1 GBP = 87.75 INR                       

BREAKING NEWS

കര്‍ഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാല്‍ എങ്ങനെ ഇനി കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയും? ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോള്‍ കോണ്‍ഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു; എക്‌സിറ്റ് പോളുകള്‍ ശരിയെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി ദുരിതപൂര്‍വം

Britishmalayali
ഷാജന്‍ സ്‌കറിയ

ടുത്ത അഞ്ച് വര്‍ഷം ആരായിരിക്കും ഇന്ത്യ ഭരിക്കുന്നത് എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോള്‍ എന്ന പേരില്‍ ദേശീയ ചാനലുകള്‍ ബിജെപിയും മോദിയും വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഏകകണ്ഠമായി പ്രസിദ്ധീകരിച്ചും കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ജനഹിതം അറിയണമെങ്കില്‍ 23ാം തീയതി ഉച്ചവരെ എങ്കിലും കാത്തിരുന്നേ മതിയാകൂ. എക്സിറ്റ് പോളുകള്‍ പറയുന്നത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാനമായ എക്സിറ്റ് പോള്‍ വരികയും അവയേക്കാള്‍ മെച്ചപ്പെട്ട ഫലം ബിജെപിയും മോദിയും ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ എക്സിറ്റ് പോളുകളെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ കഴിയുകയില്ല. എക്സിറ്റ് പോളുകളില്‍ പറയുന്നത് പോലെ മോദിയും ബിജെപിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും അധികാരത്തിലെത്തുകയും ചെയ്താല്‍ ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും പുരാതന രാഷ്ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസ് അതിന്റെ ഭാവിയെ കുറിച്ച് പുനപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് പോലും കരുതിയിരുന്നില്ല. ഏറ്റവും വലിയ കോണ്‍ഗ്രസ് അനുഭാവികള്‍ പോലും പ്രതീക്ഷിച്ചിരുന്നത് 140 സീറ്റുകള്‍ വരെ നേടാനാണ്.

272 സീറ്റുകള്‍ വിജയിക്കാന്‍ ആവശ്യമുള്ളപ്പോള്‍ അതിന്റെ പകുതി നേടിയാല്‍ പോലും കോണ്‍ഗ്രസിന് വിജയമാണ് എന്ന് കരുതിയിരുന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കുള്ള പ്രതികരണമായി കാണാം. പക്ഷേ എക്സിറ്റ് പോളുകളില്‍ പറയുന്നത് കോണ്‍ഗ്രസ് അന്‍പത്തഞ്ചോ അറുപതോ സീറ്റുകള്‍ക്കപ്പുറത്തേക്ക് കടക്കുകയില്ല എന്നാണ്. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികളില്‍ ഡിഎംകെ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുകൂടി നൂറോ നൂറ്റിയിരുപതോ സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യം ഒതുങ്ങുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. അതാണ് ശരിയെങ്കില്‍ ഇത്രയും അനുകൂലമായൊരു സാഹചര്യത്തെ മുതലെടുക്കാന്‍ കഴിയുന്നില്ലാത്ത കോണ്‍ഗ്രസ് എങ്ങനെ ഇനി ഭാവിയില്‍ രാജ്യത്തിന്റെ അധികാരം പിടിക്കും എന്നതിനെ കുറിച്ച് ചര്‍ചകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.


കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് പറയുന്ന ചില സംസ്ഥാനങ്ങള്‍ മാത്രം പരിശോധിക്കുക. രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ കര്‍ണാടകയും ഉത്തര്‍പ്രദേശുമാണ്. ഒരു കൊല്ലം പോലും തികയുന്നതിന് മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും ജനതാദളും ഏതാണ്ട് തുല്യമായി സീറ്റുകള്‍ പിടിക്കുന്നു. എന്നാല്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അങ്ങനെ തുല്യമായി സീറ്റ് പിടിച്ച ജനതാദളും കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് ബിജെപിയെ നേരിടുന്നു. സ്വാഭാവികമായും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സഖ്യം വിജയിക്കേണ്ടതാണ്. എന്നിട്ടും വിജയം ബിജെപിക്കാണെങ്കില്‍ എന്താണ് അതിന് കാരണം. ഇത് തന്നെയാണ് ഉത്തര്‍പ്രദേശിലേയും അവസ്ഥ.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ബിജെപിയും കോണ്‍ഗ്രസുമൊക്കെ ഒറ്റയ്ക്ക് മത്സരിച്ചതാണ്. എന്നിട്ടും കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. അങ്ങനെയാണ് 80ല്‍ 75 സീറ്റുകളും ബിജെപി നേടുന്നത്. ഇക്കുറി എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമ്പോള്‍ ആ മഹാസഖ്യം പകുതി സീറ്റുകളെങ്കിലും പിടിച്ചെടുക്കുമെന്നാണ് കണക്കാക്കപ്പെട്ടത്. പക്ഷേ ഇപ്പോള്‍ എക്സിറ്റ് പോളുകള്‍ പറയുന്നു 75 60ല്‍ താഴേയ്ക്ക് പോവുകയില്ല എന്ന്. ഇത് മഹാസഖ്യത്തിന് രൂപം കൊടുത്ത രണ്ട് സംസ്ഥാനങ്ങളുടെ സ്ഥിതിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category