1 GBP = 87.30 INR                       

BREAKING NEWS

മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ടു വയസുകാരിയെ മരണം കാത്തിരുന്നത് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജറിന്റെ രൂപത്തില്‍; ഷെവാറിന് വൈദ്യുതാഘാതമേറ്റത് ഫോണ്‍ ചാര്‍ജ്ജ് ചെയ്ത ശേഷം ഓഫ് ചെയ്യാതെ ഇട്ടിരുന്ന ചാര്‍ജ്ജര്‍ കടിക്കുമ്പോള്‍

Britishmalayali
kz´wteJI³

ഡല്‍ഹി: ജഹാംഗിരാബാദില്‍ രണ്ടു വയസുകാരി മരിച്ചത് മൊബൈല്‍ ചാര്‍ജ്ജറില്‍ നിന്നും ഷോക്കേറ്റു മരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ടു വയസ്സുകാരി ഷെവാര്‍ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടത്. അമ്മയോടൊപ്പം മുത്തച്ഛന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഷെവാര്‍. കളിക്കുന്നതിനിടെ പവര്‍ പോയിന്റില്‍ കുത്തിയിട്ടിരുന്ന ചാര്‍ജ്ജര്‍ എടുത്തു കടിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമ്മ റാസിയ രണ്ടു വയസ്സുകാരി ഷെഹാറുമൊന്നിച്ച് സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച്ച കുട്ടിയെ തനിച്ചു കളിക്കാന്‍ വിടുകയായിരുന്നു. ഇതിനിടെ വീട്ടിലെ മറ്റാരോ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത ശേഷം ഓഫ് ചെയ്യാതിട്ടിരുന്ന ചാര്‍ജ്ജര്‍ കുട്ടി കടിക്കുകയായിരുന്നു.

ജഹാംഗിരാബാദിലെ പൊലീസ് പറയുന്നതനുസരിച്ച് ഇതുവരെ കുട്ടിയുടെ മരണം സംബന്ധിച്ച യാതൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍, ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണ ഗതിയില്‍ മൊബൈല്‍ ചാര്‍ജ്ജറില്‍ നിന്നും നേരിയ തോതിലുള്ള വൈദ്യുതി മാത്രമാണ് പ്രവഹിക്കുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നിലവാരം കുറഞ്ഞതും കേടുവന്നതുമായ ചാര്‍ജ്ജറുകള്‍ വലിയ അളവിലുള്ള വൈദ്യുതി പ്രവഹിക്കുന്നതിന് ഇടയാക്കും. ഇത് ഫോണ്‍ കേടാകുന്നതിനും മനുഷ്യ ജീവന്‍ പോലും അപകടത്തിലാകുന്നതിനും ഇടയാക്കും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category