറാക്കി മാറ്റിയ ശേഷമാണ് ഡോ. രേണുരാജിനെ ഇവിടെ നിയമിച്ചത്. ദേവികുളത്തേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇതോടെ അധികം നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് ഇവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, കാര്യങ്ങള്‍ മറിച്ചായി അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്തു രേണു രാജ്.

ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ ദേവികുളത്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം ഏറെ കഠിനം തന്നെയാണ്. ഇതിനെ രേണു മറികടക്കാന്‍ തന്നാല്‍ ആവും വിധ അവര്‍ പ്രയത്‌നിച്ചു. രാഷ്ട്രീയ വമ്പന്മാരോട് കൊമ്പു കോര്‍ക്കുന്ന മുന്‍ഗാമികളുടെ പാതയാണ് ഇപ്പോള്‍ രേണു രാജും.
രാഷ്ട്രീയക്കാരോട് കൊമ്പു കോര്‍ക്കേണ്ടി വന്നതിന്റെ പേരില്‍ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂണ്‍ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടര്‍ന്ന് എം ജി രാജമാണിക്യത്തിന് ചാര്‍ജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വര്‍ഷം സബ് കളക്ടറായി ജോലി നോക്കി. എന്നാല്‍ 2012 ഏപ്രില്‍ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോള്‍ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യര്‍ എത്തി. തുടര്‍ന്ന് എസ് വെങ്കിടേശപതി, കെഎന്‍ രവീന്ദ്രന്‍, മധു ഗംഗാധര്‍, ഇസി സ്‌കറിയ, ഡി രാജന്‍ സഹായ്, ജിആര്‍ ഗോകുല്‍, എസ് രാജീവ്, സാബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കട്ടരാമന്‍, വിആര്‍ പ്രേംകുമാര്‍ എന്നിവരാണു പിന്നാലെ സബ് കളക്ടര്‍മാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടര്‍ പദവിയിരുന്നത് ഇസി സ്‌കറിയ ആണ്. ഒരു വര്‍ഷവും രണ്ടു മാസവും സബ് കളക്ടറായി ജിആര്‍ ഗോകുല്‍ സേവനമനുഷ്ഠിച്ചു. ഗോകുള്‍ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാര്‍ജെടുത്തു. എസ് രാജീവ് രണ്ടു മാസവും, കെഎന്‍ രവീന്ദ്രന്‍, എന്‍ടിഎല്‍. റെഡ്ഡി എന്നിവര്‍ ഒരു മാസം വീതവും സബ് കളക്ടറായിരുന്നു.

എന്നാല്‍ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമന്‍ ശക്തമായ നടപടികളെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞതോടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ശ്രീറാമിനെതിരേ തിരിയുകയും വൈകാതെ സ്ഥാനം തെറിക്കുകയുമായിരുന്നു. എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോള്‍ 2017 ജൂലൈയില്‍ പ്രേം കുമാര്‍ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തില്‍ നിന്ന രാഷ്ട്രീയക്കാര്‍ക്ക് മേല്‍ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാര്‍. ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇദ്ദേഹം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് പ്രേംകുമാറിനെ ഒടുവില്‍ ദേവികുളം സബ് കളക്ടര്‍ പദവിയില്‍ നിന്ന് ഇപ്പോള്‍ മാറ്റുകയും ചെയ്തു. ഈ സ്ഥാനത്തേക്കാണ് രേണു രാജ് എത്തിയത്.
കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാന്‍സില്‍ തന്നെ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി. തൃശൂരില്‍ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് എത്തിയത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു ദേവികുളത്ത് എത്തിയത്. ഇവിടെയും മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category